കായികതാരങ്ങളുടെ സർക്കാർ ജോലി; കേരളം മറ്റ് സംസ്ഥാനങ്ങളെ കണ്ടുപഠിക്കണം; കേരളത്തിലെ സ്ഥിതി പരിതാപകരം: പി.ആർ ശ്രീജേഷ്
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കായികതാരങ്ങളുടെ സർക്കാർ ജോലി; കേരളം മറ്റ് സംസ്ഥാനങ്ങളെ കണ്ടുപഠിക്കണം; കേരളത്തിലെ സ്ഥിതി പരിതാപകരം: പി.ആർ ശ്രീജേഷ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2023, 11:28 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കായികതാരങ്ങളുടെ സർക്കാർ ജോലി നൽകുന്നതിൽ കേരളം നയം രൂപീകരിക്കണമെന്ന് പി ആർ ശ്രീജേഷ്. കായിക താരങ്ങൾക്ക് സർക്കാർ ജോലിയുടെ കാര്യത്തിലെ നയം കേരളത്തിൽ പരിതാപകരമാണെന്നും ഇക്കാര്യത്തിൽ മറ്റു സംസ്ഥാനങ്ങളെ കണ്ടുപഠിക്കണമെന്നും താരം പറഞ്ഞു. ദേശീയ ടീമിനായി കളിക്കാൻ അവസരം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടേറിയതാണെന്ന് എല്ലാവർക്കും അറിയാം. അന്താരാഷ്‌ട്രതലത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിക്കുന്നതിനും മെഡൽ നേടുന്നതിനുമെല്ലാം അംഗീകാരം നൽകേണ്ടതുണ്ട്. താരങ്ങൾക്ക് നേട്ടങ്ങൾക്കനുസരിച്ചുള്ള ജോലികൾ കൊടുക്കണമെന്നും താരം പറഞ്ഞു.

”ഇങ്ങനെയൊരു അവസ്ഥ പരിതാപകരമാണ്. കായികതാരങ്ങൾക്ക് ഒരിക്കലും ഇങ്ങനെയൊരു അവസ്ഥയുണ്ടാകാൻ പാടില്ല. സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തിരിക്കുന്നത് കായികരംഗത്തുണ്ടായിരുന്നവരാണ്. അവർ ഒരിക്കലും ഇതിനെ വ്യക്തിപരമായി കാണുന്നില്ല. നമുക്ക് പണ്ടുമുതലേ ഒരു നയമില്ല. അതാണ് ഏറ്റവും വലിയ പ്രശ്നം.

ഒരാൾ ഒരു ടൂർണമെന്റ് കളിച്ചുവരുമ്പോൾ അയാളോട് എങ്ങനെ പെരുമാറണമെന്നതിലോ പരിഗണിക്കണമെന്നതിലോ നമുക്കൊരു രീതിയില്ല. മന്ത്രിസഭ ചേർന്നിട്ടാണു പലപ്പോഴും തീരുമാനമെടുക്കുന്നത്. ഒരു നയം രൂപീകരിച്ചിരുന്നെങ്കിൽ വളരെ എളുപ്പമാണ്. ആരു വന്നാലും അത് പിന്തുടർന്നാൽ മതി. ഇത് എങ്ങനെ കൃത്യമായി നടപ്പാക്കാമെന്നു പല സംസ്ഥാനങ്ങളെയും കണ്ടുപഠിക്കേണ്ടതുണ്ട്.”കെ ബി ഗണേഷ്‌കുമാർ കായിക മന്ത്രിയായിരുന്ന 2012 ഒളിമ്പിക്‌സ് കാലഘട്ടത്തിൽ ഒളിംപ്യൻസിനു വേണ്ടി പ്രത്യേക ക്വാട്ടയുണ്ടാക്കിയിരുന്നു. ഇതിലൂടെയാണ് ഞാൻ ജോലിയ്‌ക്ക് കയറിയത്. ഒളിംപിക്സിൽ പങ്കെടുത്തതിന് ഗസറ്റഡ് റാങ്കിലുള്ള ജോലി നൽകാൻ തീരുമാനിക്കുകയായിരുന്നു അന്ന്. ഇന്നും ഒളിംപ്യൻസിനു വേണ്ടി ആ തസ്തികയുണ്ട്. മുഖ്യമന്ത്രിയും കായികമന്ത്രിക്കും ഇക്കാര്യം ശ്രദ്ധിച്ചാൽ കായികതാരങ്ങൾക്ക് മുന്നോട്ടുളള അവസരമാകും. കായികമേഖലയിലൂടെ എവിടെ വരെ എത്താമെന്നുളള അവസരം ഇതിലൂടെ തെളിയും. ജോലികളിലൂടെയാണ് ഇത്തരം കഠിനാധ്വാനങ്ങൾക്ക് ഫലം കിട്ടേണ്ടത്. സ്‌പോർട്‌സിന് വേണ്ടി ജീവിതത്തിൽ ചിലവഴിച്ചതിന് ശേഷം ജോലിയ്‌ക്ക് വേണ്ടി പഠിക്കുന്നത് ബുദ്ധിമുട്ടാണെന്നും താരം കൂട്ടിച്ചേർത്തു.

 

 

Tags: hockeyPR SREEJESHGOVERMENT JOB
Share
Tweet
SendShare

More News from this section

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്,‘കറക്ഷൻ ജയിലെന്നാണ് ബോർഡ്, ഒരാളെയെങ്കിലും തിരുത്തി വിട്ടിട്ടുണ്ടോ?’ സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

Latest News

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies