വാര, മാസ, ഫലങ്ങൾ കണക്കാക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഈ പ്രവചനം ഒരു സാമാന്യ സൂചന മാത്രമാണെന്ന് ഓർക്കുക. ജനന സമയം, സ്ഥലം, അങ്ങനെ പലതിനെയും അടിസ്ഥാനപ്പെടുത്തി ഓരോ വ്യക്തിയുടെയും ജന്മകാല ഗ്രഹനില, യോഗങ്ങൾ, ദശാപഹാരങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. അതിനാൽ, ഈ പൊതു പ്രവചനം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ല. ജന്മഗ്രഹനില അനുസരിച്ച് കൂടുതൽ കൃത്യമായ ജാതക വിശകലനത്തിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നല്ല സമയങ്ങളും മോശം സമയങ്ങളും നിർണ്ണയിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കും. നല്ല സമയത്തിന്റെ ഗുണഫലങ്ങൾ മികച്ച രീതിയിൽ തന്നെ അനുഭവവേദ്യമാക്കാനും മോശം സമയം അതിജീവിക്കാനും ജാതക നിരൂപണം നടത്തുകയും ദശാനാഥനെ, ഗ്രഹങ്ങളെ ഒക്കെ പ്രീതിപ്പെടുത്തുകയും ചെയ്യാം. പൊതു പരിഹാരങ്ങൾ നടത്തുന്നതിനേക്കാൾ അവരവരുടെ ജാതക നിർണയം നടത്തി രാശിക്ക് അനുസരിച്ചു പരിഹാരങ്ങൾ നടത്തുന്നതായിരിക്കും ഉചിതം.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഈ ആഴ്ച ജീവിതത്തിൽ സമ്മിശ്ര ഫലങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. സന്താനങ്ങളുടെ കാര്യത്തിൽ ചില മനോവിഷമങ്ങൾക്ക് സാധ്യതയുണ്ട്. അവരുടെ പെരുമാറ്റം നിരാശപ്പെടുത്തിയേക്കാം. എന്നിരുന്നാലും ക്ഷമയോടെയും ധാരണയോടെയും അവരെ സമീപിക്കുക. അവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുക. വിശേഷപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. ഈ യാത്രകൾ ആത്മീയ അനുഭൂതികൾക്കും ജീവിതത്തിൽ പുതിയ ദിശാബോധം നേടാനും സഹായകമാകും.
നഷ്ടപ്പെട്ട സ്ഥാനമാനങ്ങൾ തിരിച്ചുപിടിക്കാൻ അവസരം കൈവരും. കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും ഫലം ലഭിക്കും. പുതിയ ആത്മ ബന്ധം ഉടലെടുക്കാനിടയുണ്ട്. ഈ ബന്ധം ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നൽകും. അശ്വതി, ഭരണി, കാർത്തിക, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഈ ആഴ്ചയിൽ വ്യവസ്ഥകൾ പാലിക്കാൻ കഠിനാധ്വാനം ആവശ്യമായി വരും. ലക്ഷ്യങ്ങൾ നേടാൻ ശ്രദ്ധയും അച്ചടക്കവും പുലർത്തേണ്ടത് പ്രധാനമാണ്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടത് പ്രധാനമാണ്. സാമ്പത്തിക കാര്യങ്ങളിൽ വിവേകത്തോടെ പെരുമാറുക. ദീർഘകാലാടിസ്ഥാന ലക്ഷ്യങ്ങൾക്കായി ലാഭം സംഭരിക്കാൻ ശ്രമിക്കുക. ആത്മീയമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ലഭിക്കുന്ന അവസരങ്ങൾ പാഴാക്കാതെ മനസ്സിന് സമാധാനവും സന്തോഷവും നൽകും. ധ്യാനം, യോഗ, പ്രാർത്ഥന തുടങ്ങിയവ പരിശീലിക്കാൻ ശ്രമിക്കുക.
ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ വാക്ക് തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. വാക്കുകൾ ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയും ക്ഷമയോടെ പെരുമാറുകയും ചെയ്യുക. സംഘർഷങ്ങൾ സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുക. കാർത്തിക, രോഹിണി, മകയിരം, നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, തിങ്കളാഴ്ച, ചൊവ്വാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ഈ ആഴ്ച സഹോദരങ്ങൾ തമ്മിലുള്ള പിണക്കങ്ങൾക്ക് അന്ത്യം കുറിക്കുകയും സ്വത്തു സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കാണുകയും ചെയ്യും. സഹോദരങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ലഭിക്കുന്ന അവസരങ്ങൾ ഉപയോഗിക്കുക. വിട്ടു വീഴ്ചകൾക്ക് തയ്യാറകുകയും പഴയ പിണക്കങ്ങൾക്ക് അന്ത്യം കുറിക്കുകയും പരസ്പര ധാരണയിൽ എത്തുകയും ചെയ്യും. എത്രയൊക്കെ സുഹൃത്തുക്കൾ ഉണ്ടെന്നൊക്ക തോന്നിയാലും, സ്വന്തം കുടുംബവും സഹോദരങ്ങളും പോലെയാകില്ല എന്ന് തിരിച്ചറിയുക. സ്വത്തു സംബന്ധമായ തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരം കാണാൻ സാധിക്കുന്ന അവസരങ്ങൾ വന്നു ചേരും. വളരെക്കാലമായി കാത്തിരുന്ന വിദേശ യാത്ര സഫലമാകും. ഈ യാത്ര ജീവിതത്തിൽ പുതിയ അവസരങ്ങൾ തുറന്നു തരും. തൊഴിൽ അന്വേഷണത്തിനായി നടത്തുന്ന യാത്രയാണെങ്കിൽ അത് വിജയകരമാകും.
സ്വയം അല്ലെങ്കിൽ മാതൃതുല്യരായ വ്യക്തിക്ക് ആശുപത്രിവാസം ഉണ്ടാകാൻ സാധ്യതയുണ്ട്. ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുക. ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും പിന്തുടരുക. പഴയ തെറ്റുകളിൽ നിന്ന് പഠിക്കുകയും മുന്നോട്ട് പോകുകയും ചെയ്യുക.പുതിയ അവസരങ്ങൾക്ക് തുറന്ന മനസ്സോടെ ഇരിക്കുക. മകയിരം, തിരുവാതിര, പുണർതം, നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ഈ ആഴ്ച വെല്ലുവിളികളും പുതിയ തുടക്കങ്ങളും നിറഞ്ഞതാണ്. ഈ ആഴ്ച കുടുംബപരമായി പലതരത്തിലുള്ള മാനസികവും ശാരീരികവുമായ പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം. ക്ഷമയോടെയും ധൈര്യത്തോടെയും ഈ വെല്ലുവിളികളെ നേരിടേണ്ടത് പ്രധാനമാണ്. കുടുംബാംഗങ്ങളുമായി തെറ്റിദ്ധാരണകളും വാഗ്വാദങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ശാന്തതയും ധാരണയും പുലർത്താൻ ശ്രമിക്കുക. സംഭാഷണത്തിലൂടെയും വിട്ടുവീഴ്ചയിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക. ബിസിനസ്സിലും തൊഴിലിലും ചില തിരിച്ചടികൾ നേരിടേണ്ടി വന്നേക്കാം. ക്ഷമയോടെയും പരിശ്രമത്തോടെയും ഈ വെല്ലുവിളികളെ മറികടക്കാൻ ശ്രമിക്കുക. പുതിയ അവസരങ്ങൾക്കായി തുറന്ന മനസ്സോടെ ഇരിക്കുക.
പൊതു പ്രവർത്തനങ്ങളിൽ സജീവമാകാൻ ഈ ആഴ്ച അനുയോജ്യമാണ്. സമൂഹത്തിന് വേണ്ടി കഴിവുകളും സമയവും സംഭാവന ചെയ്യാൻ അവസരം ലഭിക്കും. വരവും ചെലവും തുല്യമായിരിക്കാൻ സാധ്യതയുണ്ട്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുകയും സാമ്പത്തിക കാര്യങ്ങളിൽ വിവേകത്തോടെ പെരുമാറുകയും ചെയ്യുക. ക്ഷമയോടെയും ധൈര്യത്തോടെയും പ്രവർത്തിക്കുക. പുണർതം, പൂയം, ആയില്യം, നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈ ആഴ്ച ജീവിതത്തിൽ ഭാഗ്യവും സമൃദ്ധിയും നിറഞ്ഞ സമയമായിരിക്കും. പ്രധാനമായും വിശേഷപ്പെട്ട തീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ അനുകൂല സമയമാണിത്. അപ്രതീക്ഷിതമായി പണം ലഭിക്കാനുള്ള സാധ്യതയുണ്ട്. നിങ്ങൾ പ്രതീക്ഷിക്കാത്ത തരത്തിൽ ഉള്ള ചില വമ്പൻ ആളുകൾ, അല്ലെങ്കിൽ സുഹൃത്തുക്കൾ നിങ്ങളുടെ പുതിയ ആശയങ്ങളിൽ നിക്ഷേപം നടത്താൻ താല്പര്യം കാണിച്ചേക്കാം. രോഗശാന്തി, പുതിയ വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്.
സമ്മാനങ്ങളും അംഗീകാരവും ലഭിക്കാൻ സാധ്യതയുണ്ട്. ലോട്ടറിയിൽ ഭാഗ്യം പരീക്ഷിക്കാൻ പറ്റിയ സമയം ആണ്. കൃത്യമായ കാലദേശസംഖ്യാ നിരൂപണ ശേഷം ഭാഗ്യം പരീക്ഷിച്ചാൽ ജീവിതം തന്നെ മാറി മറിഞ്ഞേക്കും. ഈ സന്തോഷകരമായ സംഭവങ്ങൾ ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നിറയ്ക്കും. ഈ ആഴ്ച ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. സന്തോഷം മറ്റുള്ളവരുമായി പങ്കുവെക്കുകയും ദാനശീലത പുലർത്തുകയും ചെയ്യുക. മകം, പൂരം, ഉത്രം, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ ആഴ്ച ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും നിറഞ്ഞ സമയമായിരിക്കും. സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും ആത്മനിർവൃതി കൈവരിക്കാനും അവസരം ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ ഐക്യവും ഉണ്ടാകും. പരസ്പര ധാരണയും സ്നേഹവും വർദ്ധിക്കും. കുടുംബാംഗങ്ങൾ ഒരുമിച്ച് സന്തോഷകരമായ സമയം ചെലവഴിക്കും. സന്താനങ്ങളുടെ സമീപനത്തിൽ അഭിമാനം തോന്നും. അവർ വിജയം നേടുകയും നിങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുകയും ചെയ്യും. അവരുമായി നിങ്ങൾക്ക് നല്ല ബന്ധം ഉണ്ടാകും.
കുടുംബാംഗങ്ങൾ ഒരുമിച്ച് ഉല്ലാസയാത്രയിൽ പങ്കെടുക്കും. ഈ യാത്ര ബന്ധം ശക്തിപ്പെടുത്തുകയും പുതിയ ഓർമ്മകൾ സൃഷ്ടിക്കുകയും ചെയ്യും. ഈ ആഴ്ച സ്വപ്നങ്ങൾക്കായി പരിശ്രമിക്കുകയും ലക്ഷ്യങ്ങൾ നേടാൻ കഠിനാധ്വാനം ചെയ്യുകയും ചെയ്യുക. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും അവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക. ഉത്രം, അത്തം, ചിത്തിര, നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, തിങ്കളാഴ്ച, ചൊവ്വാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറഞ്ഞ സമയമായിരിക്കും. കുടുംബാംഗങ്ങളുമായി ആഘോഷവേളകളിൽ പങ്കെടുക്കാനും പുണ്യതീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാനും അവസരം ലഭിക്കും. കുടുംബാംഗങ്ങളുമായി അടുത്ത ബന്ധം ഉണ്ടാകും.ഒരുമിച്ച് സന്തോഷകരമായ സമയം ചെലവഴിക്കാനും ആഘോഷവേളകളിൽ പങ്കെടുക്കാനും അവസരം ലഭിക്കും. പരസ്പര ധാരണയും സ്നേഹവും വർദ്ധിക്കും. പുണ്യതീർത്ഥ സ്ഥലങ്ങൾ സന്ദർശിക്കാൻ അവസരം ലഭിക്കും.
പുതിയ കൂട്ടുബിസിനസ്സിൽ ലാഭം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ സംരംഭങ്ങളിൽ ഏർപ്പെടാനും സാമ്പത്തിക നേട്ടം നേടാനും മടിക്കരുത്. ബിസിനസ്സ് വളരുകയും വിജയം നേടുകയും ചെയ്യും. സാമ്പത്തിക നേട്ടം ലഭിക്കും. വിദേശത്തുള്ള സുഹൃത്തുക്കളിൽ നിന്നും സമ്മാനങ്ങൾ ലഭിക്കുകയോ സാമ്പത്തിക സഹായം ലഭിക്കുകയോ ചെയ്യും. അവരുമായി ബന്ധം ശക്തിപ്പെടും. ചിത്തിര, ചോതി, വിശാഖം, നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ ആഴ്ച നിങ്ങളുടെ ജീവിതത്തിൽ വിജയവും പുരോഗതിയും നിറഞ്ഞ സമയമായിരിക്കും. കർമ്മ സംബന്ധമായി ഉണ്ടായിരുന്ന തടസ്സങ്ങൾ മാറുകയും ജോലിയിൽ ഉയർച്ചയും സാമ്പത്തിക പുരോഗതിയും ഉണ്ടാകുകയും ചെയ്യും. കഠിനാധ്വാനത്തിനും സമർപ്പണത്തിനും പ്രതിഫലം ലഭിക്കും. പുതിയ ഉത്തരവാദിത്തങ്ങളും അവസരങ്ങളും ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വരുമാന സ്രോതസ്സുകൾ ലഭിക്കാൻ സാധ്യതയുണ്ട്. നിക്ഷേപങ്ങളിൽ നിന്ന് നല്ല നേട്ടം ലഭിക്കും. സാമ്പത്തിക കാര്യങ്ങളിൽ വിവേകത്തോടെ പെരുമാറുക.
വിദേശവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരും. വിദേശ യാത്രകൾ നടത്താൻ സാധ്യതയുണ്ട്. ഈ യാത്രകൾ ജീവിതത്തിൽ പുതിയ വാതിലുകൾ തുറക്കും. രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നവർക്ക് വിവാദപരമായ കാര്യങ്ങളിൽ ഇടപെടാൻ അവസരം ലഭിക്കും. നിങ്ങളുടെ പ്രവർത്തനങ്ങൾ ശ്രദ്ധിക്കപ്പെടുകയും നിങ്ങൾക്ക് പേരും പ്രശസ്തിയും ലഭിക്കുകയും ചെയ്യും. ഈ ആഴ്ച ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക. വിശാഖം, അനിഴം, തൃക്കേട്ട, നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ ആഴ്ച നിങ്ങൾക്ക് മനസ്സിൽ വിചാരിക്കുന്ന പല കാര്യങ്ങൾ യാഥാർത്ഥ്യമാകുന്നത് കാണാൻ സാധിക്കും. എന്നാൽ പരീക്ഷണങ്ങൾക് മുതിരാതെ, യുക്തിപൂർവം ന്യായമായ കാര്യങ്ങൾ മനസ്സിൽ വിചാരിക്കുക. അവ നേടിയെടുക്ക. ദീർഘകാലമായി കാത്തിരുന്ന ആഗ്രഹങ്ങൾ നടക്കാൻ സാധ്യതയുണ്ട്. തൊഴിൽ രംഗത്ത് അപ്രതീക്ഷിതമായ ഉയർച്ച ലഭിക്കും. പുതിയ അവസരങ്ങൾ വാതിൽക്കൽ കാത്തിരിക്കുന്നു. എന്നാൽ ശത്രുക്കളുടെ ശല്യം വർദ്ധിക്കാനുള്ള സാധ്യതയും ഉണ്ട്. നിങ്ങളുടെ വിജയം കണ്ട് അസൂയപ്പെടുന്ന ശത്രുക്കൾ നിങ്ങളെ ദ്രോഹിക്കാൻ ശ്രമിച്ചേക്കാം. അവരെക്കുറിച്ച് ജാഗ്രത പാലിക്കുക. അവരുടെ ദുഷ്ടചിന്തകളും പ്രവൃത്തികളും നിങ്ങളുടെ വിജയങ്ങളെ തടയാൻ ശ്രമിച്ചേക്കാം. എന്നാൽ ദൈവത്തിന്റെ അനുഗ്രഹം നിങ്ങളെ കാത്തുകൊള്ളും.
പരിശ്രമങ്ങൾക്ക് ഫലം ലഭിക്കും. ദീർഘകാലമായി കാത്തിരുന്ന വിജയം നേടാൻ സാധ്യതയുണ്ട്. പുതിയ വരുമാന മാർഗങ്ങൾ തുറന്നേക്കാം. അപ്രതീക്ഷിതമായ ധനലാഭം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും സന്തോഷകരമായ വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ട്. എല്ലാ കാര്യങ്ങളും ഉടൻ നടക്കണമെന്ന് നിർബന്ധിക്കരുത്. ക്ഷമയോടെ കാത്തിരുന്നാൽ നിങ്ങൾക്ക് വിജയം ഉറപ്പാണ്.മൂലം, പൂരാടം, ഉത്രാടം, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഈ ആഴ്ച നിങ്ങൾക്ക് വ്യവസ്ഥകൾ പാലിക്കാൻ ഏറെ പാടുപെടേണ്ടി വരും. ലക്ഷ്യങ്ങൾ നേടാൻ കഠിനാധ്വാനം ചെയ്യേണ്ടി വരും. ക്ഷമയും നിശ്ചയദാർഢ്യവും കൈവെക്കുക. ആരോഗ്യ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണിത്. പ്രത്യേകിച്ച് ആമാശയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഭക്ഷണ കാര്യത്തിൽ ഏറെ ശ്രദ്ധാലുക്കളായിരിക്കണം. ദഹനസംബന്ധമായ പ്രശ്നങ്ങൾ, അലർജി, വിഷബാധ തുടങ്ങിയ അസുഖങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.
ഏറ്റവും അടുപ്പമുള്ളവരിൽ നിന്നോ ബന്ധുക്കളിൽ നിന്നോ ചതിയോ വഞ്ചനയോ നേരിടാൻ സാധ്യതയുണ്ട്. ഈ സാഹചര്യം നിങ്ങളെ വളരെയധികം വേദനിപ്പിക്കും. എന്നാൽ ഈ വെല്ലുവിളികളെ മറികടക്കാൻ നിങ്ങൾക്ക് കഴിയും. എല്ലാ കാര്യങ്ങളിലും ശ്രദ്ധയും ക്ഷമയും പാലിക്കുക. ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത്. ഉത്രാടം, തിരുവോണം, അവിട്ടം, നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, തിങ്കളാഴ്ച, ചൊവ്വാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)ഈ ആഴ്ച
നിങ്ങളുടെ ജീവിതത്തിൽ പല നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. വളരെക്കാലമായി ബിസിനസ്സിൽ ഉണ്ടായിരുന്ന നഷ്ടങ്ങൾ നികത്താൻ അവസരങ്ങൾ വന്നുചേരും. പുതിയ അവസരങ്ങൾ ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും ധൈര്യത്തോടെ തീരുമാനങ്ങൾ എടുക്കുകയും ചെയ്യുക. നിങ്ങളുടെ കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഫലം ലഭിക്കാൻ തുടങ്ങും. ദാമ്പത്യത്തിൽ ഉണ്ടായിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സുഹൃത്തുക്കൾ സഹായിക്കും. അവരുടെ ഉപദേശം സ്വീകരിക്കുകയും നിങ്ങളുടെ പങ്കാളിയുമായി തുറന്ന മനസ്സോടെ സംസാരിക്കുകയും ചെയ്യുക.
എന്നാൽ രാത്രികാല സഞ്ചാരം കഴിയുന്നതും കുറയ്ക്കുക. അപകടങ്ങൾക്കും വിഷബാധയ്ക്കും സാധ്യതയുണ്ട്. യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. അവിട്ടം, ചതയം, പൂരുരുട്ടാതി, നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ഞായറാഴ്ച, തിങ്കളാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ ആഴ്ച ജീവിതത്തിൽ നിരവധി സന്തോഷകരമായ സംഭവങ്ങൾക്ക് വേദിയാകാൻ സാധ്യതയുണ്ട്. ദീർഘകാലമായി നിങ്ങളെ അലട്ടിയിരുന്ന ജോലിസ്ഥലത്തെ മാറി മേലധികാരിയുടെ അംഗീകാരം ലഭിക്കും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങളുടെ പ്രവർത്തന മികവ് മേലധികാരികളെ ആകർഷിക്കും. കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഫലം ലഭിക്കാൻ തുടങ്ങും. കരിയർ പുരോഗതിക്ക് അവസരങ്ങൾ ലഭിക്കും. പുതിയ തൊഴിലവസരങ്ങളോ ഉയർന്ന തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റമോ ലഭിക്കാൻ സാധ്യതയുണ്ട്. വരുമാനം വർദ്ധിക്കും. ജോലിയിലെ പുരോഗതി വരുമാനത്തിൽ വർദ്ധനവ് നൽകും.
ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. നിങ്ങളും പങ്കാളിയും തമ്മിൽ ഐക്യവും സ്നേഹവും വർദ്ധിക്കും. സന്താനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടാനും അവരുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ സമയം അനുയോജ്യമാണ്. അവിവാഹിതർക്ക് അർഹമായ വിവാഹാലോചനകൾ വരികയും അവ വിവാഹത്തിൽ കലാശിക്കുകയും ചെയ്യും. പുതിയ വാഹനം വാങ്ങാൻ സാധ്യതയുണ്ട്. ധനലാഭം, നല്ല ഉറക്കം ലഭിക്കും. പുതിയ നിക്ഷേപ അവസരങ്ങൾ ലഭിക്കുകയും അതിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനും സാധിക്കും. പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി, നക്ഷത്രക്കാർ യഥാക്രമം തിങ്കളാഴ്ച, ചൊവ്വാഴ്ച, ബുധനാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V