നിഷ്‌കളങ്കയായ എന്റെ മകളെ വലിച്ചിടുന്നത് സഹിക്കാനാകില്ല! എന്റെ കുഞ്ഞിനെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തം, ഇനിയും മിണ്ടാതിരിക്കില്ല: വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് അമൃത
Monday, September 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നിഷ്‌കളങ്കയായ എന്റെ മകളെ വലിച്ചിടുന്നത് സഹിക്കാനാകില്ല! എന്റെ കുഞ്ഞിനെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തം, ഇനിയും മിണ്ടാതിരിക്കില്ല: വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് അമൃത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 02:31 pm IST
Facebook
Twitter
WhatsAppTelegram

വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചനലിനെതിരെ പരാതിയുമായി അമൃത സുരേഷ്. മകൾ അന്തരിച്ചെന്ന തരത്തിലുള്ള വാർ‍‍ത്ത നൽകിയ ചാനലിനെതിരെയാണ് അമൃത പോലീസിൽ പരാതി നൽകിയത്. പരാതിയുടേയും പരാതിയ്‌ക്ക് കാരണമായ വാര്‍ത്തയുടേയും ചിത്രങ്ങളും അമൃത
സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ഇനി മിണ്ടാതിരിക്കാനാകില്ല എന്ന് കുറിച്ചുകൊണ്ടാണ് പരാതിയുടെ പകർപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

അമൃതയുടെ മകള്‍ അന്തരിച്ചു എന്ന് വ്യാജ വീഡിയോ പ്രചരിപ്പിച്ച യൂട്യൂബ് ചാനലിനെതിരെ ഞാന്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. അത് ഞാനല്ല, ക്ലിക്ക് ബൈറ്റിന് വേണ്ടി എന്റെ ഐഡന്റിറ്റി ചൂഷണം ചെയ്തതാണ് എന്നാണ് അമൃത പറയുന്നത്.കാപട്യത്തിനെതിരെ നിലപാടെടുക്കുന്നു. അലോസരപ്പെടുത്തുന്ന സംഭവത്തിനെതിരെ ഇന്ന് ഞാനൊരു സുപ്രധാന ചുവടുവെക്കുകയാണെന്നാണ് കുറിപ്പിലുള്ളത്.

കുറച്ചധികമായി വ്യാജ വാര്‍ത്തകളുടെയും വ്യക്തിഹത്യകളുടേയും വേദനിപ്പിക്കുന്ന കഥകളുടേയും തിരിച്ചടികള്‍ ഞാന്‍ സഹിക്കുകയാണ്. എല്ലാം എന്റെ കുടുംബത്തിന്റെ പേര് നശിപ്പിക്കുന്നതിനായി ലക്ഷ്യം വച്ചുള്ളതാണ്. എന്റെ മൗനം ഇവിടെ അവസാനിക്കുന്നു. അനന്തരഫലത്തെക്കുറിച്ച് ചിന്തിക്കാതെ അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിക്കാം എന്ന് കരുതുന്നവര്‍ക്ക് വ്യക്തമായൊരു സന്ദേശം എനിക്ക് നൽകണമെന്നും അമൃത പറയുന്നുണ്ട്.

എന്റെ നിഷ്‌കളങ്കയായ മകളെ വലിച്ചിടുന്നത് സഹിക്കാനാകില്ല. ഒരു സിംഗിള്‍ മദര്‍ എന്ന നിലയ്‌ക്ക് എന്റെ കുഞ്ഞിനെ സംരക്ഷിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണെന്നും അമൃത പറയുന്നു. എന്നെക്കുറിച്ചും എന്റെ കുടുംബത്തെക്കുറിച്ചും വ്യാജ വാര്‍ത്തകളും നുണകളും പ്രചരിപ്പിക്കുന്നവരോട് പറയുകയാണ്, ഞാന്‍ നിയമനടപടി സ്വീകരിക്കുമെന്ന് അമൃത മുന്നറിയിപ്പ് നല്‍കുന്നു.

താരത്തിന് പിന്തുണയുമായി നിരവധി പേരാണ് രം​ഗത്ത് എത്തിയിരിക്കുന്നത്. അതേസമയം തനിക്കെതിരെ നടത്തിയ പ്രസ്താവനകളുടെ പേരില്‍ ബിഗ് ബോസ് താരം ദയ അശ്വതിയ്‌ക്കെതിരേയും അമൃത പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ് രണ്ട് വര്‍ഷമായി, അവര്‍ ഫേസ്ബുക്ക് വീഡിയോയിലൂടെ എന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. അതിനാല്‍ ഈ നടപടി സ്വീകരിക്കുകയല്ലാതെ മാര്‍ഗ്ഗമില്ല. കാര്യങ്ങള്‍ ശരിയായ രീതിയില്‍ തന്നെ നേരിടണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. നീതിയുക്തമായ തീര്‍പ്പ് തന്നെ പ്രതീക്ഷിക്കുന്നതായാണ് അമൃത പറ‍ഞ്ഞിരിക്കുന്നത്.

Tags: fake newsamrutha sureshSUB
Share
Tweet
SendShare

More News from this section

ചെലവ് വെറും 2 കോടി!!! 300 കോടി ക്ലബിൽ ‘ഹനുമാൻ അൻഷ്’; 52-ാം ദിനം നേടിയത് 9 കോടി; ‘കാന്താര’യെയും മറികടക്കുമോ?

ഷാരൂഖ് ഖാന് വെല്ലുവിളിയായി തെലുങ്ക് സൂപ്പർതാരം! 5,000 കോടി ആസ്തി; രാജ്യത്തെ സമ്പന്ന താരങ്ങളുടെ പട്ടികയിൽ 4 പേർ ടോളിവുഡിൽ നിന്നും

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്; ചിത്രം ഒക്ടോബർ 1ന് ആഗോള റിലീസ്, കേരളത്തിലെത്തിക്കുന്നത് വേഫെറർ ഫിലിംസ്

പ്ലസ് വൺ–പ്ലസ് ടു കാലത്തെ പ്രണയവും കുസൃതികളും; ടീനേജ് റോം-കോം ചിത്രവുമായി ‘നരിവേട്ട’

‘മോഹന വള്ളി’ ചിത്രീകരണം പൂർത്തിയായി; അസീസ് നെടുമങ്ങാട് കേന്ദ്രകഥാപാത്രമായി ഹൊറർ-ഹ്യൂമർ ഫാന്റസി ചിത്രം, ഒറ്റപ്പാലം മുതൽ കൊച്ചി വരെ ലൊക്കേഷനുകൾ

സിദ്ദിഖ് വീണ്ടും ആക്ഷൻ ഹീറോ; ദുരൂഹതകളും ആക്ഷൻ രംഗങ്ങളുമായി ‘രാക്ഷസവേട്ട’യ്‌ക്ക് തുടക്കം, വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യും

Latest News

എയ്ഡഡ് സ്‌കൂൾ നിയമനങ്ങൾക്ക് ഇനി പോലീസ് വെരിഫിക്കേഷൻ നിർബന്ധം; ക്രിമിനൽ കേസുകളിലുള്ളവർ സർവീസിൽ കടക്കുന്നത് തടയും, കുട്ടികളുടെ സുരക്ഷയ്‌ക്ക് പ്രത്യേക പരിശോധന

തൃണമൂൽ കോൺഗ്രസ് പേര്-ചിഹ്ന തർക്കം; മൂന്ന് മാസത്തിനകം അന്തിമ തീരുമാനമെടുക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതി നിർദേശം

ഉജ്ജെയിനിൽ റോഡ് വികസനം തടയാൻ ശ്രമം; ഷാഹി മസ്ജിദിന്റെ നിയമവിരുദ്ധ ഭാഗം പൊളിക്കുന്നതിനിടെ സംഘർഷം; പൊലീസിന് നേരെ പ്രതിഷേധക്കാരുടെ അക്രമം

ചെസ് ഒളിമ്പ്യാഡ്: ആതിഥേയരായ ഉസ്‌ബെക്കിസ്ഥാന് ചരിത്ര സ്വര്‍ണം

മദ്യപാനത്തിനിടെ സുഹൃത്തിനെ കുത്തിക്കൊന്നു; പ്രതിയുടെ വീട്ടിൽ മുള്ളൻപന്നിയിറച്ചിയും മാരകായുധങ്ങളും 

അമിത് ഷായ്‌ക്കെതിരായ അനാവശ്യ കരിങ്കൊടി പ്രതിഷേധം; നടത്തിയത് കെ സി വേണുഗോപാലിന്റെ എർത്തുകൾ എന്ന് കോൺഗ്രസിൽ വിമർശനം, ലക്ഷ്യം വി ഡി സതീശൻ ?

ചെസ് ഒളിമ്പ്യാഡ്: ഇന്ത്യക്ക് ഇരട്ട മെഡല്‍; പുരുