വാര, മാസം, ഫലങ്ങൾ കണക്കാക്കുന്നത് പൊതുവെ ഉള്ള ഗ്രഹസ്ഥിതി അടിസ്ഥാനപ്പെടുത്തിയാണ്. ഈ പ്രവചനം ഒരു സാമാന്യ സൂചന മാത്രമാണെന്ന് ഓർക്കുക. ജനന സമയം, സ്ഥലം, അങ്ങനെ പലതിനെയും അടിസ്ഥാനപ്പെടുത്തി ഓരോ വ്യക്തിയുടെയും ജന്മകാല ഗ്രഹനില, യോഗങ്ങൾ, ദശാപഹാരങ്ങൾ എന്നിവ വ്യത്യസ്തമായിരിക്കും. അതിനാൽ, ഈ പൊതു പ്രവചനം എല്ലാവർക്കും ഒരുപോലെ ബാധകമാകണമെന്നില്ല. ജന്മഗ്രഹനില അനുസരിച്ച് കൂടുതൽ കൃത്യമായ ജാതക വിശകലനത്തിലൂടെ, നിങ്ങളുടെ ജീവിതത്തിലെ നല്ല സമയങ്ങളും മോശം സമയങ്ങളും നിർണ്ണയിക്കാനും അതിനനുസരിച്ച് പ്രവർത്തിക്കാനും സാധിക്കും. നല്ല സമയത്തിന്റെ ഗുണഫലങ്ങൾ മികച്ച രീതിയിൽ തന്നെ അനുഭവവേദ്യമാക്കാനും മോശം സമയം അതിജീവിക്കാനും ജാതക നിരൂപണം നടത്തുകയും ദശാനാഥനെ, ഗ്രഹങ്ങളെ ഒക്കെ പ്രീതിപ്പെടുത്തുകയും ചെയ്യാം. പൊതു പരിഹാരങ്ങൾ നടത്തുന്നതിനേക്കാൾ അവരവരുടെ ജാതക നിർണയം നടത്തി രാശിക്ക് അനുസരിച്ചു പരിഹാരങ്ങൾ നടത്തുന്നതായിരിക്കും ഉചിതം.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം):
ഈ വാരത്തിൽ ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയും. ദീർഘകാലത്തെ തെറ്റിദ്ധാരണകൾക്ക് വിട പറഞ്ഞ്, പ്രിയ സുഹൃത്തുക്കൾ വീണ്ടും ഒന്നിക്കുന്ന ഒരു സമയമാണിത്. ഈ പുനരഞ്ജനം ജീവിതത്തിൽ സന്തോഷവും സൗഹൃദവും നിറയ്ക്കും. കുടുംബാംഗങ്ങളും ബന്ധുക്കളും സന്തോഷവും സ്നേഹവും നിറയ്ക്കും. ഈ സമയം അവരുമായി സമയം ചെലവഴിക്കാനും അവരുടെ പിന്തുണയും സ്നേഹവും ആസ്വദിക്കാനുമുള്ള ഒരു അവസരമാണ്. സുഹൃത്തുക്കളോടൊപ്പം ഒരു ആവേശകരമായ യാത്ര നിങ്ങളെ കാത്തിരിക്കുന്നു. പുതിയ സ്ഥലങ്ങൾ കാണാനും പുതിയ അനുഭവങ്ങൾ നേടാനും ഈ യാത്ര അവസരമാണ്.
കഠിനാധ്വാനത്തിനും സമർപ്പണത്തിനും ഫലം ലഭിക്കുന്ന സമയമാണിത്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും മറ്റ് ആനുകൂല്യങ്ങൾ നേടാനും നിങ്ങൾക്ക് സാധ്യതയുണ്ട്. അശ്വതി, ഭരണി, കാർത്തിക, നക്ഷത്രക്കാർ യഥാക്രമം ഞായറാഴ്ച, തിങ്കളാഴ്ച, ചൊവ്വാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ഇടവം രാശി: (കാർത്തിക അവസാന 3/4 ഭാഗം, രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗം)
ഈ വാരം ഗുണദോഷ സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ചില നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും, ചില വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാം. പുതിയ ജോലിയിൽ പ്രവേശിക്കാനുള്ള അവസരം ലഭിക്കാൻ സാധ്യതയുണ്ട്. താൽപ്പര്യമുള്ള ഒരു മേഖലയിലാണെങ്കിൽ ഇത് ഒരു മികച്ച അവസരമായിരിക്കും. ചെറിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിയമപരമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. നിലവിലുള്ള കരാറുകളിലോ ഇടപാടുകളിലോ വീഴ്ച സംഭവിക്കാം. പണമിടപാടുകൾ നടത്തുമ്പോൾ വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. വഞ്ചനയോ നഷ്ടമോ ഉണ്ടാകാൻ സാധ്യതയുണ്ട്.
ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ വളരെ ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ ഉടനെ വൈദ്യസഹായം തേടുകയും ചെയ്യുക. ഈ വാരം ശ്രദ്ധാലുവായിരിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഒരു കാരണവശാലും കോപത്തിൽ ആലോചനയില്ലാതെ വഴക്കിനും വക്കാണത്തിനും ചാടി ഇറങ്ങാതിരിക്കുക. വ്യാഴ മാറ്റം കൂടി പരിഗണിക്കുമ്പോൾ വളരെ സംയമനം പാലിക്കേണ്ട കാലമാകുന്നു. കാർത്തിക, രോഹിണി, മകയിരം, നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
മിഥുനം രാശി: (മകയിര്യം അവസാന 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
ഈ സമയത്ത് നിങ്ങൾക്ക് ചില ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടിവന്നേക്കാം. പ്രത്യേകിച്ചും ഉദരസംബന്ധമായ രോഗങ്ങൾ, വിഷബാധ തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യുക. മനഃശാന്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ചെയ്യാം. ഭാഗ്യഹാനിയും അലച്ചിലും അനുഭവപ്പെട്ടാലും നിരാശരാകരുത്. ധനകാര്യ ഇടപാടുകളിൽ ശ്രദ്ധാലുവായിരിക്കുകയും, അനാവശ്യ ചെലവുകൾ, അനാവശ്യ യാത്രകൾ ഒഴിവാക്കുകയും ചെയ്യുക. ചതിയും വഞ്ചനയും അനുഭവിക്കാൻ യോഗമുള്ളതിനാൽ വളരെ ജാഗ്രത പുലർത്തുക. ആരെയും അമിതമായി വിശ്വസിക്കാതിരിക്കുകയും വ്യക്തിപരമായ വിവരങ്ങൾ പങ്കുവെക്കുന്നതിൽ ശ്രദ്ധ പാലിക്കുകയും ചെയ്യുക. ഈ വെല്ലുവിളികളെ നേരിടാൻ ക്ഷമയും ധൈര്യവും ആവശ്യമാണ്.
പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കുകയും പോസിറ്റീവായി ചിന്തിക്കുകയും ചെയ്യുക. ഓർക്കുക, ഈ വെല്ലുവിളികൾ താൽക്കാലികമാണ്. ശരിയായ മനോഭാവവും നടപടിയും കൈക്കൊണ്ടാൽ നിങ്ങൾക്ക് അവയെ മറികടക്കാൻ കഴിയും. മകയിരം, തിരുവാതിര, പുണർതം, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
കർക്കിടകം രാശി: (പുണർതം അവസാന 1/4 ഭാഗം, പൂയം, ആയില്യം)
ഈ സമയത്ത് ചില വെല്ലുവിളികളും പ്രശ്നങ്ങളും നേരിടേണ്ടിവന്നേക്കാം. അനാവശ്യ കൂട്ടുകെട്ട് മാനഹാനിയും ധനനഷ്ടവും വരുത്തിവെക്കാം. സംശയാസ്പദമായ വ്യക്തികളുമായി ഇടപഴകുന്നത് ഒഴിവാക്കുകയും സൗഹൃദങ്ങളെയും ബന്ധങ്ങളെയും ശ്രദ്ധാപൂർവ്വം തിരഞ്ഞെടുക്കുകയും ചെയ്യുക. അവിഹിത ബന്ധം, അനാവശ്യ ബന്ധങ്ങൾ ഒക്കെയും ഒഴിവാക്കുന്നത് യുക്തി. ഭക്ഷണകാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഭക്ഷ്യവിഷബാധ ഏൽക്കാനുള്ള സാധ്യതയുണ്ട്. വിശ്വാസം ഉള്ളടത്തും നിന്നും മാത്രം വൃത്തിയായ ഭക്ഷണം കഴിക്കുക. പഴങ്ങളും മറ്റും കഴിമ്പോൾ വളരെ ശ്രദ്ധിക്കുക. കുടുംബത്തിൽ ദമ്പതികൾ തമ്മിൽ അസ്വാരസ്യം ഉണ്ടാകാൻ സാധ്യതയുണ്ട്. ക്ഷമയും ധാരണയും പുലർത്തുകയും തുറന്ന ആശയവിനിമയം നടത്തുകയും ചെയ്യുന്നതിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുക.
എല്ലാ കാര്യങ്ങളിലും ഉത്കണ്ഠ കൂടുന്നത് മൂലം പല അബദ്ധങ്ങളിലും ചെന്നുപെടാൻ സാധ്യതയുണ്ട്. ശാന്തത പാലിക്കുകയും ധൃതിയിൽ തീരുമാനങ്ങൾ എടുക്കാതിരിക്കുകയും ചെയ്യുക. ചുറ്റുപാടുകളെക്കുറിച്ചും എന്താണ് ചെയ്യുന്നതെന്നതിനെക്കുറിച്ചും ശ്രദ്ധാലുവായിരിക്കുക.ധൃതിയിൽ തീരുമാനങ്ങൾ എടുക്കാതിരിക്കുകയും എല്ലാ വശങ്ങളും ശ്രദ്ധാപൂർവ്വം പരിഗണിച്ചതിനുശേഷം മാത്രം നടപടിയെടുക്കുകയും ചെയ്യുക. വ്യാഴ മാറ്റത്തിന് മുൻപ് അഷ്ടമത്തിലെ ശനി ബുദ്ധിമുട്ടിക്കാൻ ശ്രമിക്കുന്നതായി ഉൾക്കൊള്ളുക. വ്യാഴ മാറ്റത്തോടെ ആശ്വാസം ലഭിക്കും. പുണർതം, പൂയം, ആയില്യം, നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ശനിയാഴ്ച, ബുധനാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
ഈ വാരം സന്തോഷവും വിജയവും നിറഞ്ഞ സമയമായിരിക്കും. നിരവധി നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്ന് വിജയം ലഭിക്കും. തൊഴിൽപരമായി നേട്ടങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സ്ഥാനക്കയറ്റം, പ്രമോഷൻ, പുതിയ അവസരങ്ങൾ പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തിൽ ഐക്യവും സന്തോഷവും നിറയും. ഈ വാരം രുചികരമായ ഭക്ഷണം കഴിക്കാൻ സാധിക്കും. പ്രശസ്തിയും ബഹുമാനവും വർദ്ധിക്കും.
ധനപരമായി നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷവുംഐക്യവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകും. മംഗളകരമായ കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. വളരെക്കാലമായി ഉണ്ടായിരുന്ന മാനസിക പിരിമുറുക്കം കുറയും. സന്തോഷവും സമാധാനവും അനുഭവപ്പെടും. ഈ നല്ല സമയം പരമാവധി പ്രയോജനപ്പെടുത്തുക. മകം, പൂരം, ഉത്രം, നക്ഷത്രക്കാർ യഥാക്രമം ഞായറാഴ്ച, തിങ്കളാഴ്ച, ചൊവ്വാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
കന്നി രാശി: (ഉത്രം അവസാന 3/4 ഭാഗം, അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
ഈ സമയത്ത് നിരവധി നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളുടെ മേൽ വിജയം, നിയമപരമായ വിജയം, സാമ്പത്തിക പുരോഗതി, തൊഴിൽ നേട്ടങ്ങൾ എന്നിവ പ്രതീക്ഷിക്കാം. ശത്രുക്കളെ മറികടക്കുകയും അവരുടെ ദുഷ്ട ഉദ്ദേശ്യങ്ങൾ പരാജയപ്പെടുത്തുകയും ചെയ്യും.കോടതിയിൽ നിലനിന്നിരുന്ന കേസുകളിൽ അനുകൂലമായ വിധി ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തികമായി പുരോഗതി, വരുമാനം വർദ്ധിക്കുക, പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തുക, ലാഭകരമായ നിക്ഷേപങ്ങൾ നടത്തുക എന്നിവ സംഭവിക്കാം.പുതിയ തൊഴിൽ അന്വേഷിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കാൻ സാധ്യതയുണ്ട്. നിലവിലെ ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. കഠിനാധ്വാനത്തിനും പരിശ്രമത്തിനും ഫലം ലഭിക്കുന്ന സമയമാണിത്.
