വാര, മാസ, ഫലങ്ങൾ കണക്കാക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഈ പ്രവചനം ഒരു സാമാന്യ സൂചന മാത്രമാണെന്ന് ഓർക്കുക. ജനന സമയം, സ്ഥലം, അങ്ങനെ പലതിനെയും അടിസ്ഥാനപ്പെടുത്തി ഓരോ വ്യക്തിയുടെയും ജന്മകാല ഗ്രഹനില, യോഗങ്ങൾ, ദശാപഹാരങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. അതിനാൽ, ഈ പൊതു പ്രവചനം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ല. ജന്മഗ്രഹനില അനുസരിച്ച് കൂടുതൽ കൃത്യമായ ജാതക വിശകലനത്തിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നല്ല സമയങ്ങളും മോശം സമയങ്ങളും നിർണ്ണയിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കും. നല്ല സമയത്തിന്റെ ഗുണഫലങ്ങൾ മികച്ച രീതിയിൽ തന്നെ അനുഭവവേദ്യമാക്കാനും മോശം സമയം അതിജീവിക്കാനും ജാതക നിരൂപണം നടത്തുകയും ദശാനാഥനെ, ഗ്രഹങ്ങളെ ഒക്കെ പ്രീതിപ്പെടുത്തുകയും ചെയ്യാം. പൊതു പരിഹാരങ്ങൾ നടത്തുന്നതിനേക്കാൾ അവരവരുടെ ജാതക നിർണയം നടത്തി രാശിക്ക് അനുസരിച്ചു പരിഹാരങ്ങൾ നടത്തുന്നതായിരിക്കും ഉചിതം.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായിരിക്കും. ഈ വാരം കലയും കലാകാരന്മാരും വമ്പൻ വിജയം നേടുന്ന സമയമാണ്. പ്രതീക്ഷിച്ചതിലും കൂടുതൽ പേരും പ്രശസ്തിയും നേടാനുള്ള അവസരങ്ങൾ കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ കാര്യമായ വലിയ മാറ്റങ്ങളൊന്നും പ്രതീക്ഷിക്കേണ്ട. കൈയിൽ വരുന്ന പണം അത്രതന്നെ ചെലവായി പോകാനുള്ള സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾക്കും ആഡംബര വസ്തുക്കൾ സ്വന്തമാക്കാനുള്ള ആഗ്രഹങ്ങൾക്കും വഴങ്ങുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ഈ സമയത്ത് സ്ത്രീകളുമായുള്ള ഇടപെടലുകളിൽ ജാഗ്രത പാലിക്കേണ്ടതും ആവശ്യമാണ്. അനാദരവോ അച്ചടക്കമില്ലാത്ത പെരുമാറ്റമോ മാനഹാനിക്ക് കാരണമാകിയേക്കാം.
തൊഴിൽ ജീവിതത്തിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നേക്കാം. ഉത്തരവാദിത്തം കൂടുന്നതോ സഹപ്രവർത്തകരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളോ ആയിരിക്കാം ഇതിന് കാരണം. എങ്കിലും നിരന്തര പരിശ്രമത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും ഈ പ്രതിസന്ധികളെയെല്ലാം മറികടക്കാൻ സാധിക്കും. ഈ വാരം കഠിനാധ്വാനത്തിന്റെ ഫലം കാണാനുള്ള സമയമാണ്. അശ്വതി, ഭരണി, കാർത്തിക, നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഈ വാരം അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. നറുക്കെടുപ്പ്, ലോട്ടറി തുടങ്ങിയവയിൽ നിന്ന് സാമ്പത്തിക നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. ജോലിസ്ഥലത്ത്, കഠിനാധ്വാനവും സമർപ്പണവും മേലധികാരികളുടെ ശ്രദ്ധയിൽപ്പെടും. അവരുടെ പ്രീതിയും അംഗീകാരവും ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത് ജോലിയിൽ സ്ഥാനക്കയറ്റത്തിനുള്ള സാധ്യത തുറന്നിടാൻ സാധ്യതയുണ്ട്. ഈ അനുകൂല സാഹചര്യം ജീവിതത്തിൽ പുതിയ അവസരങ്ങൾ കൊണ്ടുവരും. പുതിയ സംരംഭങ്ങൾ ആരംഭിക്കാനും പുതിയ ലക്ഷ്യങ്ങൾ സ്വപ്നം കാണാനും പ്രചോദനം ലഭിക്കും.
