ന്യൂഡൽഹി: ഡൽഹി-പൂനെ വിസ്താര വിമാനത്തിൽ ബോംബ് ഭീഷണി. ഇന്ന് രാവിലെ 7. 30-ന് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുൻപാണ് വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഫോൺ സന്ദേശം ലഭിച്ചത്. വിമാനം ഡൽഹി വിമാനത്താവളത്തിലുള്ളപ്പോഴാണ് ബോംബ് ഭീഷണിയുണ്ടായത്.
തുടർന്ന് മുഴുവൻ യാത്രക്കാരെയും, ലഗേജുകളും പുറത്തിറക്കി വിമാനം പരിശോധിച്ചു. ഡൽഹി വിമാനത്താവളത്തിലും ബോംബ് സ്ക്വഡ് പ്രത്യേക പരിശോധന നടത്തി. അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നും, ഭീഷണി സന്ദേശം സംബന്ധിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ഐസൊലേഷൻ ഏരിയയിലേക്ക് മാറ്റിയ വിമാനത്തിൽ പരിശോധനകൾ നടത്തി. മറ്റ് നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്.
Comments