ചുറ്റുപാടുകളെക്കുറിച്ച് ശ്രദ്ധാലുവായിരിക്കുകയും തെറ്റായ തീരുമാനങ്ങൾ ഒഴിവാക്കുകയും ചെയ്യുക. ലഭിച്ച നേട്ടങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുകയും സഹായിച്ചവരോട് നന്ദി പറയുകയും ചെയ്യുക. ഉത്രം, അത്തം, ചിത്തിര, നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
ഈ വാരത്തിൽ ആരോഗ്യപ്രശ്നങ്ങൾ, മാനസിക വിഷമത, അപകടസാധ്യത എന്നിവ ബുദ്ധിമുട്ടിച്ചേക്കും. മാതാവിനോ മാതൃ ബന്ധുക്കൾക്കോ രോഗമോമരണ അവസ്ഥയോ ഉണ്ടാകാൻ സാധ്യതയുണ്ട്. അവരുടെ ആരോഗ്യം ശ്രദ്ധിക്കുകയും ആവശ്യമെങ്കിൽ വൈദ്യസഹായം തേടുകയും ചെയ്യുക. കഴിവതും അവരുടെ ഒപ്പം കഴിയാൻ ശ്രമിക്കുക. മനഃശക്തി കുറയുകയും ഉറക്കക്കുറവ് അനുഭവപ്പെടുകയും ദുഃസ്വപ്നങ്ങൾ കാണുകയും ചെയ്യും. അപ്രകാരം കാണുന്ന പക്ഷം അത് ആരോടും പറഞ്ഞു നടക്കരുത്. തിലഹോമ ക്രിയ നടത്തിയാൽ അത്തരം ദുസ്വപ്ന പരിഹാരം ആകുന്നു. എന്നാൽ ഒന്നിലധികം തവണ കാണുന്ന പക്ഷം വിശദമായ ഗണന നടത്തി പരിഹാരാദി ക്രിയകൾ ആവശ്യമായി വന്നേക്കും.
വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെ ശ്രദ്ധാലുവായിരിക്കുകയും വാഹനമോടിക്കുമ്പോൾ യാതൊരു ശ്രദ്ധയും വ്യതിചലിപ്പിക്കാതിരിക്കുകയും ചെയ്യുക. അലച്ചിൽ അനുഭവപ്പെടാൻ സാധ്യതയുണ്ട്. യാത്രകൾ ഒഴിവാക്കുകയും ആവശ്യത്തിന് വിശ്രമം ലഭ്യമാക്കുകയും ചെയ്യുക. ദൂരദേശയാത്രകൾ നടത്തേണ്ടിവന്നേക്കാം. യാത്ര പോകുന്നതിനുമുമ്പ് എല്ലാ തയ്യാറെടുപ്പുകളും നടത്തുകയും സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്യുക.ഈ വെല്ലുവിളികളെ നേരിടാൻ ക്ഷമയും ധൈര്യവും ആവശ്യമാണ്. ചിത്തിര, ചോതി, വിശാഖം, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
ഈ വാരം ഗുണദോഷ സമ്മിശ്രം, എന്നാൽ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം ചില നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും, ചില വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാം. സഹോദര സ്ഥാനത്ത് നിൽക്കുന്നവരിൽ നിന്ന് നിങ്ങൾക്ക് അനുകൂലമായ സഹായ സഹകരണങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായി നിങ്ങളുടെ സ്ഥിതി മെച്ചപ്പെടാൻ സാധ്യതയുണ്ട്. പുതിയ അവസരങ്ങൾ വന്നുചേരാനും പുതിയ കാര്യങ്ങൾ പഠിക്കാനും സാധ്യതയുണ്ട്. മാതാവുമായി വാക്ക് തർക്കങ്ങളിൽ പെടുവാൻ സാധ്യതയുണ്ട്. ക്ഷമയും ധാരണയും പുലർത്താൻ ശ്രമിക്കുക. മാതാവിനെ നിന്ദിക്കുന്നതിന് ജോതിഷപരമായി പരിഹാരമില്ല, പിന്നെ ദുഖിച്ചിട്ടു കാര്യമില്ല.
ജോലിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തങ്ങൾ മൂലം മാനസിക സമ്മർദ്ദം അനുഭവപ്പെടാൻ സാധ്യതയുണ്ട്. വിശ്രമിക്കാനും സമ്മർദ്ദം കുറയ്ക്കാനും സമയം കണ്ടെത്തുക. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ശ്രദ്ധാലുവായിരിക്കുകയും ആവശ്യമെങ്കിൽ വൈദ്യസഹായം തേടുകയും ചെയ്യുക. ഈ വാരം ശ്രദ്ധാലുവായിരിക്കുകയും ക്ഷമയോടെ പ്രവർത്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. വിശാഖം, അനിഴം, തൃക്കേട്ട, നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ശനിയാഴ്ച, ബുധനാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
ഈ സമയത്ത് തൊഴിൽ ജീവിതത്തിൽ നിരവധി നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. നിലവിലെ തൊഴിലിലെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാനും സന്തോഷവും സംതൃപ്തിയും നൽകുന്ന പുതിയ അവസരങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. ചിന്താശേഷി വർദ്ധിക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള കഴിവ് മെച്ചപ്പെടുകയും ചെയ്യും. പറയുന്ന കാര്യങ്ങളിൽ വ്യക്തത ഉണ്ടാകുകയും പുതിയ കാര്യങ്ങൾ പഠിക്കാനും പുതിയ വെല്ലുവിളികൾ ഏറ്റെടുക്കാനും ധൈര്യം കാണിക്കുകയും ചെയ്യും.
കഠിനാധ്വാനത്തിനും സമർപ്പണത്തിനും മേലധികാരിയും സഹപ്രവർത്തകരും പ്രശംസിക്കും. ഈ അനുകൂല സാഹചര്യം കഴിവുകൾ പ്രകടിപ്പിക്കാനും കരിയറിൽ മുന്നേറാനും ഉപയോഗപ്പെടുത്തുക. പുതിയ അവസരങ്ങൾ തേടാനും കഴിവുകൾ വികസിപ്പിക്കാനും മടിക്കരുത്. ഈ സമയം തൊഴിൽ ജീവിതത്തിൽ ഒരു നാഴികക്കല്ലായി മാറാൻ സാധ്യതയുണ്ട്. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുകയും സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കുകയും ചെയ്യുക. മൂലം, പൂരാടം, ഉത്രാടം, നക്ഷത്രക്കാർ യഥാക്രമം ഞായറാഴ്ച, തിങ്കളാഴ്ച, ചൊവ്വാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
മകരം രാശി: (ഉത്രാടം അവസാന 3/4 ഭാഗം, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
ഈ സമയത്ത് നിങ്ങൾക്ക് ചില നല്ല കാര്യങ്ങളും ചില വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാം. നിലവിലുള്ള രോഗങ്ങൾ സുഖപ്പെടാൻ സാധ്യതയുണ്ട്. രുചികരമായ ഭക്ഷണം കഴിക്കാനും ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരാനും സാധ്യതയുണ്ട്. ധനപരമായി നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. ഭാഗ്യം തുണയ്ക്കുകയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും നിറയ്ക്കുകയും ചെയ്യും.
എന്നാൽ ചിലർക്ക് കണ്ണിൽ അസ്വസ്ഥതയോ അണുബാധയോ അനുഭവപ്പെടാൻ സാധ്യതയുണ്ട്. അകാരണമായ തലവേദന പോലുള്ള ശിരോരോഗങ്ങൾ അലട്ടാൻ സാധ്യതയുണ്ട്. നിസ്സാരമായ കാര്യങ്ങൾക്ക് കുടുംബാംഗങ്ങളുമായി വാക്കു തർക്കങ്ങളിൽ ഏർപ്പെടാൻ സാധ്യതയുണ്ട്. കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ ശാന്തത പാലിക്കുകയും ക്ഷമയോടെ പെരുമാറുകയും ചെയ്യുക. ഉത്രാടം, തിരുവോണം, അവിട്ടം, നക്ഷത്രക്കാർ യഥാക്രമം ചൊവ്വാഴ്ച, ബുധനാഴ്ച, വ്യാഴാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
ഈ വാരം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. ചില നല്ല കാര്യങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെങ്കിലും, ചില വെല്ലുവിളികളും നേരിടേണ്ടിവന്നേക്കാം. വളരെക്കാലമായി തെറ്റിദ്ധാരണയുടെ പേരിൽ പിണങ്ങിയിരുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ ഒക്കെ തമ്മിൽ പുനഃസമാഗമം ഉണ്ടാകാൻ സാധ്യതയുണ്ട്. രോഗശാന്തി, മനഃശാന്തി, നിദ്രാ സുഖം എന്നിവ അനുഭവപ്പെടും.
കലാകാരന്മാർക്ക് പേരും പ്രശസ്തിയും ഉണ്ടാകാനും അവരുടെ കരിയറിൽ പുരോഗതി ഉണ്ടാകാനും സാധ്യതയുണ്ട്. സാമ്പത്തികമായി നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. ചിലർക്ക് ചിലപ്പോൾ മാനസിക വിഷമതയും ഉത്കണ്ഠയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. യാത്രകൾ വിഷമകരമാകാനും യാത്രാ തടസ്സങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. ശത്രുക്കളിൽ നിന്ന് ശല്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അവിട്ടം, ചതയം, പൂരുരുട്ടാതി, നക്ഷത്രക്കാർ യഥാക്രമം വ്യാഴാഴ്ച, വെള്ളിയാഴ്ച, ശനിയാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ഈ വാരം നിങ്ങൾക്ക് സമ്മിശ്ര ഫലങ്ങളാണ് പ്രതീക്ഷിക്കാവുന്നത്. സാമ്പത്തിക നേട്ടവും വെല്ലുവിളികളും, ശത്രുക്കളുടെ ശല്യവും രോഗശാന്തിയും ഭക്ഷണ സുഖവും ഒക്കെ പ്രതീക്ഷിക്കാം. സാമ്പത്തികമായി നേട്ടം ലഭിക്കാൻ സാധ്യതയുണ്ട്. നിലവിലുള്ള രോഗങ്ങൾ സുഖപ്പെടാൻ സാധ്യതയുണ്ട്. രുചികരമായ ഭക്ഷണം, വിശിഷ്ട ഭക്ഷണം എന്നിവ കഴിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക നേട്ടം ഉണ്ടാകുമെങ്കിലും, അതനുസരിച്ച് നിങ്ങളുടെ ചെലവുകളും വർദ്ധിക്കാൻ സാധ്യതയുണ്ട്. വരുമാനവും ചെലവുകളും കണക്കാക്കി സൂക്ഷിക്കുക.ശത്രുക്കൾ പലതരത്തിൽ ബുദ്ധിമുട്ടിക്കാൻ സാധ്യതയുണ്ട്. ശത്രുക്കളെ നേരിടാൻ ജാഗ്രത പാലിക്കുകയും അവരുടെ തന്ത്രങ്ങളിൽ വീഴാതിരിക്കുകയും ചെയ്യുക.
ഈ വാരം സ്ത്രീകളുമായി ഇടപെടുമ്പോൾ വളരെ അധികം സൂക്ഷിക്കണം. ചതി വരാൻ സാധ്യതയുണ്ട്. അന്യസ്ത്രീകളുമായി, അപരിചതകളുമായി അകലം പാലിക്കുക. ഈ വെല്ലുവിളികളെ നേരിടാൻ ശാന്തതയും ജാഗ്രതയും പുലർത്തേണ്ടത് പ്രധാനമാണ്. പൂരുരുട്ടാതി, ഉത്രട്ടാതി, രേവതി, നക്ഷത്രക്കാർ യഥാക്രമം ശനിയാഴ്ച, ശനിയാഴ്ച, ബുധനാഴ്ച ദിനത്തിൽ വ്രതം അനുഷ്ഠിക്കാനും ക്ഷേത്രത്തിൽ ദർശനം നടത്താനും അനുയോജ്യമായ സമയമാണ്.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V