സോഷ്യൽ മീഡിയയിൽ തരംഗം തീർത്ത് ഒരു സേവ് ദി ഡേറ്റ് വീഡിയോ. വ്യത്യസ്തമായ ഒരുക്കിയിരിക്കുന്ന ഈ വീഡിയോയിലെ ഹൈലൈറ്റ് നാട്ടിൻപുറത്തെ ക്രിക്കറ്റ് കളിയുടെ പശ്ചാത്തലമാണ്.
റബ്ബർ തോട്ടത്തിന് സമീപത്തെ വീട്ടിലുള്ള യുവതിയുമായി ക്രിക്കറ്റ് കളിക്കാനെത്തുന്ന യുവാവ് പ്രണയത്തിലാകുന്നു. ക്രിക്കറ്റ് മത്സരത്തിനിടെ സിക്സർ അടിക്കുന്നു, ബോൾ കാണാതാകുന്നു.. തുടർന്ന് പന്ത് തിരഞ്ഞിറങ്ങുന്ന യുവാവ് യുവതിയെ കണ്ടുമുട്ടുന്നതും പിന്നീടുണ്ടാകുന്ന പ്രണയവുമാണ് വീഡിയോയിലുള്ളത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി ഒരുക്കിയ ഈ സേവ് ദ ഡേറ്റ് വീഡിയോ അത്രേയ വെഡിംഗ് സ്റ്റോറീസാണ് ഒരുക്കിയിരിക്കുന്നത്. അമലുവിന്റേയും പ്രതീഷിന്റെയും പ്രണയകഥയാണിത്. സെപ്റ്റംബർ ആറിനാണ് ഇരുവരുടെയും വിവാഹം.
View this post on Instagram
Comments