ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിക്ക് പാർലമെന്റേറിയനാകാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്ന് ഭർത്താവ് റോബർട്ട് വദ്ര . പ്രിയങ്കാ ഗാന്ധി പാർലമെന്റിലുണ്ടാകണമെന്നും അവർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നുമാണ് വദ്രയുടെ പ്രസ്താവന .
‘ പ്രിയങ്ക പാർലമെന്റിൽ എത്തുന്നതിൽ ഞാൻ സന്തോഷവാനാണ്. കോൺഗ്രസ് പാർട്ടി അവരെ അംഗീകരിക്കുമെന്നും അവർക്കായി നല്ല പദ്ധതി തയ്യാറാക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു.‘ – റോബർട്ട് വദ്ര പറഞ്ഞു .
വദ്രയുടെ പ്രസ്താവനയ്ക്ക് പിന്നാലെ 2024ലെ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിച്ചേക്കുമെന്നും പറയപ്പെടുന്നു. പ്രിയങ്കയെ ജനറൽ സെക്രട്ടറിയായോ വർക്കിംഗ് പ്രസിഡന്റായോ നിയമിക്കുന്നതിനുള്ള സാധ്യത ഉൾപ്പെടെ നിരവധി അഭിപ്രായങ്ങളും പരിഗണിക്കുന്നുണ്ട്.
Comments