സമീപ കാലത്ത് തെന്നിന്ത്യൻ സിനിമയിൽ വളരെ അധകം തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു വിക്രം. ചിത്രത്തിലെ പഞ്ച് ഡയലോഗുകളെയും മറ്റു കഥാപാത്രങ്ങളെയും അപേക്ഷിച്ച് തരഗം സൃഷ്ടിച്ചത് നടിപ്പിൻ നായകൻ സൂര്യ അവതരിപ്പിച്ച കഥാപാത്രമായിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കമലഹാസൻ നായകനായ ചിത്രത്തിൽ ക്ലെെമാക്സിൽ വന്ന് സ്കോർ ചെയ്യുകയായിരകുർന്നു സൂര്യ.
റോളക്സ് എന്ന വില്ലൻ വേഷമായിരുന്നു സൂര്യ അവതരിപ്പിച്ചത്. ആരാധകർ ഇതുവരെ കാണാത്ത ഗെറ്റപ്പിലും പ്രകടനത്തിലുമെത്തിയ സൂര്യയുടെ ആ കഥാപാത്രത്തിന് വലിയൊരു ഫാന്‍ ബേസ് തന്നെ ഉണ്ടായി. പിന്നീട് സൂര്യ റോളക്സ് മുഴുനീള കഥാപാത്രമാകുന്ന ചിത്രം വരുമെന്ന് പല വാർത്തകളും വന്നെങ്കിലും സംവിധായകൻ ലോകേഷ് കനകരാജും അണിയറ പ്രവർത്തകരും ഈ വാർത്തകൾ ശരിവെച്ചിരുന്നില്ല.
എന്നാൽ പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ആരാധകരുടെ ആവശ്യം ലോകേഷ് കാര്യമായി എടുത്തിട്ടുണ്ടെന്നാണ് വിവരം. അത്തരത്തിലൊരു ചിത്രം വൈകാതെ പ്രഖ്യാപിക്കപ്പെടും! ഇന്ന് നടന്ന ആരാധക കൂട്ടായ്മയില്‍ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റോളക്സിന്റെ എലോണ്‍ ചിത്രമായാണ് ലോകേഷ് പ്ലാന്‍ ചെയ്യുന്നത്.
അതേസമയം ചിത്രത്തിന്റെ വണ്‍ ലൈന്‍ ലോകേഷ് തന്നോട് പറഞ്ഞെന്ന് ആരാധകരോട് സൂര്യ പറഞ്ഞതായി രമേശ് ബാലയും ശ്രീധര്‍ പിള്ളയും അടക്കമുള്ള ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്തിരുന്നു.
Comments