കേരളം കുംഭമേള 2027; ലക്ഷങ്ങൾ തിരുനാവായയിലെത്തും, സർക്കാർ ഗൗരവത്തോടെ ഇടപെടണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കേരളം കുംഭമേള 2027; ലക്ഷങ്ങൾ തിരുനാവായയിലെത്തും, സർക്കാർ ഗൗരവത്തോടെ ഇടപെടണം, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ നിർദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2026, 07:24 am IST
Facebook
Twitter
WhatsAppTelegram

തിരുനാവായ: 2027ൽ തിരുനാവായയിൽ നടക്കാനിരിക്കുന്ന കേരളം കുംഭമേളയെ സംസ്ഥാന സർക്കാർ കൂടുതൽ ഗൗരവത്തോടെ കാണണമെന്ന് മഹാമണ്ഡലേശ്വർ ആനന്ദവനം ഭാരതി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ലക്ഷക്കണക്കിന് തീർഥാടകരും സന്യാസിമാരും തിരുനാവായയിലെത്താൻ സാധ്യതയുള്ളതിനാൽ ഒരുക്കങ്ങൾ നേരത്തെ ആരംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തിരുനാവായയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രയാഗ്‌രാജിൽ എല്ലാ വർഷവും നടക്കുന്ന മാഘമേളയ്‌ക്ക് സമാനമായ രീതിയിലായിരിക്കും തിരുനാവായയിലെ മഹാമാഘ മഹോത്സവം സംഘടിപ്പിക്കുകയെന്ന് ആനന്ദവനം ഭാരതി പറഞ്ഞു.

2028ൽ നടക്കുന്ന മഹാകുംഭമേളയ്‌ക്ക് മുന്നോടിയായാണ് 2027ലെ കേരളം കുംഭമേള സംഘടിപ്പിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാരുടെയും തീർഥാടകരുടെയും വലിയ സാന്നിധ്യം മേളയിൽ പ്രതീക്ഷിക്കുന്നുണ്ട്.

വിവിധ സന്യാസി പരമ്പരകളിൽപ്പെട്ട സന്യാസിമാർ ഇത്തവണ തിരുനാവായയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകരും സന്യാസിമാരും വലിയ തോതിൽ എത്തുന്നതിനാൽ മേള കേരളത്തിലെ പ്രധാന ആത്മീയ സംഗമമായി മാറുമെന്നാണ് പ്രതീക്ഷ.

2027ലെ മകരസംക്രാന്തി മുതൽ ശിവരാത്രി വരെയുള്ള കാലയളവിലാണ് കേരളം കുംഭമേള നടക്കുക. ഇത്രയും വലിയ ജനസാന്നിധ്യം പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ ഗതാഗതം, താമസം, ശുചിത്വം, കുടിവെള്ളം, സുരക്ഷ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ സർക്കാർ നേരത്തെ തന്നെ ആരംഭിക്കണമെന്നും മഹാമണ്ഡലേശ്വർ ആവശ്യപ്പെട്ടു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തീർഥാടകരെത്തുന്ന വലിയ ആത്മീയ സംഗമത്തിന് ആവശ്യമായ സംവിധാനങ്ങൾ സമയബന്ധിതമായി ഒരുക്കിയില്ലെങ്കിൽ പിന്നീട് വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തിരുനാവായയുടെ ആത്മീയ-ചരിത്ര പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനൊപ്പം കേരളത്തിന്റെ തീർഥാടന മേഖലയ്‌ക്കും വലിയ സാധ്യതകൾ തുറക്കുന്ന പരിപാടിയായി കേരളം കുംഭമേള മാറുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

Tags: FEATURED2Kerala Kumbh MelaKerala Kumbh Mela 2027Tirunavaya Kumbh MelaAnandavanam Bharathi
Share
Tweet
SendShare

More News from this section

ആർജവമുണ്ടെങ്കിൽ പിഎസ്‌സി പിരിച്ചുവിടണം’; റാങ്ക് ലിസ്റ്റ് ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം, സതീശൻ സർക്കാരിനെതിരെ ബി.ബി. ഗോപകുമാർ

കരുവാറ്റ കൊലക്കേസ്; കൊല്ലപ്പെട്ടയാളെ അപമാനിച്ച എസ്.പി. വിഷ്ണു പ്രദീപിനെതിരെ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി, പ്രതിയുടെ ദുരാരോപണം തെളിവില്ലാതെ പുറത്തുവിട്ടതിനെതിരെ നടപടി വേണം

മുട്ടിൽ മരംമുറി വഞ്ചനാക്കേസ്; അഗസ്റ്റിൻ സഹോദരന്മാരുടെ ഹർജി ഹൈക്കോടതി തള്ളി, വിചാരണക്കോടതിയെ സമീപിക്കാൻ നിർദേശം

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി നടപടി, വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി

പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനവും ഒഴിയണം: ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ. ഷോൺ ജോർജ്

ലോക ഫോട്ടോഗ്രാഫി ദിനാചരണം; എകെപിഎ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സാരംഗപാണി അനുസ്മരണവും ‘കൈനീട്ടം 2026’ ഉദ്ഘാടനവും

Latest News

ഗ്രീൻഫീൽഡിൽ മലപ്പുറത്തിന്റെ കരുത്തുമായി നിഖിൽ തോട്ടത്ത്; കെ.സി.എൽ മൂന്നാം സീസണിലെ ആദ്യ ഫിഫ്റ്റി സ്വന്തമാക്കി തൃശൂർ ടൈറ്റൻസ് താരം

ആദ്യ മത്സരത്തിൽ അനായാസ വിജയവുമായി തൃശൂർ ടൈറ്റൻസ്

അടൂർ ബൈപ്പാസിൽ വീണ്ടും നഗരസഭ ഹെൽത്ത് സ്ക്വാഡിന്റെ മിന്നൽ പരിശോധന; 45 ലിറ്റർ പഴകിയ എണ്ണയും ചിക്കൻ, ചോറ്, മുട്ട ഉൾപ്പെടെ പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ഇനി ‘കേരളം മെട്രോ’? കൊച്ചി മെട്രോയുടെ പേര് മാറ്റാൻ കെഎംആർഎൽ ശുപാർശ

നെഹ്‌റു ട്രോഫി വള്ളംകളി; ആഗസ്റ്റ് 22ന് ആലപ്പുഴ ജില്ലയിൽ പ്രാദേശിക അവധി, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ

‘എന്റെ അഭിപ്രായപ്രകടനം പക്വമായിരുന്നില്ല’, പുലിക്കളി പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ; കലാകാരന്മാരുടെയും സംഘാടകരുടെയും ശ്രമങ്ങളെ സ്വാഗതം ചെയ്തു

‘നിയമം നിയമത്തിന്റെ വഴിക്ക് പോകും’; വീണ വിജയന്റെ ഹവാല ഇടപാട് ആഭ്യന്തര വകുപ്പിന് മുന്നിലെത്തിയിട്ടില്ല, അന്വേഷണം ഇഡിയുടെ കൈയിൽ: രമേശ് ചെന്നിത്തല

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല; തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് രോഗം സ്ഥിരീകരിച്ചു, നാഗർകോവിൽ യാത്രയ്‌ക്കിടെ റോഡരികിൽ നിന്ന് സർബത്ത് കുടിച്ചിരുന്നതായി റിപ്പോർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies