വ്യായാമം ചെയ്യാൻ മടിക്കണ്ട; വ്യായാമം കാൻസർ വരാനുള്ള സാദ്ധ്യത കുറയ്ക്കും... പഠന റിപ്പോർട്ട്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വ്യായാമം ചെയ്യാൻ മടിക്കണ്ട; വ്യായാമം കാൻസർ വരാനുള്ള സാദ്ധ്യത കുറയ്‌ക്കും… പഠന റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 17, 2023, 05:43 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യം നിലനിർത്താനുള്ള ഉത്തമ മാർഗമാണ് വ്യായാമം. എന്നാൽ ജോലിത്തിരക്കുകൾ കാരണം പലർക്കും വ്യായാമം ചെയ്യാൻ സമയം ലഭിക്കാറില്ല. ചിലർ രണ്ടോ മൂന്നോ ദിവസം വ്യായാമം ചെയ്ത ശേഷം പലകാരണങ്ങളാലും വ്യായാമം നിർത്താറുമുണ്ട്. എന്നാൽ വ്യായാമം നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് വഴി നിരവധി ഗുണങ്ങളാണ് വന്നുചേരുന്നത്. ഇത്തരത്തിൽ വ്യായാമം ശീലമാക്കിയാൽ ഒൻപത് തരത്തിലുള്ള കാൻസറുകൾ വരാനുള്ള സാധ്യത കുറയ്‌ക്കാനാകുമെന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പഠന റിപ്പോർട്ട്. ബ്രിട്ടീഷ് ജേർണൽ ഓഫ് സ്‌പോർട്‌സ് മെഡിസിനാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിർബന്ധിത സൈനിക സേവനം നടത്തിയിട്ടുള്ള ഒരു ദശലക്ഷത്തോളം സ്വീഡിഷ് പൗരന്മാരുടെ രേഖകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 33 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചത്. ദിവസവും ഓടുന്നവരിലും സൈക്കിൾ ചവിട്ടുന്നവരിലും നീന്തുന്നവരിലും ശ്വാസകോശാർബുദ സാധ്യത 42 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ഇക്കൂട്ടരിൽ തന്നെ കരളിലുണ്ടാകുന്ന കാൻസർ സാധ്യത 40 ശതമാനവും അന്നനാള കാൻസർ വരാനുള്ള സാധ്യത 39 ശതമാനവും കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കഴുത്തിലെയും തലയിലെയും കാൻസർ, ഉദരാർബുദം, പാൻക്രിയാറ്റിക് കാൻസർ, കിഡ്‌നിയിലെ കാൻസർ തുടങ്ങിയവയുടെ സാധ്യതയും വ്യായാമം ചെയ്യുന്നവരിൽ കുറവായിരുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു. ഫിറ്റ്‌നസ് ലെവൽ കൂടുന്നതിനനുസരിച്ച് കാൻസർ സാധ്യത കുറയുന്നതായാണ് പഠനത്തിൽ കണ്ടെത്തിയത്. ദിവസേന 11 മിനിറ്റ് വ്യായാമം ചെയ്യുന്നത് പലയിനം കാൻസർ രോഗങ്ങളുടെ സാധ്യത കുറയ്‌ക്കുമെന്ന് മാർച്ചിൽ പുറത്തിറക്കിയ മറ്റൊരു പഠന റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

Tags: HealthSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies