കൊല്ലം: അഞ്ച് നിർദ്ധന കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കി ബി ജെ പി ഗ്രാമ പഞ്ചായത്തംഗം. കൊല്ലം പനയം പഞ്ചായത്തിലെ 14-ാം വാർഡ് പ്രതിനിധിയായ രതീഷ് രവിയാണ് വേറിട്ട പാതയിലൂടെ സഞ്ചരിക്കുന്നത്. സുമനസുകളുടെ സഹായത്തോടെ രതീഷ് നിർമ്മിച്ച ആദ്യ വീടിന്റെ താക്കോൽ ദാനം അടുത്ത ദിവസം നടക്കും.
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്ത് വോട്ട് തേടി ഇറങ്ങിയപ്പോഴാണ് തന്റെ വാർഡിലെ ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്ന ചില കുടുംബങ്ങളുടെ ദുരിത ജീവിതം രതീഷ് നേരിട്ട് കണ്ടത്. താൻ തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും അടച്ചുറപ്പുള്ളൊരു വീട് ഇവർക്ക് നിർമ്മിച്ചു നൽകാൻ സഹായം ചെയ്യുമെന്ന് രതീഷ് അവർക്ക് വാക്ക് നൽകി. തെരഞ്ഞെടുപ്പിൽ രതീഷ് റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ചു. കൂട്ടായ്മയുടെ ഫലമാണ് ഓരോ വീടുമെന്ന് രതീഷ് പറയുന്നു. ഭൂമി സൗജന്യമായി നൽകിയവർക്ക് പ്രത്യേക നന്ദിയുണ്ടെന്നും
അദ്ദേഹം കൂട്ടിച്ചേർത്തു.
ക്യാൻസർ ബാധിതനായ ജയകൃഷ്ണനും ഭാര്യ ലതയ്ക്കുമാണ് രതീഷന്റെ നേതൃത്വത്തിൽ ആദ്യ വീട് ഒരുങ്ങിയത്. ശിവരാമൻ- ചന്ദ്രമതി ദമ്പതികൾക്കായുള്ള വീടിന്റെ പണി
പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. വിജയദശമിനാളിൽ ഈ വീടിന്റെ താക്കോൽദാനം നൽകും . അടുത്ത മൂന്ന് വീടുകളുടെ നിർമാണവും ഉടൻ ആരംഭിക്കും. അഞ്ചു വീടുകളില്‍ നാലും ക്യാന്‍സര്‍ രോഗ ചികിത്സയിലുള്ളവര്‍ക്കാണ് നിര്‍മ്മിച്ചു നല്‍കുന്നത്.
Comments