തെലുങ്ക് നടൻ വെങ്കടേഷിന്റെ 75-ാമത്തെ ചിത്രമായ സൈന്ധവിന്റെ ക്ലൈമാക്‌സ് ചിത്രീകരണം പൂർത്തിയായി. സൈലേഷ് കോലാനുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണ് ‘സൈന്ധവ്’. ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്. സിനിമയുടെ ക്ലൈമാക്‌സ് രാംഗങ്ങളുടെ ചിത്രീകരണം 16 ദിവസം കൊണ്ടാണ് പൂർത്തിയായത്.
നിഹാരിക എന്റർടെയിൻമെന്റ്‌സിന്റെ ബാനറിൽ വെങ്കട് ബൊയാനപ്പള്ളി നിർമ്മിക്കുന്ന ചിത്രമാണിത്. രാം- ലക്ഷ്മൺ മാസ്റ്ററുടെ നേതൃത്വത്തിലാണ് സംഘട്ടന രംഗങ്ങൾ ചിത്രീകരിച്ചത്. ‘ശ്യാം സിങ് റോയ്’ എന്ന ചിത്രത്തിന് ശേഷം വെങ്കട് ബൊയാനപ്പള്ളി നിർമ്മിക്കുന്ന ചിത്രമാണ് സൈന്ധവ്. വെങ്കടേഷിന്റെ സിനിമ കരിയറിലെ ഏറ്റവും ചിലവേറിയ ക്ലൈമാക്‌സ് രംഗത്തിന്റെ ചിത്രീകരണമാണ് ഒരു മാസത്തിന്റെ പകുതിയോളം ദിവസമെടുത്ത് ഷൂട്ട് ചെയ്തത്.
നവാസുദ്ദീൻ സിദ്ദിഖി, ശ്രദ്ധ ശ്രീനാഥ്, റൂഹാനി ശർമ്മ, ആൻഡ്രിയ ജെർമിയ, സാറ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.
പാൻ ഇന്ത്യൻ റിലീസായി ഒരുങ്ങുന്ന ചിത്രം തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ഡിസംബർ 22-നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
Comments