കർത്തവ്യപഥിൽ നാരീശക്തിയായി മേജർ നികിത നായരും മേജർ ജാസ്മിൻ കൗറും; ത്രിവർണ്ണ പതാക ഉയർത്താൻ പ്രധാനമന്ത്രിയെ സഹായിച്ചത് വനിതാ ഓഫീസർമാർ 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർത്തവ്യപഥിൽ നാരീശക്തിയായി മേജർ നികിത നായരും മേജർ ജാസ്മിൻ കൗറും; ത്രിവർണ്ണ പതാക ഉയർത്താൻ പ്രധാനമന്ത്രിയെ സഹായിച്ചത് വനിതാ ഓഫീസർമാർ 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2023, 11:08 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: കർത്തവ്യപഥിൽ നടന്ന  77-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ത്രിവർണ്ണ പതാക ഉയർത്തുന്ന വേളയിൽ പ്രധാനമന്ത്രിയെ അനുഗമിച്ചത് രണ്ട് വനിതാ ഓഫീസർമാർ. കരസേനയിൽ സേവനമനുഷ്ഠിക്കുന്ന മേജർ നികിത നായർ, മേജർ ജാസ്മിൻ കൗർ എന്നിവരാണ് പ്രധാനമന്ത്രി ദേശീയപതാക ഉയർത്തുന്ന വേളയിൽ കൂടെ ഉണ്ടായിരുന്നത്.

2016ൽ ആർമിയിൽ ലെഫ്റ്റനന്റായാണ് മേജർ നികിത നായർ സേവനമാരംഭിച്ചത്. പിന്നീടാണ് മേജർ പദവിയിലേക്ക് ഉയർന്നത്. ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിലായിരുന്നു നികിത നായരുടെ പരിശീലനം. മുൻ സൗന്ദര്യമത്സര ജേതാവും ഭരതനാട്യം നർത്തകിയുമാണ്  മേജർ നികിത നായർ. 2013ൽ അവർ ‘മേ ക്വീൻ മിസ് പൂനെ’ ബഹുമതിയും കരസ്ഥമാക്കിയിട്ടുണ്ട്. സൈനിക പരിശീലനത്തിനിടെ മിസ് ഒടിഎ (ഓഫീസേഴ്‌സ് ട്രെയിനിംഗ് അക്കാദമി) പട്ടവും മേജർ നികിത നേടിയിട്ടുണ്ട്.

ചെങ്കോട്ടയിലെ ഇത്തവണത്തെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ വനിതാ പ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണ്. തിരഞ്ഞെടുക്കപ്പെട്ട തൊഴിലുറപ്പ് ജീവനക്കാരായ സ്ത്രീകളും ചടങ്ങ് വീക്ഷിക്കാൻ ചെങ്കോട്ടയിൽ എത്തിയിരുന്നു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും വനിതകളുടെ വർദ്ധിച്ചുവരുന്ന പങ്ക് എടുത്തുകാണിക്കുന്നതാണ് ഈ പ്രാതിനിധ്യം. രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിൽ സ്ത്രീകളുടെ കഴിവുകളെ അംഗീകരിക്കുന്നതും കൂടിയാണ് സ്ത്രീ പങ്കാളിത്തം.

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പഞ്ചാബിലെ അമൃത്സറിലെ ഇന്ത്യ-പാക് അതിർത്തിയിൽ വനിതാ ബിഎസ്എഫ് ഓഫീസർമാരെ സുരക്ഷയ്‌ക്കായി നിയോഗിച്ചിട്ടുണ്ട്. അതീവ പ്രാധാന്യമുള്ള മേഖലയിൽ വനിത ഓഫീസർമാരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് പ്രതിരോധമന്ത്രാലയം.

Tags: Independence Day 2023
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies