കൊൽക്കത്ത: കൊൽക്കത്തയിലെ ദക്ഷിണേശ്വര് കാളി ക്ഷേത്ര ദർശനം നടത്തി ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. പ്രാർത്ഥിച്ച് അമ്മയുടെ അനുഗ്രഹം വാങ്ങിയെന്നും തനിക്കും പ്രവർത്തകർക്കും ഇതാണ് ഊർജ്ജമെന്നും അദ്ദേഹം ദർശനത്തിന് പിന്നാലെ പറഞ്ഞു. ഭാരതം ഭൗതിക തലത്തിൽ മാത്രമല്ല, ആത്മീയ തലത്തിലും വളരുകയാണെന്നും അദ്ദേഹം പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയതാണ് ജെപി നദ്ദ. വൻ വരവേൽപ്പാണ് അദ്ദേഹത്തിന് കൊൽക്കത്ത നഗരം നൽകിയത്. സംസ്ഥാനത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയിച്ച സ്ഥാനാർത്ഥികളെ കാണുകയും പ്രതികൂല സാഹചര്യങ്ങൾക്കിടയിലും നേട്ടം കൈവരിക്കാൻ സാധിച്ചതിൽ അഭിനന്ദനം അറിയിക്കുകയും ചെയ്തു.
തിരഞ്ഞെടുപ്പിനിടെ ജീവൻ നഷ്ടമായവരെ ഓർമ്മിക്കുന്നതായും അദ്ദേഹം പറഞ്ഞു. നേരത്തെ വിധാൻസഭാ തെരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് സംസാരിച്ച അദ്ദേഹം പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു അദ്ദേഹം.
Comments