കൂടെ അഭിനയിക്കുന്നവർ കളിയാക്കിയാലും വിനയത്തോടെ ഇരിക്കും; ഇന്ദ്രൻസേട്ടനെ മറ്റൊരു ഡയമൻഷനിൽ പുതു തലമുറയ്ക്ക് ഇന്ന് കാണാൻ കഴിയുന്നു: ഉർവശി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

കൂടെ അഭിനയിക്കുന്നവർ കളിയാക്കിയാലും വിനയത്തോടെ ഇരിക്കും; ഇന്ദ്രൻസേട്ടനെ മറ്റൊരു ഡയമൻഷനിൽ പുതു തലമുറയ്‌ക്ക് ഇന്ന് കാണാൻ കഴിയുന്നു: ഉർവശി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2023, 11:12 pm IST
Facebook
Twitter
WhatsAppTelegram

നടൻ ഇന്ദ്രൻസിനെ മുമ്പെങ്ങും കണ്ടിട്ടില്ലാത്ത തരത്തിൽ മറ്റൊരു ഡയമൻഷനിൽ കാണാൻ ഇന്നത്തെ തലമുറയ്‌ക്ക് കഴിയുന്നുണ്ട് എന്നതിൽ സന്തോഷമുണ്ടെന്ന് നടി ഉർവശി. ഇന്നത്തെ തലമുറയോട് ബഹുമാനമുണ്ട്. ഇത്രയും കഴിവുള്ള നടനായിരുന്നോ പണ്ട് കോമഡി വേഷങ്ങൾ മാത്രം നൽകിയത് എന്നും ഉർവശി ചോദിച്ചു. ഉർവശിയും ഇന്ദ്രൻസും പ്രധാന വേഷങ്ങളിലെത്തുന്ന ജലധാര പമ്പ്‌ സെറ്റ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലായിരുന്നു നടി മനസ്സ് തുറന്നത്.

‘ഇന്ദ്രൻസേട്ടൻ വളരെ സെൻസിബിളായിട്ടുള്ള ആളാണ്. സിനിമയിൽ കോസ്റ്റ്യൂമറായി വർക്ക് ചെയ്യുമ്പോഴും അന്നത്തെ ഏറ്റവും നല്ല സംവിധായകരുടെ ഒപ്പമായിരുന്നു വർക്ക്. എനിക്ക് മലയാളത്തിൽ വർക്ക് ചെയ്തതിൽ വച്ച് ഏറ്റവും ഇഷ്ടപ്പെട്ട ഒരു കോസ്റ്റ്യൂമറാണ്. എന്റെ മിക്ക മലയാളം സിനിമകളിലും അദ്ദേഹം കോസ്റ്റ്യൂം ചെയ്തിട്ടുണ്ട്. ഭദ്രൻ സാറിനെ പോലെയും ഭരതൻ അങ്കിളിനെ പോലെയുമുള്ളവർ അദ്ദേഹത്തെ ഇരുത്തി കളർ കോമ്പിനേഷനെ പറ്റി സംസാരിക്കണമെങ്കിൽ ആ കൂട്ടത്തിൽ അത്രയും സെൻസുള്ള ആളായതുകൊണ്ടല്ലേ.

അന്നത്തെ അദ്ദേഹത്തിന്റെ രൂപം അനുസരിച്ച് കിട്ടിയ കോമഡി റോൾസൊക്കെ പറയുന്നത് പോലെ അങ്ങ് ചെയ്യും. കൂടെ അഭിനയിക്കുന്ന ആക്ടേഴ്‌സ് കളിയാക്കുന്നതൊക്കെ വിനയത്തോടു കൂടിയാണ് സ്വീകരിച്ചിരുന്നത്. ഇന്നും ആ ഭാവത്തിന് ഒരു മാറ്റവുമില്ല. അതൊരു വലിയ കാര്യമാണ്. അദ്ദേഹത്തിന് ദൈവം അറിഞ്ഞുകൊടുത്തതാണ്. ആദ്യം ഇന്ദ്രൻസ് ചേട്ടനെ കോസ്റ്റ്യൂമർ ആയി മാത്രമാണ് കണ്ടിട്ടുള്ളത്. പിന്നെ അതല്ലാതെ എന്റെ കൂടെ ചില സിനിമകൾ കോമഡി ചെയ്തിട്ടുണ്ട് അദ്ദേഹം.

ഇത്രയും കാലിബർ ഉള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ ബഹുമാനം തോന്നുകയാണ്. ഒരു നടനെ വേറെയൊരു ഡയമൻഷനിൽ കാണാൻ പറ്റുന്നുണ്ടല്ലോ. സുരാജ് ആയാലും ഇന്ദ്രൻസ് ചേട്ടൻ ആയാലും അവരെയൊക്കെ അങ്ങനെ കാണാൻ സാധിക്കുന്നുണ്ടല്ലോ ഈ ജനറേഷന്. പണ്ട് ഒരു ഇമേജിൽപ്പെട്ടു പോയാൽ അങ്ങനെ തന്നെ കിടക്കണം.’- ഉർവശി പറഞ്ഞു.

Tags: indransSUBUrvasi
Share
Tweet
SendShare

More News from this section

ചിരിച്ച മുഖം… ചോരപുരണ്ട കഠാര… നിഗൂഢമായ പുസ്തകം; ‘മായൻ’ ഫസ്റ്റ് ലുക്കിൽ ഞെട്ടിച്ച് ജയസൂര്യ

പോലീസ് നടപടിക്രമങ്ങളുടെ ഉള്ളറകളിലേക്ക് ഒരു റിയലിസ്റ്റിക് ഇമോഷണൽ ത്രില്ലർ; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ടീസറിന് മികച്ച പ്രതികരണം

ഹൊററും നർമ്മവും നിറച്ച് ‘ചടങ്ങ്’ തുടങ്ങി; വിനീത് ശ്രീനിവാസനും മീനാക്ഷി മാധവനും പ്രധാന വേഷങ്ങളിൽ, നവാഗതൻ അഭിജിത്ത് സര്യ സംവിധാനം

ദിലീപിന്റെ ഡയറിയിലെ ദുരൂഹതയെന്ത്? ‘നീക്കം’ സെക്കൻഡ് ലുക്ക് പുറത്ത്; കണ്ണടയും നരകയറിത്തുടങ്ങിയ താടിയുമായി വേറിട്ട ഗെറ്റപ്പിൽ ദിലീപ്; പൊലീസ് സ്റ്റേഷൻ പശ്ചാത്തലത്തിൽ ഇമോഷണൽ ത്രില്ലർ

‘പെണ്ണെല്ലാം ഓക്കെയാണ്… ഒരു പൊരുത്തം ഒഴിച്ച്’; ചിരിയും ചിന്തയും നിറച്ച് ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്, സെപ്റ്റംബർ 18ന് ചിത്രം തിയറ്ററുകളിൽ

മമ്മൂട്ടിയുടെ കാരിക്കാമുറി ഷൺമുഖൻ തിരിച്ചെത്തുമെന്ന പ്രചാരണം;കൊച്ചിയുടെ പശ്ചാത്തലത്തിൽ രഞ്ജിത്തിന്റെ റിയലിസ്റ്റിക് ആക്ഷൻ ത്രില്ലർ,‘ലോ ആൻഡ് ഓർഡർ’ സെപ്റ്റംബർ 18ന് എത്തുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies