ഓ മൈ ഗോഡിന്റെ- 2 വിജയത്തിന് പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് നടി യാമി ഗൗതം. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് നടി സന്തോഷവും നന്ദിയും പങ്കുവെച്ചത്. യാമിയും ഭർത്താവ് ആദിത്യ ധറും ഒന്നിച്ച് പരമേശ്വരനെയും ദുർഗദേവിയേയും പൂജിക്കുന്നു ചിത്രവും കുറിപ്പിനൊപ്പം ഷെയർ ചെയ്തിട്ടുണ്ട്.
ഈ സ്‌നേഹത്തിനും ബഹുമാനത്തിനും നന്ദി… ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് യാമി എഴുതി. യാമിയും ആദിത്യയും പരമ്പരാഗത വസ്ത്രം ധരിച്ചാണ് പൂജയിൽ പങ്കെടുക്കുന്നത്.
നടി യാമി ഗൗതം ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിലെ ഒരു ഹിന്ദു ബ്രാഹ്‌മണ കുടുംബത്തിലാണ് ജനിച്ചത്. തന്റെ കൂട്ടിക്കാലം ഇവർ ചെലവഴിച്ചത് ചണ്ഡീഗഡിലാണ്. യാമിയുടെ അച്ഛൻ മുകേഷ് ഗൗതം പഞ്ചാബി ചലച്ചിത്ര സംവിധായകനാണ്. 2012 ൽ വിക്കി ഡൊണാർ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം കുറിച്ചത്.
ആഗസ്ത് 11-ന് തിയറ്ററിലെത്തിയ ഒഎംജി-2 ആദ്യവാരം തന്നെ 85.05 കോടി കളക്ഷൻ നേടിയിരുന്നു. അമിത് റായ് സംവിധാനം ചെയ്ത ചിത്രത്തിൽ അക്ഷയ് കുമാർ, പങ്കജ് ത്രിപാഠി, യാമി ഗൗതം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Comments