പൂക്കളമിടലും തൃക്കാക്കരയപ്പനും പൊന്നോണവും; ആഘോഷങ്ങൾ പൂവണിയുന്നതിന് പിന്നിലെ ഐതിഹ്യപ്പെരുമ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പൂക്കളമിടലും തൃക്കാക്കരയപ്പനും പൊന്നോണവും; ആഘോഷങ്ങൾ പൂവണിയുന്നതിന് പിന്നിലെ ഐതിഹ്യപ്പെരുമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 12:23 pm IST
FacebookTwitterWhatsAppTelegram

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും തുടക്കം കുറിച്ചുകൊണ്ടുള്ള തിരുവോണനാളിനായുള്ള കാത്തിരിപ്പ് ഇന്നാരംഭിക്കുന്നു. ഇന്ന് അത്തം, ഇന്നേക്ക് പത്താം നാളിലാണ് തിരുവോണം. അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിനങ്ങൾക്ക് പിന്നിലും ഐതിഹ്യങ്ങളുടെ പെരുമയുണ്ട്.

അത്തം സൂര്യദേവന്റെ ജന്മനാളാണ്. അത്തം മുതൽ ഒരുങ്ങുന്ന അത്തപ്പൂക്കളങ്ങളിൽ ഏറെ പ്രാധാന്യം തുമ്പയ്‌ക്കും മുക്കിറ്റിയ്‌ക്കുമാണ്. ചിത്തിര നക്ഷത്രത്തിൽ ഒരുങ്ങുന്ന അത്തപ്പൂക്കളത്തിൽ പ്രാധാന്യം വെളുത്ത പുഷ്പങ്ങൾക്കാണ്. ചോതി നാളിൽ മുക്കുറ്റിയാൽ അത്തപ്പൂക്കളം നിറയണമെന്നാണ് ഐതിഹ്യം. വിശാഖം നാളിൽ വിവിധ തരത്തിലുള്ള പൂക്കൾ ഇടകലർത്തി വൃത്താകൃതിയിലാണ് കളമൊരുക്കേണ്ടത്. അനിഴത്തിന് പൂക്കളം അഞ്ച് നിറത്തിലുള്ള പൂക്കൾകൊണ്ട് അഞ്ച് വരിയായി ഒരുക്കുകയാണ് ചെയ്യേണ്ടത്. തൃക്കേട്ടയ്‌ക്ക് പൂക്കളം ആറ് നിറത്തിലുള്ള പൂക്കൾ കൊണ്ടാവണമെന്നാണ് വിശ്വാസം. മൂലം നാളിൽ മൂടുവോളം പൂ നിറയ്‌ക്കുക എന്നാണ് ഐതിഹ്യം. പൂരാടം ദിനത്തിൽ പൂരപ്പറമ്പുവരെ നീളുന്ന പൂക്കളമാണ് ഒരുക്കുകയെന്ന് പഴമക്കാർ പറയും. അന്നേ ദിനത്തിൽ കാക്കപ്പൂവിനാണ് പ്രാധാന്യം. ഉത്രാടനാളിൽ സമൃദ്ധമായി പൂക്കൾകൊണ്ട് പൂക്കളം ഒരുക്കുകയാണ് പതിവ്. തിരുവോണ നാളിൽ തൃക്കാക്കരയപ്പന്റെ വരവിനായി പൂക്കളം ഒരുക്കുന്നു.

പണ്ട് മുതൽ നാട്ടുപൂക്കളായിരുന്നു പൂക്കളത്തിൽ ഒരുക്കുന്നത്. ഇതിൽ മഹാബലിയുടെ ഇഷ്ടപുഷ്പമാണ് തുമ്പ. ചാണകം മെഴുകിയ തറയിൽ തുമ്പയും തുളസിയും കൊണ്ട് ഒറ്റവരി അത്തം ദിനത്തിൽ തയാറാക്കുന്നു. ഇത് തിരുവോണം ദിനത്തിൽ പത്ത് വരിയായി കളം ഒരുക്കുന്നു. അത്തപ്പൂക്കളത്തിന് തൃക്കാക്കരയപ്പനുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും നിലനിൽക്കുന്നു. അത്തം മുതൽ തിരുവോണം വരെ തൃക്കാക്കരയപ്പന് എഴുന്നള്ളി ഇരിക്കുവാൻ വേണ്ടിയാണ് പൂക്കളം ഒരുക്കുന്നത്. എന്നാൽ തൃക്കാക്കരയിൽ നിന്നും ദൂരെയായി വസിക്കുന്നവർക്ക് തൃക്കാരയപ്പന്റെ സന്നിധിയിലെത്തി പൂക്കളം ഒരുക്കാൻ കഴിയാതെ വന്നപ്പോൾ ഇവരുടെ സങ്കടം അകറ്റുന്നതിനായി വീടുകളിൽ തന്നെ പൂക്കളം ഒരുക്കി അതിൽ തന്നെ പ്രതിഷ്ഠിച്ചു ആരാധിച്ചുകൊള്ളുവാൻ തൃക്കാക്കരയപ്പൻ അനുമതി നൽകുകയായിരുന്നു എന്നാണ് ഐതിഹ്യം. ഇതിന് ശേഷമാണ് വീടുകളിൽ പൂക്കളം ഒരുക്കിത്തുടങ്ങിയത് എന്നും പറയപ്പെടുന്നു.

Tags: onamathamThrikakarappan
ShareTweetSendShare

More News from this section

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies