തിരുവനന്തപുരം: പുതുപ്പള്ളിയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസ് ഉയർന്ന രാഷ്ട്രീയ നിലവാരമുള്ള യുവജന നേതാവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ പി. ജയരാജൻ. ജെയ്ക്കിനെ എല്ലാവർക്കും അറിയാം. ജെയ്ക്കിനെ രണ്ട് കൈയും നീട്ടി കേരളം സ്വീകരിക്കുമെന്നും ജയരാജൻ പറഞ്ഞു.
കേരളത്തിൽ പിണറായി വിജയൻ സർക്കാർ നടത്തുന്ന ഭരണം അശോക ചക്രവർത്തിയുടേതിന് സമാനമാണ്. ജനക്ഷേമ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. എല്ലാം മേഖലയിലും മാറ്റങ്ങൾ കൊണ്ടുവന്ന സർക്കാരാണ് എൽഡിഎഫിന്റേത് ജയരാജൻ കൂട്ടിച്ചേർത്തു.
പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഉമ്മൻ ചാണ്ടി മരിച്ച് ഒരു മാസം പോലും ആകുന്നതിന് മുൻപാണ്. അവിടെ എല്ലാം എൽഡിഎഫിന് അനുകൂലമാണ്. കോൺഗ്രസ് സഹതാപ തരംഗത്തെ ആശ്രയിക്കുകയാണ്. ഞങ്ങൾ പക്ഷെ രാഷ്ട്രീയ മത്സരത്തിനാണ് തയ്യാറായിരിക്കുന്നത് ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
Comments