ലക്‌നൗ: അയോദ്ധ്യ സന്ദർശനത്തിന്റെ അനുഭവം പങ്കുവെച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. രാമക്ഷേത്രത്തിലെ ദർശനം മികച്ചതും, വിശിഷ്ടവും, ദിവ്യ അനുഭവവുമായിരുന്നു എന്നാണ് സൂപ്പർസ്റ്റാർ പറഞ്ഞത്. മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തലൈവർ. ലക്‌നൗ സന്ദർശനം മികച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് അദ്ദേഹം ഉത്തർപ്രദേശിലെത്തിയത്. രാമക്ഷേത്രം സന്ദർശിക്കുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഔദ്യോഗിക വസതിയിലെത്തിയാണ് രജനികാന്ത് മുഖ്യമന്ത്രിയെ കണ്ടത്. രജനി ഗോരഖ്‌നാഥ് മഹന്ത് കൂടിയായ യോഗി ആദിത്യനാഥിന്റെ കാലുതൊട്ടു നമസ്‌കരിച്ചിരുന്നു. വിജയകരമായി പ്രദർശനം നടത്തുന്ന തന്റെ ചിത്രം ജയിലറിന്റെ സ്‌പെഷ്യൽ ഷോയിലും അദ്ദേഹം പങ്കെടുത്തു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്കൊപ്പമാണ് അദ്ദേഹം ചിത്രം കണ്ടത്. മറ്റ് നിരവധി രാഷ്‌ട്രീയ നേതാക്കന്മാരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരിന്നു.
Comments