ലക്നൗ: ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യക്കൊപ്പം ജയിലർ സിനിമ കണ്ട് രജനീകാന്ത്. ചിത്രത്തിലെ താരത്തിന്റെ പ്രകടനത്തെയും സിനിമയെയും കേശവ് മൗര്യ പ്രശംസിച്ചു. താൻ മുൻപും രജനീകാന്തിന്റെ സിനിമകൾ കണ്ടിട്ടുണ്ട്. കഴിവുള്ള ആളാണ് രജനീകാന്ത്. എടുത്തു പറയാനുള്ളത് സിനിമയിലെ രജനീകാന്തിന്റെ അഭിനയത്തെ കുറിച്ചാണ്. മികച്ച പ്രകടനമാണ് ജയിലറിൽ അദ്ദേഹം കാഴ്ചവെച്ചതെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
ചിത്രത്തെ കുറിച്ച് അദ്ദേഹം ട്വിറ്ററിൽ (എക്സ്) കുറിച്ചിരുന്നു. ചിത്രത്തിൽ ലക്നൗവിലെ സാധാരണക്കാരായ പോലീസുകാരുടെ ജീവിതമാണ് രജനീകാന്തിന്റെ കഥാപാത്രം എടുത്തുകാട്ടുന്നത്. സിനിമയിലെ മറ്റ് അഭിനേതാക്കളുടെ പ്രകടനത്തെയും അദ്ദേഹം അഭിനന്ദിച്ചു.
ജയിലറിന്റെ പ്രത്യേക പ്രദർശനത്തിന് ശേഷമായിരുന്നു രജനീകന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ചത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നേരിട്ടെത്തിയായിരുന്നു താരം യോഗി ആദിത്യനാഥിനെ സന്ദർശിച്ചത്.
Comments