എന്നിരുന്നാലും, ഈ പുതിയ നേട്ടങ്ങളാൽ അഹങ്കാരികളാകരുത്. നിങ്ങളുടെ വിജയത്തിന് കാരണമായവരോട് നന്ദി കാണിക്കാനും വിനയം പുലർത്താനും മറക്കരുത്.കാർത്തിക, രോഹിണി, മകയിരം, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ഈ വാരം ഭാഗ്യവും അവസരങ്ങളും നിറഞ്ഞതാകാൻ സാധ്യതയുണ്ട്. സൈന്യത്തിലോ പോലീസിലോ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് ലഭിക്കാനുള്ള സാധ്യതയുണ്ട്. വിശേഷപ്പെട്ട പുണ്യ തീർത്ഥ സ്ഥലങ്ങളിൽ സന്ദർശനം നടത്താനും അവസരം ലഭിക്കും. ഈ യാത്രകൾ ആത്മീയത വളർത്താനും ജീവിതത്തിൽ സമാധാനവും സന്തോഷവും കൊണ്ടുവരാനും സഹായിക്കും.
ധനകാര്യങ്ങളിൽ, നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. ധനലാഭം, ഭക്ഷണ സുഖം എന്നിവ കാത്തിരിക്കുന്നു. വിദേശവുമായി ബന്ധപ്പെട്ട വ്യാപാര മേഖലയിൽ നിന്നും ഗുണം ലഭിക്കും. മകയിരം, തിരുവാതിര, പുണർതം, നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ഞായറാഴ്ച, വ്യാഴാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ഈ വാരം ധാരാളം ക്ഷമയും ധൈര്യവും ആവശ്യമായി വരും. ചിലർക്ക് ചില തിരിച്ചടികളും മറ്റു ചിലർക്ക് നേട്ടങ്ങളും നിറഞ്ഞതായിരിക്കും. ലോൺ, കട ബാധ്യത എന്നിവയിൽ പ്രശ്നങ്ങൾ ഉണ്ടാകാനും കേസ് വഴക്കുകൾ ഉണ്ടാകാനും സാധ്യതയുണ്ട്. ഈ സാഹചര്യങ്ങൾ ഭയപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കുകയും ചെയ്യും. എന്നാൽ ക്ഷമയും ധൈര്യവും പുലർത്തിയാൽ ഈ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും. അതേസമയം, ബിസിനസ്സിൽ പുതിയ കരാറുകൾ ലഭിക്കാനുള്ള സാധ്യതയും ഈ വാരം ഉണ്ട്. ഈ പുതിയ അവസരങ്ങൾ ബിസിനസ്സിന് വളർച്ച നൽകുകയും സാമ്പത്തിക നേട്ടം കൊണ്ടുവരുകയും ചെയ്യും.
കുടുംബത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾക്ക് താൽക്കാലിക ശമനം ലഭിക്കാനും ഈ വാരം സാധ്യതയുണ്ട്. ദീർഘകാലമായി കാണാതിരുന്ന ബന്ധുജനങ്ങളെ കണ്ടുമുട്ടാനും അവസരം ലഭിക്കും. ഈ കൂടിച്ചേരലുകൾ കുടുംബബന്ധം ശക്തിപ്പെടുത്തുകയും സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. തിരിച്ചടികളെ ശാന്തതയോടെ നേരിടുകയും ലഭിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുക. പുണർതം, പൂയം, ആയില്യം, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ നൽകാൻ സാധ്യതയുണ്ട്. ശ്രദ്ധയോടെ പ്രവർത്തിക്കേണ്ട ഒരു സമയമാണിത്. അനാവശ്യ സൗഹൃദങ്ങൾ, കൂട്ടുകെട്ടുകൾ പ്രശ്നത്തിലാക്കാൻ സാധ്യതയുണ്ട്. മാനഹാനി, അപമാനം എന്നിവ സംഭവിക്കാം. അതിനാൽ, ആരോടൊക്കെയാണ് ഇടപഴകുന്നത് എന്ന് ശ്രദ്ധിക്കുക. അപ്രതീക്ഷിത ഊമക്കത്ത് ലഭിക്കാനും അത് നിയമപ്രശ്നങ്ങളിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അപ്രതീക്ഷിത സംഭവങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കുക.
എന്നിരുന്നാലും, ഈ വാരത്തിന്റെ അവസാനത്തോടെ വിജയം കൈവരിക്കാൻ സാധ്യതയുണ്ട്. ജോലിയിൽ അംഗീകാരവും പ്രശംസയും ലഭിക്കും. കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഫലം ലഭിക്കും. ധനലാഭവും സാധ്യതയുണ്ട്.മകം, പൂരം, ഉത്രം, നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ വാരം ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് പ്രധാനമാണ്. ഭക്ഷണ കാര്യങ്ങളിൽ വളരെ അധികം നിയന്ത്രണം പാലിക്കേണ്ടത് പ്രധാനമാണ്. അമിതമായി ഭക്ഷണം കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കാൻ സാധ്യതയുണ്ട്. പങ്കാളിയുമായി നല്ല ആശയവിനിമയം നടത്താനും അവരുടെ പിന്തുണയും സ്നേഹവും ലഭിക്കാനും സാധിക്കും.
ബിസിനസ്സിൽ പ്രവർത്തിക്കുന്നവർക്ക് ഈ വാരം പുരോഗതി ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ അവസരങ്ങൾ വന്നുചേരുകയും ബിസിനസ്സ് വളരുകയും ചെയ്യും. ചിലർക്ക് ഭാഗ്യഹാനി, അലച്ചിൽ, പണ നഷ്ടം എന്നിവ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ, യാത്രകൾ ഒഴിവാക്കുകയും സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത പാലിക്കുകയും ചെയ്യുക.ഉത്രം, അത്തം, ചിത്തിര, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ഈ വാരം അനുകൂലമായ ഒരു സമയമാണ്. ശത്രുക്കളുടെ മേൽ വിജയം, കീർത്തി, ധനലാഭം, വാഹന ഭാഗ്യം എന്നിവ കാത്തിരിക്കുന്നു. എതിരാളികളെ അതിജീവിക്കാനും ലക്ഷ്യങ്ങൾ നേടാനും സാധിക്കും. കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഫലം ലഭിക്കും. ധനലാഭം ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലിയിലോ ബിസിനസ്സിലോ അപ്രതീക്ഷിതമായ വരുമാനം ലഭിക്കാം. വാഹനം വാങ്ങാനോ നിലവിലുള്ള വാഹനം അപ്ഗ്രേഡ് ചെയ്യാനോ ആഗ്രഹമുണ്ടെങ്കിൽ അനുകൂല സമയം ആണ്. റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമുള്ളവർക്ക് ഈ വാരം വലിയ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്.
ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. പങ്കാളിയുടെ ആത്മാർത്ഥമായ പിന്തുണയും സ്നേഹവും ലഭിക്കാനും സാധിക്കും. പ്രണയിക്കുന്നവർക്ക് ഈ വാരം വീട്ടുകാരുടെ അനുഗ്രഹത്തോടെ വിവാഹം കഴിക്കാനുള്ള സാധ്യതയുണ്ട്. ലക്ഷ്യങ്ങൾ നേടാനും ജീവിതം മെച്ചപ്പെടുത്താനും ഈ അവസരം പ്രയോജനപ്പെടുത്തുക. ചിത്തിര, ചോതി, വിശാഖം, നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ഞായറാഴ്ച, വ്യാഴാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ വാരം ശാന്തതയും ക്ഷമയും ദൈവവിശ്വാസവും പുലർത്തേണ്ടത് പ്രധാനമാണ്. സന്താനങ്ങളുടെ കാര്യത്തിൽ നിങ്ങൾക്ക് ആകുലതയും ആശങ്കയും വർദ്ധിക്കാൻ സാധ്യതയുണ്ട്. അവരുടെ പഠനം, ജോലി, വിവാഹം തുടങ്ങിയ കാര്യങ്ങളിൽ നിങ്ങൾക്ക് ആശങ്ക ഉണ്ടാകാം. സന്താനങ്ങളെക്കുറിച്ചുള്ള ആശങ്കകൾ അവരോട് തുറന്നു സംസാരിക്കുകയും, അവരെ ക്ഷമയോടെ അവരെ ശ്രവിക്കുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുകയും ചെയ്യുക. വളരെക്കാലമായി കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഈ കൂടിച്ചേരലുകൾ മനസ്സിന് സന്തോഷം നൽകുകയും ജീവിതത്തിൽ പുതിയ ഊർജ്ജം നിറയ്ക്കുകയും ചെയ്യും.
ദാമ്പത്യത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾ പറഞ്ഞു തീർത്തു ദമ്പതികൾ ഒരുമിക്കും. പരസ്പരം ധാരണയും വിശ്വാസവും വർദ്ധിക്കുകയും ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും നിറയുകയും ചെയ്യും.വിശാഖം, അനിഴം, തൃക്കേട്ട, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ വാരം ചില വെല്ലുവിളികൾ നിറഞ്ഞ സമയമായിരിക്കും. ദാമ്പത്യ ജീവിതം, കുടുംബം, ജോലി എന്നിവയിൽ നിങ്ങൾക്ക് ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് പ്രധാനമാണ്. ഭാര്യയും ഭർത്താവും തമ്മിൽ പരസ്പരം സംശയവും അവിശ്വാസവും വളരാനും പ്രശ്നങ്ങൾ രൂക്ഷമാകാനും സാധ്യതയുണ്ട്. ഈ സാഹചര്യം നേരിടാൻ ക്ഷമയും ധാരണയും പുലർത്തുക. തുറന്ന മനസ്സോടെ ആശയവിനിമയം നടത്തുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുക. അവിഹിത, അവിശ്വാസ ബന്ധങ്ങൾക്ക് വിട പറയുക. കുടുംബത്തിൽ സൗഹാർദ്ദം കുറയാനും അസന്തുഷ്ടി വളരാനും സാധ്യതയുണ്ട്. സന്താനങ്ങൾക്ക് അസുഖം വന്നേക്കാം. ഈ സാഹചര്യങ്ങളെ ശാന്തമായി നേരിടുകയും കുടുംബാംഗങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുക.
വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ അധികം ശ്രദ്ധിക്കുക. അപകടങ്ങൾ സംഭവിക്കാനുള്ള സാധ്യതയുണ്ട്. വാഹനം ഓടിക്കുമ്പോൾ യാതൊരു ശ്രദ്ധക്കുറവും കാണിക്കരുത്. വാരാവസാനത്തോടെ തൊഴിൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ ശല്യം ഉണ്ടാകാതെ ശ്രദ്ധിക്കുക. ഈ കാലവും കടന്നു പോകും എന്ന് ഓർമിക്കുക.മൂലം, പൂരാടം, ഉത്രാടം, നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഈ വാരം സമ്മിശ്ര ഫലങ്ങൾ നൽകാൻ സാധ്യതയുള്ള ഒരു സമയമാണ്. സത്യസന്ധരായ സുഹൃത്തുക്കളെ കണ്ടുമുട്ടാനും അവരോടൊപ്പം സമയം ചെലവഴിക്കാനും അവസരം ലഭിക്കും. ഈ കൂടിച്ചേരലുകൾ മനസ്സിന് സന്തോഷം നൽകുകയും നിങ്ങളുടെ ജീവിതത്തിൽ പുതിയ ഊർജ്ജം നിറയ്ക്കുകയും ചെയ്യും. ചിന്താശേഷിയും ധൈര്യവും വർദ്ധിക്കാൻ സാധ്യതയുണ്ട്. വെല്ലുവിളികളെ നേരിടാനും ലക്ഷ്യങ്ങൾ നേടാനും കൂടുതൽ ശക്തി ലഭിക്കും.
സഹോദര സ്ഥാനത് ഉള്ളവരുമായി നിങ്ങൾക്ക് പിണക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഈ സാഹചര്യം നേരിടാൻ ക്ഷമയും ധാരണയും പുലർത്തുക. തുറന്ന മനസ്സോടെ ആശയവിനിമയം നടത്തുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുക. ഈ വാരം ശാന്തതയും ക്ഷമയും പുലർത്തേണ്ടത് പ്രധാനമാണ്. സഹോദരങ്ങളുമായുള്ള പിണക്കം രമ്യതയിൽ പരിഹരിക്കുകയും നിങ്ങളുടെ സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യുക. ഉത്രാടം, തിരുവോണം, അവിട്ടം, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഈ വാരം കടന്നു പോകാൻ പോസിറ്റീവ് ആയ ചിന്താഗതിയും, ദൈവവിശ്വാസവും അത്യാവശ്യമാണ്. ദാമ്പത്യ ജീവിതം, കുടുംബം, ആരോഗ്യം എന്നിവയിൽ നിങ്ങൾക്ക് ശ്രദ്ധയും ജാഗ്രതയും പുലർത്തേണ്ടത് പ്രധാനമാണ്. ഭാര്യാഭർത്താക്കൾ തമ്മിൽ അസ്വാരസ്യങ്ങൾ വർദ്ധിക്കാനും അത് കുടുംബ ബന്ധുജനങ്ങളുമായി അഭിപ്രായ വ്യത്യാസത്തിന് ഇടയാക്കാനും സാധ്യതയുണ്ട്. ഈ സാഹചര്യം നേരിടാൻ ക്ഷമയും ധാരണയും പുലർത്തുക. തുറന്ന മനസ്സോടെ ആശയവിനിമയം നടത്തുകയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുകയും ചെയ്യുക.
മാതാവിനോ മാതൃ ബന്ധുക്കൾക്കോ രോഗാവസ്ഥയും ആശുപത്രിവാസവും ഉണ്ടാകാൻ സാധ്യതയുണ്ട്. അവരെ പരിചരിക്കാനും അവർക്ക് പിന്തുണ നൽകാനും സമയം ചെലവഴിക്കേണ്ടിവരും. ഉദര സംബന്ധമായ പ്രശ്നങ്ങൾ വന്നേക്കാം. അതിനാൽ, ശുചിത്വമുള്ള ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ദാമ്പത്യ പ്രശ്നങ്ങൾ സമാധാനപരമായി പരിഹരിക്കുകയും നിങ്ങളുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ നൽകുകയും ചെയ്യുക. അവിട്ടം, ചതയം, പൂരുരുട്ടാതി, നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ഞായറാഴ്ച, വ്യാഴാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ വാരം വളരെ അനുകൂലമായ ഫലങ്ങൾ നൽകാൻ സാധ്യതയുള്ള ഒരു മികച്ച സമയമാണ്. വളരെക്കാലമായി അലട്ടിയിരുന്ന മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾക്ക് ആശ്വാസം ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ ഊർജ്ജവും ഉത്സാഹവും ലഭിക്കും. ജോലിയിൽ പുരോഗതി ലഭിക്കും. കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഫലം ഉണ്ടാകും. സ്ഥാനക്കയറ്റവും മേലധികാരിയിൽ നിന്നുള്ള പ്രശംസയും ലഭിക്കാം. പുതിയ അവസരങ്ങൾ തേടി വന്നേക്കാം. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തുകയും ജീവിതം മെച്ചപ്പെടുത്തുകയും ചെയ്യുക. പുതിയ ചില സമ്മാനങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. ഈ വാരം ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ലോട്ടറി പരീക്ഷിക്കാം.
എന്നിരുന്നാലും ശത്രുക്കളിൽ നിന്ന് ശ്രദ്ധിക്കുക. അവർ നിങ്ങളെ ദോഷം ചെയ്യാൻ ശ്രമിച്ചേക്കാം. ശയന സുഖം വർദ്ധിക്കാൻ സാധ്യതയുണ്ട്. അതിനാൽ, മടി ഉണ്ടാകാതെ ജാഗ്രത പാലിക്കുക. പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V