ഭോപ്പാൽ: ശ്രാവണ മാസത്തിലെ ആറാമത്തെ തിങ്കളാഴ്ച മഹാകാലേശ്വര് ക്ഷേത്രത്തിൽ വൻ ഭക്തജന തിരക്ക്. ഭഗവാൻ ശിവന്റെ അനുഗ്രഹത്തിനായി നൂറുകണക്കിന് ആളുകളാണ് ഒഴുകിയെത്തിയത്. ബാബ മഹാകാലിന്റെ പ്രത്യേക ‘ഭസ്മ ആരതി’യിലും ഭക്തജനങ്ങൾ പങ്കെടുത്തു.ഇവിടുത്തെ പ്രസിദ്ധമായ ചടങ്ങാണ് ഭസ്മ ആരതി. ബ്രഹ്‌മ മുഹൂർത്ത സമയത്താണ് ഇത് നടത്തുന്നത്.
ഭസ്മ ആരതിക്ക് മുൻപ് ബാബ മഹാകാലിന്റെ ജലത്താൽ പുണ്യസ്‌നാനവും പഞ്ചാമൃത മഹാഭിഷേകും നടത്തും. ഭഗവാനെ പാൽ, തൈര്, നെയ്യ്, തേൻ, പഴച്ചാറുകൾ എന്നിവകൊണ്ട് അഭിഷേകം ചെയ്യുന്നു.ശേഷം ബാബ മഹാകൽ ചന്ദനം കൊണ്ട് അലങ്കരിച്ച് വസ്ത്രങ്ങൾ അണിക്കും. തുടർന്ന് താളമേളങ്ങൾക്കും ശംഖ് ഊതിക്കുമിടയിൽ ഭസ്മ ആരതി നടത്തുന്നു.
ഹൈന്ദവ ആചാര പ്രകാരം ഏറെ പ്രാധാന്യമുള്ള മാസമാണ് ശ്രാവണ മാസം. ശിവനെ ആരാധിക്കാനും പൂജിക്കാനുമുള്ള ഏറ്റവും നല്ല സമയമായാണ് ഇതിനെ കണക്കാക്കുന്നത്. ശ്രാവണ മാസത്തിലെ എല്ലാ തിങ്കളാഴ്ചകളിലും ബാബ മഹാകാലിന്റെ സവാരി എടുക്കുന്ന ഒരു പാരമ്പര്യമുണ്ട് . ഇന്ന് വൈകുന്നേരം ഇത് നടക്കും. മഹാകാലിന്റെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയിൽ ആയിരങ്ങളാണ് പങ്കെടുക്കുന്നത്. മഹാകാളിന്റെ ദർശനം ലഭിച്ച് അനുഗ്രഹീതരാകാൻ നിരവധി ഭക്തരാണ് മണിക്കൂറുകളോളം റോഡരികിൽ കാത്തുനിൽക്കുന്നത്.
ശ്രാവണ മാസം ശിവന്റെ പ്രിയപ്പെട്ട മാസമായി കണക്കാക്കപ്പെടുന്നു . ഈ കാലത്ത് ശിവനെ ആരാധിച്ചാൽ അവരുടെ വിഷമങ്ങളിൽ നിന്ന് പെട്ടെന്ന് മോചനം ലഭിക്കുമെന്നാണ് വിശ്വാസം. ഈ വർഷം ജൂലൈ 4 മുതൽ ഓഗസ്റ്റ് 31 വരെ 59 ദിവസം ശ്രാവണ മാസം നീണ്ട് നിൽക്കുന്നു.
Comments