യുഎസിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് നടി തമന്ന. ഇന്ത്യയുടെ 77-ാം സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ ഭാഗമായി യുഎസിലെ ന്യൂ ജേഴ്സിയിൽ സംഘടിപ്പിച്ച പരിപാടിയിലാണ് താരം പങ്കെടുത്തത്. ആഹ്ളാദകരമായ അനുഭവമായിരുന്നു എന്ന് താരം സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇതിന്റെ വീഡിയോയും തമന്ന പങ്കുവെച്ചിരുന്നു.
കടലുകള്‍ക്ക് ഇപ്പുറത്താണെങ്കിലും ഇന്ത്യയെന്ന വികാരം മനസിൽ നിറഞ്ഞു നിന്നു. നമ്മുടെ രാജ്യത്തിന്റെ അന്ത:സത്തയെ ആഘോഷിക്കാൻ ആയിരകണക്കിന് ഇന്ത്യക്കാരാണ് എന്നോടൊപ്പം ചേർന്നത്. എല്ലാവരോടും ഇടപെടാൻ കഴിഞ്ഞത് ഹൃദയസ്പർശിയായ കാര്യമാണ്. അവിസ്മരണീയമായ അനുഭവത്തിന് നന്ദി. എവിടെയായിരുന്നാലും നമ്മുടെ പതാക ഉയര്‍ന്നു പറക്കുക തന്നെ ചെയ്യുമെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് താരം കുറിച്ചു.
സമൂഹമാദ്ധ്യങ്ങളിലൂടെ നിരവധി താരങ്ങൾ സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ച് എത്തിയിരുന്നു. നെഞ്ചിൽ ഇന്ത്യൻ പതാക ആലേഖനം ചെയ്ത വസ്ത്രം ധരിച്ചായിരുന്നു മോഹൻലാൽ ആശംസ അറിയിച്ചത്. ഇന്ത്യ വളർന്നുകൊണ്ടിരിക്കുന്ന ആവേശകമായ സമയത്താണ് ജീവിക്കുന്നത് എന്നതിൽ സന്തോഷമുണ്ടെന്ന് നടൻ ഉണ്ണി മുകുന്ദൻ പറഞ്ഞു. ഓരോ ഇന്ത്യക്കാരന്റെയും ഉള്ളും ഇന്ന് അഭിമാനത്താൽ ജ്വലിക്കുകയാണ്. നൂറ്റാണ്ടുകൾ നീണ്ട പോരാട്ടത്തിനൊടുവിൽ മഹാന്മാർ നേടിയെടുത്ത സ്വാതന്ത്ര്യം ഇന്നും നാം അനുഭവിക്കുന്നു. രാജ്യത്തിന്റെ ഈ മഹത്വം ആഘോഷിക്കപ്പെടേണ്ടതാണ്. പതാകകൾ ഉയർത്തി, അഭിമാനത്താൽ ജ്വലിക്കുന്ന ഹൃദയങ്ങളുമായി, നമുക്ക് ഐക്യത്തോടെ ഒത്തുചേരാമെന്ന് സുരേഷ് ഗോപിയും ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Comments