പ്രതീക്ഷകളുടെ ചിങ്ങപൊൻപുലരി പിറന്നു. മലയാളികളുടെ ജീവിതത്തിലെ ആണ്ടുപിറപ്പാണ് ഇന്ന്. ലോകമെമ്പാടുമുള്ള മലയാളികൾ ചിങ്ങപ്പിറവി ആഘോഷമാക്കുന്നു.
ഇപ്പോഴിതാ നടൻ ഉണ്ണി മുകുന്ദൻ ചിങ്ങപ്പിറവി ആശംസകൾ നേർന്നിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയാണ് താരം ആശംസകൾ നേർന്നിരിക്കുന്നത്. ചിങ്ങപ്പിറവി ദിനത്തിൽ ആന്ധ്രപ്രദേശിലെ തിരുപ്പതി ബാലാജി ക്ഷേത്രത്തിൽ ഭഗവാന്റെ ദർശനം ലഭിച്ചുവെന്നും ഉണ്ണി മുകുന്ദൻ അറിയിച്ചു..
‘എല്ലാവർക്കും ചിങ്ങം1 ആശംസകൾ. ഒടുവിൽ സർവ്വശക്തനായ തിരുപ്പതി ബാലാജിയുടെ ദർശനം ലഭിച്ചു’- എന്ന് ഉണ്ണി മുകുന്ദൻ ഫെയ്സ്ബുക്കിൽ കുറിച്ചു. തിരുപ്പതിക്ഷേത്രത്തിൽ ദർശനം നടത്തിയ ചിത്രവും ഉണ്ണി പങ്കുവെച്ചിട്ടുണ്ട്.
Comments