1199 ചിങ്ങമാസം (2023 ഓഗസ്റ്റ് 17 മുതൽ 2023 സെപ്റ്റംബർ 16 വരെ) നിങ്ങൾക്കെങ്ങനെ
Friday, September 22 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Culture Astrology

1199 ചിങ്ങമാസം (2023 ഓഗസ്റ്റ് 17 മുതൽ 2023 സെപ്റ്റംബർ 16 വരെ) നിങ്ങൾക്കെങ്ങനെ

ചിങ്ങമാസം 2023 ഓഗസ്റ്റ് 17 മുതൽ 2023 സെപ്റ്റംബർ 16 വരെയുള്ള പൊതുഫലം

Janam Web Desk by Janam Web Desk
Aug 15, 2023, 05:52 pm IST
A A
FacebookTwitterWhatsAppTelegram

വായനക്കാർക്ക് പുതുവത്സര ഓണാശംസകൾ.

കൊല്ലവർഷം 1199 പിറക്കുന്നത് മകം നക്ഷത്രത്തിൽ ആണ്. കർക്കടകം രാശിയിൽ 17 നാഴിക 1 വിനാഴിക ചെല്ലുമ്പോൾ ചിങ്ങം രാശിയിലേക്ക് സൂര്യൻ സംക്രമിക്കുന്നു. ഗ്രഹനില പ്രകാരം, മേടം രാശിയിൽ രാഹുവും വ്യാഴവും കർക്കിടകം രാശിയിൽ സൂര്യനും ശുക്രനും ചിങ്ങം രാശിയിൽ ചന്ദ്രനും കുജനും ബുധനും തുലാം രാശിയിൽ കേതുവും കുംഭം രാശിയിൽ ശനിയും സഞ്ചരിക്കുന്നു. ചിങ്ങം രണ്ടാം തീയ്യതി ചൊവ്വ കന്നി രാശിയിലേക്കും മാറുന്നു. ചൊവ്വയുടെ രാശിമാറ്റം ചിലരുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരും.

1199 കൊല്ലവർഷം പൊതുഫലം:
കാലാവസ്ഥവ്യതിയാനങ്ങൾ വരുന്ന സമയം ആണ്. പ്രകൃതിയിൽ ചില അപൂർവ ജീവികളെ കാണപ്പെടും. ആസിഡ് മഴ, പ്രളയം പോലെയുള്ളവ ഉണ്ടാകാം. യുദ്ധ സമാനമായ അവസ്ഥകൾ സംജാതമാകും. തീവ്രവാദം ഉച്ചസ്ഥായിൽ എത്തുന്ന സമയം ആണ്. കുംഭ മാസത്തിൽ ബോംബ് സ്ഫോടനം പോലെയുള്ളവ സംഭവിക്കാനും, ആൾക്കൂട്ട മരണം സംഭവിക്കാനും യോഗം ഉണ്ട്.

കൃഷി വിഭവ നാശം കാണുന്നു. പൊതുവിൽ ബിസിനസുകാർക്ക് സാമ്പത്തിക നഷ്ടങ്ങളുടെ കാലം ആയിരിക്കും. കലാകാരന്മാർക്ക് ലോകനിലവാരത്തിലേക്ക് ഉയരാൻ സാധ്യത ഉള്ള കാലം ആണ്. എന്നാൽ കലാരംഗത്തു അപ്രതീക്ഷിത വിയോഗങ്ങൾ കാണേണ്ടി വരും. വിദ്യാർത്ഥികൾക്ക് പാഠ്യവിഷയങ്ങളിലെ അപചയങ്ങൾ വിവാദങ്ങൾക്കു വഴിമാറി ആശയകുഴപ്പം ഉണ്ടാകും.

രാഷ്‌ട്രീയത്തിൽ പുതിയ നേതാക്കൾ നിമിഷനേരം കൊണ്ട് പ്രത്യക്ഷപ്പെടുകയും പ്രഗത്ഭരായ പേരുതെളിയിച്ച നേതാക്കൾ പെട്ടെന്ന് സ്ഥാനമാനങ്ങൾ ഒഴിഞ്ഞു മാറി പോകുന്നതും കാണാം. ചില നേതാക്കൾ സ്ത്രീകൾ മുഖാന്തരം വിവാദങ്ങളിൽ അകപ്പെടുകയും അഴിമതിയിൽ കുറ്റാരോപിതനാകുകയും ചെയ്യും. പുതിയ രാഷ്‌ട്രീയ പാർട്ടികൾ നിലവിൽ വരും. തിരഞ്ഞെടുപ്പുകളിൽ ജയവിജയങ്ങൾ ചിലയിടത്തു പൊതു പ്രവചനത്തിനും സാഹചര്യത്തിനും വിപരീതമായി ഭവിക്കും. പരാജയം പ്രതീക്ഷിച്ചു തിരെഞ്ഞെടുപ്പിനെ നേരിട്ട ചിലർ വിജയിച്ചു കയറും. ആദായനികുതി റെയ്‌ഡുകൾ പല ബിസിനസ്സ് സാമ്രാജ്യങ്ങളുടെ രഹസ്യവരുമാനങ്ങൾ പുറത്തു കൊണ്ടുവരുകയും, അത്തരം ബിസിനസുകളുടെ അന്തകൻ ആകുകയും ചെയ്യും

ശ്രദ്ധിക്കുക: വാര മാസ ഫലങ്ങൾ ഗണിക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഇവിടെ പറയുന്നത് ഒരു പൊതു സൂചന മാത്രമായിരിക്കും. അവരവരുടെ ജന്മ ഗ്രഹനില അനുസരിച്ചു യോഗങ്ങളും ദശാപഹാരവും ഒക്കെകൂടി പരിഗണിച്ചാൽ ഈ പൊതു ഫലത്തിന് ഏറ്റ കുറച്ചിലുകൾ ഉണ്ടാകും. എന്നിരുന്നാലും ഈ പറയുന്ന പൊതുഫലത്തെ സൂചനയായി കണ്ടു, ജാതക നിരൂപണം നടത്തി, ദശാനാഥനെ പ്രീതിപ്പെടുത്തുകയും ഗ്രഹദോഷങ്ങൾ പരിഹരിക്കുകയും ചെയ്താൽ നല്ല സമയത്തിന്റെ ഗുണഫലങ്ങൾ അനുഭവത്തിൽ വരുത്തുവാനും, മോശം സമയം തരണം ചെയ്യുവാനും പ്രയോജനപ്പെടും.

മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
വിലമതിക്കാനാവാത്ത പ്രശംസാപത്രങ്ങൾ ലഭിക്കും. ദൂരയാത്രകൾ നേട്ടങ്ങളിലേക്ക് കൊണ്ട് പോകും.. കുടുംബാംഗങ്ങൾക്കോ കുട്ടികൾക്കോ അസുഖ൦ വരാൻ സാധ്യത ഉണ്ട്. മാതാപിതാക്കളുടെ ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. സൈനീക മേഖലയിലോ മറ്റു അർദ്ധസൈനീക വിഭാഗത്തിലോ ഉള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യത ഉണ്ട് .കുടുംബ സുഖം കുറഞ്ഞേക്കാം. ബന്ധുജനങ്ങളോട് ശത്രുത, ശരീരസുഖക്കുറവ് അനുഭവപ്പെടും.

ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)

അനാവശ്യമായ കൂട്ടുകെട്ടുകൾ ധനനഷ്ട൦, മാനഹാനി എന്നിവയിൽ കലാശിക്കും. മദ്യാസക്തി ക്രമാതീതമായി വർദ്ധിക്കും. കുടുംബബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യസം ഉണ്ടാകാനും, അത് വഴക്കും, തുടർന്ന് കോടതി വ്യവഹാരം വരെയാകാനും സാധ്യത ഉണ്ട്. എന്നാൽ ചിലർക്ക് സ്ഥാനമാനങ്ങളും പ്രശസ്‌തിയും വന്നു ചേരും. വ്യവഹാര വിജയം, പുതുവസ്ത്രലാഭം, സന്താന ഭാഗ്യം, സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ എന്നിവ വന്നു ചേരും. ഭക്ഷ്യ വിഷബാധക്ക് സാധ്യത ഉണ്ട്.

മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)

പൊതുപ്രവർത്തർക്കർക്ക് മുൻപില്ലാത്തവിധം ത്യാഗമനോഭാവം വർദ്ധിക്കുകയും, പരോപകാരങ്ങൾ ചെയ്യുവാൻ ഉള്ള അവസരം ലഭിക്കുകയും, അതൊക്കെ നിറവേറ്റുന്ന പക്ഷം ജനങ്ങളാൽ അംഗീകരിക്കപ്പെടുകയും, സ്ഥാനമാനങ്ങൾ ലഭിക്കുകയും ചെയ്യാൻ യോഗം ഉണ്ട്. തൊടുന്നതിൽ എല്ലാം ഭാഗ്യം കൂടെ നിൽക്കുന്ന സമയം ആയിരിക്കും, ഒന്നിലധികം സാമ്പത്തിക ശ്രോതസുകൾ കണ്ടെത്തുവാനും സാധ്യത. ബിസിനസ്സിൽ പാപ്പർ എഴുതാൻ നിൽക്കുന്നവർക്ക് പോലും പുത്തൻ കരാറുകൾ തേടി വന്നു രക്ഷ കിട്ടുന്ന സമയം ആണ്.

കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)

ജലവിഭവ സംബന്ധമായ വ്യാപാരികൾക്ക് വമ്പൻ ലാഭം ഉണ്ടാകും. വിവാഹ സമയം അനുകൂലമാകും. വീട്ടിൽ മംഗളകർമങ്ങൾക്ക് സാധ്യത ഉണ്ട്. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികച്ച നിലവാരം പുലർത്താൻ സാധിക്കും. ഭൂമി ലാഭം, നവീന ഗൃഹലാഭം, വളരെക്കാലമായി മിത്രങ്ങൾ എന്ന് കരുതിയവരിൽ ഉള്ള ശത്രുക്കളെ തിരിച്ചറിയാൻ സാധിക്കും. ഇഷ്ട ഭക്ഷണ സമൃദ്ധി, ആരോഗ്യകാര്യങ്ങളിൽ പുരോഗതി, മനസുഖം, ഇശ്വരാധീനവും, ഭാഗ്യ വർദ്ധനവും ഉണ്ടാകും.

ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)

പ്രൗഢിയും, പ്രതാപവും കൈവന്നു, കുടുംബബന്ധുജനങ്ങളിൽ ഏറ്റവും ഉന്നതൻ ആയി തീരും. സ്വന്തക്കാരിൽ നിന്നും ഗുണാനുഭവങ്ങൾ ലഭിക്കും. സ്ത്രീവിഷയങ്ങളിൽ നിന്നും ജാഗ്രത പാലിക്കുന്നത് ജീവിത പുരോഗതിക്ക് ഗുണം ചെയ്യും. എന്നിരുന്നാലും ഹൃദ്രോഗം, നേത്രരോഗം, ത്വക്ക് രോഗങ്ങൾ ഉള്ളവർ വളരെ ജാഗ്രത പാലിക്കുക. അനാവശ്യ കോപശീലം നിയന്ത്രിക്കേണ്ടത് ആകുന്നു. വിദ്യാർത്ഥികൾക്ക് വിദ്യാതടസം ഉണ്ടായേക്കാം.

കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)

വിദേശവാസ യോഗം കാണുന്നു. അമിത ആഡംബര പ്രിയത്വം, വരവിൽ കവിഞ്ഞ ചിലവും ധനനാശത്തിൽ കലാശിക്കും. കുടുംബബന്ധു ജനങ്ങൾ ആയി വഴക്ക് ഉണ്ടാകാൻ സാധ്യത, അതിനെ തുടർന്ന് അന്യദേശവാസം ഒക്കെ ഉണ്ടാക്കാം. ചെയുന്നത് ഒക്കെ ദോഷമായി ഭാവിക്കുക. വിപരീത ഫലങ്ങൾ ലഭിക്കുക.വേണ്ടപ്പെട്ടവരുടെ വിരഹം, മനോദുഃഖം ഒക്കെ ആണ് ഫലം. ആയുധം അഗ്നി ഒക്കെ ബന്ധപ്പെട്ടു നിൽക്കുന്നവർ വളരെ സൂക്ഷിക്കേണ്ട കാലം ആണ്.

തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖം ആദ്യ 3/4 ഭാഗം)

വ്യാപാരം, ബിസിനസ് എന്നിവ കൈകാര്യം ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ തേടി വരും. സർക്കാർ അർദ്ധസർക്കാർ തലങ്ങളിൽ തൊഴിൽ നോക്കുന്നവർക്ക് ശമ്പള വർദ്ധനവോടു കൂടി സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ദീർഘകാലം ആയി കഷ്ടപ്പെടുത്തിയിരുന്ന രോഗങ്ങൾ മാറി ആരോഗ്യം വീണ്ടെടുക്കും. ഈശ്വര വിശ്വാസാവും ആചാരാനുഷ്ടാനങ്ങളിൽ താല്പര്യം വർദ്ധിക്കും. വിശേഷപ്പെട്ട പുണ്യദേശങ്ങൾ സന്ദർശിക്കാൻ അവസരം ഉണ്ടാകും.

വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)

കുടുംബത്തിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യസം ഒക്കെ മാറി, ഐക്യവും, സന്തോഷവും, സമാധാനവും തിരികെ വരുന്ന സമയം ആണ്. ഉദ്യോഗാർത്ഥികളെ തേടി മികച്ച അവസരങ്ങൾ കൈവരും. ധനലാഭം, കുടുംബ ഭാര്യ പുത്ര സുഖം, ബന്ധുജന സമാഗമം, ശരീര സുഖം, അടയാഭരണയലങ്കാര വസ്തുക്കളുടെ ലാഭം, വിവാഹഭാഗ്യം, ദാമ്പത്യ സൗഖ്യം ഒക്കെയും പ്രതീക്ഷിക്കാം. സന്താനങ്ങളെ കൊണ്ടുള്ള ഗുണാനുഭവങ്ങൾ പ്രതീക്ഷിക്കാം. കൃഷിയിൽ നിന്നും നേട്ടങ്ങൾ പ്രതീക്ഷിക്കാം.

ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)

കോപം നിയന്ത്രിക്കേണ്ട മാസം ആണ്. കോപത്താൽ ദുരിതങ്ങൾ വന്നു ചേരാൻ സാധ്യത ഉണ്ട്. വരവിൽ കവിഞ്ഞ ചിലവ് ഉണ്ടാകും. സർക്കാർ തലത്തിൽ ഗുണാനുഭവങ്ങൾ ലഭിച്ചേക്കാം. അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനി, ധനനഷ്ടം ഒക്കെയും ഉണ്ടാകും. മാനസിക ഉല്ലാസ യാത്രയും, കുടുംബസമേതം പുണ്യദേശങ്ങൾ,പുണ്യതീർത്ഥങ്ങൾ ഒക്കെയും സന്ദർശിക്കാൻ യോഗം ഉണ്ട്. വിദ്യാർത്ഥികൾക്ക് ഉപരിപഠനാർത്ഥം വിദേശയാത്ര, വിദേശ വാസം ഒക്കെ സഫലമാകും.

മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)

അവിവാഹിതരുടെ വിവാഹ മോഹം നീണ്ടു പോകാൻ സാധ്യത ഉണ്ട്. ദമ്പതികൾ തമ്മിൽ കലഹത്തിന് സാധ്യത, ഭാര്യാ – ബന്ധു ജനങ്ങൾ ദോഷകരമായി പ്രവർത്തിക്കാൻ സാധ്യത, തൊഴിൽ ക്ലേശം, യാത്ര ക്ലേശം ഒക്കെയും സംഭവിക്കാം. ജാമ്യം നില്ക്കുന്ന കരാറുകളിൽ ജാഗ്രതയോടു മാത്രം ഒപ്പു വയ്‌ക്കുക. വാഹന ഉപയോഗം സൂക്ഷിച്ചു വേണം. വേണ്ടപ്പെട്ടവരുടെ രോഗ ചികിത്സക്ക് വേണ്ടി സാമ്പത്തിക സഹായം ചെയ്യുക വഴി സാമ്പത്തിക ബാധ്യത ഉണ്ടാകാൻ സാധ്യത.

കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)

വിചാരിക്കാതെ ഒരു ബന്ധുവിന് ആശ്രയം നൽകേണ്ട അവസ്ഥ ഉണ്ടാകും. പിതാവിന് വളരെയധികം ക്ലേശ കാലം ആണ്. കുടുംബവക സ്വത്തു തർക്കം ഉടലെടുക്കും. തൊഴിലുകൾ മാറി മാറി ചെയേണ്ടി വരും. ശത്രുക്കൾ ശക്തിപ്രാപിക്കും. വാക്കുകൾ മയപ്പെടുത്തിയില്ല എങ്കിൽ പലവിധ ദോഷങ്ങൾ സംഭവിക്കും. ഉറപ്പിച്ച വിവാഹം നീണ്ടുപോകാനോ, മുടങ്ങിപോകാനോ പ്രതികൂലമാകാനോ സാധ്യത ഉള്ള മാസം ആണ്. ഭാര്യാ വിരഹം ഉണ്ടാകാൻ സാധ്യത ഉണ്ട്.

മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)

എവിടെയും മാന്യത, പ്രശസ്‌തി, രോഗശമനം, ആരോഗ്യപുരോഗതി, സാമ്പത്തിക നേട്ടങ്ങൾ, കൃഷിലാഭം മേലധികാരിയുടെ പ്രശംസ, ഉയർന്ന സ്ഥാന ലബ്ദ്ധി. കാര്യ പ്രാപ്തി, പ്രവർത്തന വിജയം, വ്യവഹാര വിജയം, കുടുംബ – ഭാര്യാ – പുത്ര – സുഖം, മനസുഖം തുടങ്ങിയവ പ്രതീക്ഷിക്കാം. സന്താനങ്ങളെ കൊണ്ട് ഗുണാനുഭവങ്ങൾ, ഗുരുജനങ്ങളെ കണ്ടുമുട്ടുവാനും, അവരിൽ നിന്നുള്ള അനുഗ്രഹവും സിദ്ധിക്കും. മാധ്യമപ്രവർത്തർക്ക് പേരും പ്രശസ്‌തിയും ലഭിക്കുന്ന വിവാദങ്ങൾ കൈകാര്യം ചെയ്യാൻ സാധിക്കും.

ജയറാണി ഈ വി
WhatsApp No : 9746 812 212

(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Monthly Prediction by Jayarani E.V / 2023 August 17 to September 16.

Tags: SUBMonthly PredictionJayarani E.V
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

2023 സെപ്റ്റംബർ 17 മുതൽ 2023 സെപ്റ്റംബർ 23 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 സെപ്റ്റംബർ 17 മുതൽ 2023 സെപ്റ്റംബർ 23 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം

1199 കന്നിമാസം (2023 സെപ്റ്റംബർ 17 മുതൽ 2023 ഒക്ടോബർ 17 വരെ) നിങ്ങൾക്കെങ്ങനെ

1199 കന്നിമാസം (2023 സെപ്റ്റംബർ 17 മുതൽ 2023 ഒക്ടോബർ 17 വരെ) നിങ്ങൾക്കെങ്ങനെ

2023 സെപ്റ്റംബർ 10 മുതൽ 2023 സെപ്റ്റംബർ 16 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം.

2023 സെപ്റ്റംബർ 10 മുതൽ 2023 സെപ്റ്റംബർ 16 വരെയുള്ള (119 ചിങ്ങം 25 മുതൽ ചിങ്ങം 31 വരെ) ചന്ദ്രരാശി പൊതു വാരഫലം.

2023 സെപ്റ്റംബർ 03 മുതൽ 2023 സെപ്റ്റംബർ 09 വരെയുള്ള (119 ചിങ്ങം 18 മുതൽ ചിങ്ങം 24 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 സെപ്റ്റംബർ 03 മുതൽ 2023 സെപ്റ്റംബർ 09 വരെയുള്ള (119 ചിങ്ങം 18 മുതൽ ചിങ്ങം 24 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 ആഗസ്റ്റ് 27 മുതൽ 2023 സെപ്റ്റംബർ 02 വരെയുള്ള (1119 ചിങ്ങം 11 മുതൽ ചിങ്ങം 17 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 ആഗസ്റ്റ് 27 മുതൽ 2023 സെപ്റ്റംബർ 02 വരെയുള്ള (1119 ചിങ്ങം 11 മുതൽ ചിങ്ങം 17 വരെ) ചന്ദ്രരാശി പൊതു വാരഫലം

