ചിലത് ചിലർക്ക് മാത്രം ചേരുന്നതാണ്; 'സൂപ്പർസ്റ്റാർ' എന്നും രജനി തന്നെ; ആ വിശേഷണം മറ്റാർക്കും നൽകാനാവില്ല: സത്യരാജ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചിലത് ചിലർക്ക് മാത്രം ചേരുന്നതാണ്; ‘സൂപ്പർസ്റ്റാർ’ എന്നും രജനി തന്നെ; ആ വിശേഷണം മറ്റാർക്കും നൽകാനാവില്ല: സത്യരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 04:33 pm IST
FacebookTwitterWhatsAppTelegram

തമിഴകത്തെ സൂപ്പർ സ്റ്റാർ എക്കാലവും രജനീകാന്ത് തന്നെയാണ്. വർഷങ്ങളായി ആ പേര് തമിഴകത്തും പുറത്തും നിറഞ്ഞു നിൽക്കുന്നു. 1978-ലാണ് അദ്ദേഹത്തിന് സൂപ്പർ സ്റ്റാർ പദവി ലഭിക്കുന്നത്. ഭൈരവി എന്ന ചിത്രത്തിലാണ് സൂപ്പർസ്റ്റാർ എന്ന വിശേഷണം രജനിക്ക് ലഭിക്കുന്നത്. അന്നുമുതൽ ഇന്ന് വരെ തമിഴ് സിനിമാ പ്രേമികൾക്ക് സൂപ്പർ സ്റ്റാർ എന്നാൽ രജനീകാന്ത് തന്നെ. എന്നാൽ, രജനീകാന്തിന് ശേഷം ആരെന്ന ചോദ്യം കുറേ നാളുകളായി തമിഴ് സിനിമാ പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമാണ്. നടൻ വിജയിയെ രജനിക്ക് മേൽ പ്രതിഷ്ഠിക്കാൻ വിജയ്‌ ഫാൻസ് ശ്രമിക്കുന്നുമുണ്ട്. ഇപ്പോഴിതാ, സൂപ്പർസ്റ്റാർ വിവാദത്തിൽ പ്രതികരിച്ചിരിക്കുകയാണ് നടൻ സത്യരാജ്.

‘കഴിഞ്ഞ 45 വർഷങ്ങളായി സൂപ്പർ സ്റ്റാർ എന്ന് കേൾക്കുമ്പോൾ ജനങ്ങളുടെ മനസിലേക്ക് വരുന്നത് രജനികാന്ത് മാത്രമാണ്. പല പ്രമുഖ താരങ്ങൾക്കും വ്യത്യസ്തമായ വിശേഷണങ്ങളുണ്ട്. പക്ഷേ, ചിലത് ചിലർക്ക് മാത്രം ചേരുന്നതാണ്. അത് മറ്റാർക്കും നൽകാനാകില്ല. ത്യാഗരാജ ഭാഗവതർ, എംജിആർ, ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയ്, അജിത് എന്നിവർക്കെല്ലാം അവരവരുടെ വിശേഷണങ്ങളുണ്ട്. ഇതൊന്നും മറ്റൊരാൾക്ക് വേണ്ടി ഉപയോഗിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ അഭിനേതാക്കളുടെ വിശേഷണങ്ങൾ മാറ്റേണ്ടതില്ലെന്നാണ് എന്റെ അഭിപ്രായം. എനിക്ക് എക്കാലവും രജനികാന്ത് തന്നെയാണ് സൂപ്പർസ്റ്റാർ’-സത്യരാജ് പറഞ്ഞു.

നേരത്തെ നടൻ പ്രഭുവും സൂപ്പർസ്റ്റാർ വിവാദത്തിൽ പ്രതികരിച്ചിരുന്നു. ‘എന്റെ അണ്ണൻ രജനീകാന്ത് ആണ് സൂപ്പർ സ്റ്റാർ. ബാക്കിയുള്ളവർ സൂപ്പർ ആക്ടേഴ്സ് ആണ്. വിജയ് വളർന്നു വരട്ടെ. ”അതേ ഇടത്തിൽ തന്നെ നിൽക്കാൻ കഴിയില്ല, ആരെങ്കിലും വരണം” എന്ന് രജനീകാന്ത് സർ തന്നെ പറഞ്ഞിട്ടില്ലേ. അദ്ദേഹം വഴി ഒരുക്കി നൽകിയിട്ടുണ്ട്. എന്നാൽ സൂപ്പർസ്റ്റാർ എന്നാൽ രജനീകാന്ത് തന്നെയാണ്. കുട്ടികളെല്ലാം നല്ല നടന്മാരായി ഈ പദവിയിലോട്ട് എത്തട്ടെ. വന്നാൽ സന്തോഷം. വിജയ് മാത്രമല്ലല്ലോ, അജിത്തും ഇവിടെ ഉണ്ട്. അവരെല്ലാവരും വരട്ടെ. തങ്ങളുടെ പ്രിയപ്പെട്ട നടൻ സൂപ്പർ സ്റ്റാർ ആകാൻ അവരവരുടെ ആരാധകർ ആ​ഗ്രഹിക്കുന്നതല്ലേ’- എന്നായിരുന്നു പ്രഭുവിന്റെ പ്രതികരണം.

Tags: rajanikanthSUBACTOR VIJAYsuperstarsathyaraj
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies