ഓവർ ഹൈപ്പിൽ പേടിയുണ്ട്, ഒരു മാസ് മസാല പടം മാത്രമല്ല കൊത്ത: ദുൽഖർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഓവർ ഹൈപ്പിൽ പേടിയുണ്ട്, ഒരു മാസ് മസാല പടം മാത്രമല്ല കൊത്ത: ദുൽഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2023, 05:04 pm IST
FacebookTwitterWhatsAppTelegram

ദുൽഖർ നായകനാകുന്ന കിം​ഗ് ഓഫ് കൊത്ത തിയേറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കി. വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. അണിയറ പ്രവർത്തകർ പ്രതീക്ഷിച്ചതിലും അപ്പുറമാണ് ചിത്രത്തിന് ലഭിച്ച ഹൈപ്പ്. ഇപ്പോഴിതാ, പ്രേക്ഷകർ ആ​ഗ്രഹിച്ച തരത്തിലായിരിക്കുമോ സിനിമ എന്ന കാര്യത്തിൽ തനിക്ക് പേടിയുണ്ടെന്ന് പറയുകയാണ് ദുൽഖർ സൽമാൻ. ഇതര ഭാഷകളിൽ നിന്നു പോലും വൻ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ആളുകള്‍ ഇതൊരു മാസ് മസാല പടം മാത്രമായിട്ട് കാണുമോ എന്നതാണ് തന്റെ ആശങ്കയെന്ന് താരം പറഞ്ഞു. സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ദുൽഖർ.

‘സിനിമ എങ്ങനെ ആയിരിക്കണമെന്ന് ഓഡിയൻസാണ് തീരുമാനിക്കേണ്ടത്. നമ്മൾ സിനിമയുടെ പിന്നിൽ പ്രവർത്തിക്കുന്ന ആളുകളാണ്. പ്രേക്ഷകർ ആ​ഗ്രഹിച്ച തരത്തിൽ സിനിമ എത്തിയിട്ടുണ്ടോ, എന്നൊക്കെയുള്ള പേടിയാണ്. ഏത് സിനിമയുടെ റിലീസായാലും ഉണ്ടാകുന്നത്. ഓരോ സിനിമയ്‌ക്കും അതിന്റേതായ ലൈഫും എനർജിയുമൊക്കെയുണ്ട്. കിം​ഗ് ഓഫ് കൊത്തയുടെ ആദ്യത്തെ പോസ്റ്റർ പുറത്ത് വിട്ടപ്പോൾ തന്നെ പ്രേക്ഷകരിൽ നിന്നും ലഭിച്ച ഒരു സ്വീകാര്യതയുണ്ട്. അത് മലയാളത്തിൽ നിന്നു മാത്രമല്ല, മറ്റ് ഇതര ഭാഷകളിൽ നിന്നും ലഭിച്ചിട്ടുണ്ട്.

ഹൈപ്പ് വളരുന്നതിനനുസരിച്ച് ഞങ്ങളുടെ പ്രയത്നവും വര്‍ധിപ്പിച്ചു. വലുപ്പം ആ സിനിമ തന്നെ തീരുമാനിച്ചതാണ്. ഞങ്ങള്‍ ശരിക്കും ഭയപ്പെട്ടിട്ടുണ്ട് ഇതിന്‍റെ ഹൈപ്പ് കണ്ടിട്ട്. ഒരു ഹൈപ്പ് നമുക്ക് ഒരിക്കലും പ്ലാന്‍ ചെയ്യാന്‍ പറ്റില്ല. ആദ്യത്തെ പോസ്റ്റര്‍ കയറിയപ്പോള്‍ത്തന്നെ ഞങ്ങള്‍ക്ക് ആര്‍ക്കും മനസിലായില്ല ശരിക്കും എന്താണ് സംഭവിച്ചതെന്ന്. അപ്പോള്‍ മുതൽ ഒരു വലിയ ഉത്തരവാദിത്തം എല്ലാവര്‍ക്കും തോന്നി. ഒരു പേടി തോന്നി. എവിടെ പ്രൊമോട്ട് ചെയ്യാന്‍ പോയപ്പോഴും അവിടുത്തെ മീഡിയയ്‌ക്കും പ്രേക്ഷകര്‍ക്കുമൊക്കെ ചിത്രത്തെക്കുറിച്ച് ഒരു ധാരണയുണ്ട്. ഒരു മലയാള സിനിമയ്‌ക്ക് അത് കിട്ടുമ്പോള്‍ എനിക്ക് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്.

ബോംബെയിലെ ആവേശം കണ്ടപ്പോള്‍ എനിക്കുതന്നെ വിശ്വസിക്കാന്‍ പറ്റിയില്ല. എന്‍റെ ഒരു പേടി ആളുകള്‍ ഇതൊരു മാസ് മസാല പടം മാത്രമായിട്ട് കാണുമോ എന്നതാണ്. ഒരു മലയാള സിനിമ ചെയ്യുമ്പോള്‍ അതില്‍ എന്തായാലും ആഴമുള്ള ഒരു കഥയുണ്ടാവണം. ഉള്ളടക്കം നല്ലതായിരിക്കണം. എല്ലാം മിക്സ് ചെയ്തിട്ടാണ് ഞങ്ങളിത് ചെയ്തിരിക്കുന്നത്. മാസ് ചിത്രമാണെന്ന് പൂർണമായും പറയാൻ കഴിയില്ല. മലയാള പ്രേക്ഷകർക്ക് ആവശ്യമുള്ളതും കൂടെ ഉൾപ്പെടുത്തിയാണ് ഈ സിനിമ ചെയ്തിരിക്കുന്നത്.’- ദുൽഖർ പറഞ്ഞു.

Tags: Dulquer SalmaanKing of KothaSUB
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies