ലക്‌നൗ: യോഗി ആദിത്യനാഥിനൊപ്പം ‘ജയിലർ’ കാണാൻ ഒരുങ്ങി തലൈവർ. ലക്‌നൗവിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രിയ്‌ക്കൊപ്പം സിനിമ കാണുമെന്നാണ് രജനി വ്യക്തമാക്കിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് അദ്ദേഹം ലക്‌നൗവിലെത്തിയത്. വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തിനോട് ജയിലർ കാണുന്നില്ലേ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി. താൻ നാളെ സിനിമ കാണുമെന്നും അത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമാണ് കാണുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ചിത്രത്തെ കുറിച്ച് നല്ല അഭിപ്രായമാണ് ഉണ്ടാകുന്നതെന്ന് ചോദ്യത്തിന് എല്ലാം ഇശ്വരന്റെ അനുഗ്രഹമാണെന്നായിരുന്നു രജനികാന്ത് മറുപടി പറഞ്ഞത്. ജയിലർ റിലീസ് ആകുന്നതിന് മുമ്പേ ഹിമാലയത്തിലേക്ക് പോയ രജനികാന്ത് സിനിമ കാണാൻ എത്തുമോ എന്ന് ചോദ്യത്തിന് ഇതോടെ ഉത്തരമായി.
ചിത്രം റിലീസ് ആകുന്നതിന് തലേന്ന് രജനി ഹിമാലയൻ പരിക്രമണത്തിന് ആരംഭിച്ചത്. ഇപ്പോൾ ചിത്രം കാണുമെന്ന് നടൻ തന്നെ പ്രഖ്യാപിച്ചതോടെ രജനി ആരാധകർ ഇരട്ടി ആവേശത്തിലായി. തീയറ്ററുകളിൽ തരംഗമാകുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുത്തുക്കഴിഞ്ഞു. ചിത്രത്തിലെ രജനികാന്തിന്റെ വേഷത്തിന് വൻ സ്വീകര്യതയാണ് ലഭിക്കുന്നത്. അതിന് പുറമേ മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ കൂടി എത്തിയതോടെ ചിത്രം മലയാളത്തിന്റെ മണ്ണിലും തരംഗമായി മാറി.
Comments