2023 ആഗസ്റ്റ് 20 മുതൽ ആഗസ്റ്റ് 26 വരെ (1199 ചിങ്ങം 3 മുതൽ ചിങ്ങം 10 വരെ) ഒരാഴ്‌ച്ച സമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

2023 ആഗസ്റ്റ് 20 മുതൽ ആഗസ്റ്റ് 26 വരെ (1199 ചിങ്ങം 3 മുതൽ ചിങ്ങം 10 വരെ) ഒരാഴ്‌ച്ച സമയത്തെ ചന്ദ്രരാശി പ്രകാരമുള്ള പൊതു വാരഫലം.

Load More

Latest News

ചരിത്രം; വനിതാ സംവരണ ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം; മറ്റന്നാൾ ലോക്സഭയിൽ അവതരിപ്പിക്കും

‘140 കോടി ഭാരതീയർക്കും അഭിനന്ദനം, നമ്മൾ ഒരു യുഗത്തിന് തുടക്കം കുറിച്ചിരിക്കുന്നു’; വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസായതിൽ സന്തോഷം പങ്കുവെച്ച് പ്രധാനമന്ത്രി

മദ്രസയിലെ പെൺകുട്ടിയുടെ മരണം; അസ്മിയ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ; ആത്മഹത്യ കേസിൽ വഴിത്തിരിവ്

ആറ് വയസ്സുകാരിക്കു നേരെ പതിനെട്ടു വയസ്സുകാരന്റെ ലൈംഗികാതിക്രമം; പോക്സോ വകുപ്പുപ്രകാരം കേസെടുത്ത് പോലീസ്

പ്രണയം പുറത്തറിഞ്ഞു; പതിനാലുകാരിയും 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പോലീസിനെ കുത്തി പരിക്കേൽപ്പിച്ച സംഭവം; മോഷണ സംഘം പിടിയിൽ

വനിതാ സംവരണ ബിൽ പാർലമെന്ററി ജനാധിപത്യത്തെ ശക്തിപ്പെടുത്തും: അമിത് ഷാ

ആഗ്രഹമുണ്ടെങ്കിൽ അതിനുള്ള വഴിയും തെളിയും; വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയതിൽ അഭിനന്ദനം അറിയിച്ച് അമിത് ഷാ

ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്ന്; ദ് വാക്‌സിൻ വാറിലെ നാനാ പടേക്കറുടെ കഥാപാത്രത്തെ കുറിച്ച് വിവേക് ​​അഗ്നിഹോത്രി

ഇന്ത്യൻ സിനിമയിലെ ഏറ്റവും ശക്തമായ പ്രകടനങ്ങളിലൊന്ന്; ദ് വാക്‌സിൻ വാറിലെ നാനാ പടേക്കറുടെ കഥാപാത്രത്തെ കുറിച്ച് വിവേക് ​​അഗ്നിഹോത്രി

വനിതാ സംവരണ ബിൽ രാജ്യസഭ ഐകകണ്‌ഠ്യേന പാസാക്കി; ചരിത്രത്തിലേക്ക് ചുവടുവെച്ച് ഇന്ത്യൻ പാർലമെന്റ്

വനിതാ സംവരണ ബിൽ രാജ്യസഭ ഐകകണ്‌ഠ്യേന പാസാക്കി; ചരിത്രത്തിലേക്ക് ചുവടുവെച്ച് ഇന്ത്യൻ പാർലമെന്റ്

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ആരോഗ്യവകുപ്പ് സമ്പൂർണ പരാജയം, ഇനി പ്രതീക്ഷ കേന്ദ്ര സംഘത്തിൽ; സ്വാഗതം ചെയ്ത് കെ.സുരേന്ദ്രൻ

രണ്ടാം വന്ദേഭാരത് കേരളത്തിലെ ജനങ്ങൾക്ക് അനുഗ്രഹം; കേന്ദ്രം കേരളത്തെ എല്ലായിപ്പോഴും പരിഗണിക്കുന്നു: കെ.സുരേന്ദ്രൻ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies