തൃശൂർ: ഗുരുവായൂരിൽ അത്യാധുനിക സൗകര്യങ്ങളടങ്ങിയ ഗോശാല നിർമ്മിക്കുന്നതിനായി തറക്കല്ലിട്ടു. ശിലാസ്ഥാപനം ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ നിർവ്വഹിച്ചു. ഗണപതി ക്ഷേത്രത്തിന് പിറകിലായാണ് ഗോശാലയുടെ നിർമ്മാണം നടക്കുന്നത്.
11,000 ചതുരശ്ര അടി വിസ്തീർണത്തിൽ മൂന്ന് നിലകളിലായാണ് ഗോശാല നിർമ്മിക്കുന്നത്. കെട്ടിടത്തിൽ പശുക്കുട്ടികളുടെ പരിപാലനത്തിന് പ്രത്യേക ഇടം ഉണ്ടായിരിക്കും. കൂടാതെ തീറ്റ സൂക്ഷിക്കാനും, പാൽ, തൈര്, വെണ്ണ എന്നിവ സൂക്ഷിക്കാനായി പ്രത്യേക മുറി, മെഡിസിൻ റൂം തുടങ്ങിയ സൗകര്യങ്ങളും ഗോശാല കെട്ടിടത്തിൽ ഉണ്ടായിരിക്കും.
നഗരസഭാ ചെയർമാൻ എം.ക്യഷ്ണദാസ്, ക്ഷേത്രം തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗങ്ങൾ, ചീഫ് എൻജിനീയർ എം.വി.രാജൻ, എക്സിക്യൂട്ടിവ് എൻജിനീയർ എം.കെ.അശോക് കുമാർ, എൻജിനീയർമാരായ വി.ബി.സാബു, നാരായണൻ ഉണ്ണി എന്നിവരുടെ സജീവ സാന്നിധ്യത്തിലാണ് തറക്കല്ലിട്ടത്.
Comments