ഓണത്തിന് ഒഴിവാക്കാൻ കഴിയാത്ത ഒന്നാണ് ഓണസദ്യ. എന്നാൽ സദ്യ കഴിച്ചാൽ തടിവെക്കുമോ എന്ന ആശങ്കകാരണം പലപ്പോഴും ഡയറ്റ് പിന്തുടരുന്നവർ ഓണസദ്യ ഒഴിവാക്കാറുണ്ട്. എന്നാൽ, ഓണസദ്യ ആരോഗ്യകരമായി കഴിക്കാൻ സഹായകമാകുന്ന ചില വഴികളുണ്ട്. അവ എന്തൊക്കെയാണെന്ന് ശ്രദ്ധിക്കാം.
സദ്യയിൽ പരിപ്പ് നിർബന്ധമായും ഉൾപ്പെടുത്തുക. ഇതിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ശരീരത്തിന് ആവശ്യമായ പല പോഷകങ്ങളും ഇതിൽ നിന്നും ലഭ്യമാണ്. കൂടാതെ, പെട്ടെന്ന് വയർ നിറഞ്ഞെന്ന തോന്നലും പരിപ്പ് കഴിച്ചാൽ ഉണ്ടാകും. വിശപ്പു കുറയ്ക്കാനും അമിത ഭക്ഷണം ഒഴിവാക്കാനും പരിപ്പ് ഓണ സദ്യയിൽ ഉൾപ്പെടുത്തുന്നത് നല്ലതായിരിക്കും.
നെയ്യും ആരോഗ്യത്തിന് നല്ലതാണ്. പരിപ്പും നെയ്യും ഒഴിച്ച് ഊണ് കഴിയ്ക്കുന്നത് ചിട്ടകളില്‍ പ്രധാനവുമാണ്.
ആരോഗ്യകരമായ കൊഴുപ്പായതിനാല്‍ തന്നെ നെയ്യ് ശരീരത്തിന് ഏറെ ഗുണം ചെയ്യും. സദ്യ കഴിച്ച് കഴിഞ്ഞുള്ള അസിഡിറ്റി ഉണ്ടാകുന്നത് ഒഴിവാക്കാനും ഒപ്പം നല്ല ദഹനത്തിനും നെയ്യ് സഹായിക്കും.
ആരോഗ്യപരമായ പല ഗുണങ്ങളും അടങ്ങിയതാണ് അവിയൽ. പലതരം പച്ചക്കറികളും കൂടാതെ ജീരകം, കറിവേപ്പില തുടങ്ങിയ ആരോഗ്യകരമായ വസ്തുക്കളും ചേര്‍ന്നതാണ് അവിയൽ. ഇതില്‍ ശുദ്ധമായ വെളിച്ചെണ്ണ ചേര്‍ക്കുന്നത് സ്വാദിന് മാത്രമല്ല, ആരോഗ്യത്തിനും നല്ലതാണ്. ഡയറ്റ് നോക്കുന്നവർ ഓണസദ്യയ്ക്ക് അവിയലും ഉൾപ്പെടുത്താം.
ഡയറ്റ് നോക്കുന്നവർ കുറച്ച് പോലും കഴിക്കാത്ത ഒന്നാണ് പായസം. മധുരവും കൊഴുപ്പുമെല്ലാം തടി കൂട്ടുന്നതിനും പ്രമേഹത്തിനും വഴിയൊരുക്കും. അതിനാൽ, പായസം ഒഴിവാക്കിയതിന്ശേഷം ഫ്രൂട്ട്സ് കഴിക്കുന്നത് നല്ലതാണ്.
Comments