സൂപ്പർസ്റ്റാറിന്റെ ജയിലറെ ഏറ്റെടുത്ത് ലോകം. പിന്നാലെ ചിത്രത്തിന്റെ ഔദ്യോഗിക കളക്ഷഷൻ പുറത്തുവിട്ടിരിക്കുകയാണ് നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ്. ചിത്രം റിലീസ് ചെയ്ത് ആറ് ദിനം പിന്നിടുമ്പോൾ ഇതുവരെ നേടിയത് 375.40 കോടി രൂപയാണ്. തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതെന്ന് സൺ പിക്‌ചേഴ്‌സ് വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ചയായി ചിത്രം തമിഴ്‌നാട്ടിൽ നിന്നും മാത്രം 130 കോടി രൂപ നേടി. ആന്ധ്രപ്രദേശ്,തെലങ്കാന എന്നിവിടങ്ങളിൽ നിന്നായി 54 കോടി രൂപ, കേരളത്തിൽ നിന്ന് 36 കോടി രൂപ, കർണാടകിയിൽ 47 കോടി രൂപ, ഇന്ത്യയിലെ മറ്റ് ഭാഷകളിൽ നിന്നായി ഒൻപത് കോടിയും ചിത്രത്തിന് കളക്ഷൻ ലഭിച്ചു. പത്ത് വർഷത്തിനിടയിൽ ഇന്ത്യയിലെ തിയേറ്ററുകളിലുണ്ടായ ഏറ്റവും വലിയ ആൾക്കൂട്ടത്തിനാണ് ജയിലർ സാക്ഷ്യം വഹിക്കുന്നത്. മൂന്ന് ദിവസം കൊണ്ട് 2.1 കോടി ജനങ്ങളാണ് സിനിമ കണ്ടത്. രാത്രി ഷോകളിൽ 87 ശതമാനം സീറ്റുകളും നിറഞ്ഞിരുന്നു.
കമൽഹാസൻ ചിത്രം വിക്രത്തിനെ മറികടന്നാണ് തമിഴിലെ ഏറ്റവും ഉയർന്ന കളക്ഷഷൻ നേടുന്ന മൂന്നാമത്തെ ചിത്രമായി ‘ജയിലർ’ മാറിയത്. യന്തിരൻ 2, പൊന്നിയിൻ സെൽവൻ (പാർട്ട് വൺ ) എന്നിവയാണ് തമിഴിൽ ഏറ്റവും കൂടുതൽ കളക്ഷൻ ലഭിച്ച ചിത്രങ്ങൾ. അന്താരാഷ്‌ട്ര തലത്തിൽ പോലും ചിത്രം വൻ ഹിറ്റാണ്. ആദ്യ നാല് ദിവസത്തിൽ ജയിലർ യുഎസിൽ 34 കോടി രൂപയും യുഎഇയിൽ 23.4 കോടിയും യുകെയിൽ 8 കോടിയും മലേഷ്യയിൽ 18 കോടിയുമാണ് കളക്ഷനുണ്ടാക്കി.
Comments