ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് ദക്ഷിണാഫ്രിക്കയിൽ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി ഇന്ന് ദക്ഷിണാഫ്രിക്കയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 07:10 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: 15-മത് ബ്രിക്‌സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ദക്ഷിണാഫ്രിക്കയിലെത്തും. ഓഗസ്റ്റ് 22 മുതൽ 24 വരെ ജോഹന്നാസ്ബർഗിലാണ് ബ്രിക്സ് ഉച്ചകോടി നടക്കുക. ബ്രിക്‌സ് ഉച്ചകോടിയ്‌ക്ക് ശേഷം സംഘടിപ്പിക്കുന്ന ‘ബ്രിക്‌സ് ആഫ്രിക്ക ഔട്ട് റീച്ച്. ബ്രിക്‌സ് പ്ലസ് ഡയലോഗ്’ എന്ന പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

പ്രസിഡന്റ് തമേല സിറിൽ റമഫോസയുടെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഇന്ന് ദക്ഷിണാഫ്രിക്കയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത് മൂന്നാം തവണയാണ് ദക്ഷിണാഫ്രിക്ക സന്ദർശിക്കുന്നത്. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കൂടിയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം എന്നതാണ് ശ്രദ്ധേയം.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ ലോകത്തിലെ സാമ്പത്തിക ശക്തികളുടെ കൂട്ടായ്മയാണ് ബ്രിക്‌സ്. ദക്ഷിണാഫ്രിക്കയ്‌ക്ക് കീഴിലാണ് ഇത്തവണത്തെ ഉച്ചകോടി. കോവിഡ് കാലഘട്ടത്തിൽ ഓൺലൈനായി നടന്ന ഉച്ചകോടിയിൽ ഇത്തവണ നേരിട്ടാണ് രാഷ്‌ട്രതലവൻമാർ പങ്കെടുക്കുക. സംരംഭങ്ങളുടെ പുരോഗതി അവലോകനം ചെയ്യാനും ഭാവി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യാനും ഇത്തവണത്തെ ഉച്ചകോടി അവസരമൊരുക്കും. ‘ബ്രിക്‌സും ആഫ്രിക്കയും: പരസ്പര ത്വരിത വളർച്ചയ്‌ക്കും സുസ്ഥിര വികസനത്തിനും എല്ലാവരെയും ഉൾക്കൊള്ളുന്ന ബഹുമുഖതയ്‌ക്കുമുള്ള പങ്കാളിത്തം’ എന്നാതാണ് ഇത്തവണത്തെ ബ്രിക്‌സിന്റെ ആശയം.

ബ്രിക്‌സ് ഉച്ചകോടിയിക്ക് ശേഷം സംഘടിപ്പിക്കുന്ന ‘ബ്രിക്‌സ് ആഫ്രിക്ക ഔട്ട് റീച്ച്. ബ്രിക്‌സ് പ്ലസ് ഡയലോഗ്’ എന്ന പ്രത്യേക പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുളള നിരവധി രാജ്യങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ ക്ഷണപ്രകാരം പ്രത്യേക പരിപാടിയിൽ പങ്കെടുക്കുക. സന്ദർശന വേളയിൽ, ജോഹന്നാസ്ബർഗിൽ എത്തുന്ന വിവിധ രാഷ്‌ട്രതലവൻമാരുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകളും നടത്തും. നിരവധി രാജ്യങ്ങളെയാണ് ആതിഥേയരായ ദക്ഷിണാഫ്രിക്ക ബ്രിക്‌സിലേയ്‌ക്ക് ക്ഷണിച്ചിട്ടുളളത്. ദക്ഷിണാഫ്രിക്കയിലെ വ്യവസായിക യോഗങ്ങളിൽ പങ്കെടുക്കുന്നതിനായി ഇന്ത്യയിൽ നിന്നുള്ള വ്യവസായിക മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പ്രതിനിധി സംഘവും ദക്ഷിണാഫ്രിക്കയിലെത്തും. ഇവർ ബിസിനസ് ട്രാക്ക് മീറ്റിംഗുകളിലും ബ്രിക്സ് ബിസിനസ് കൗൺസിൽ, ബ്രിക്സ് വുമൺ ബിസിനസ് അലയൻസ്, എന്നീയോഗങ്ങളിലായിരിക്കും പങ്കെടുക്കുകയെന്ന് വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര അറിയിച്ചു.

അന്താരാഷ്‌ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറന്റുള്ളതിനാൽ റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ ഓൺലൈനായാണ് ഉച്ചകോടിയിൽ സംബന്ധിക്കുക. റഷ്യൻ പ്രതിനിധി സംഘത്തെ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് നയിക്കും. ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി ഓഗസ്റ്റ് 25-ന് ഗ്രീസിലേക്ക് തിരിക്കും. പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോതാകിസിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഗ്രീസിലെത്തുന്നത്. 40 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗ്രീസ് സന്ദർശിക്കുന്നത്.

Tags: Narendra Modisouth africaindian prime ministerbrics summitmodi
Share
Tweet
SendShare

More News from this section

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies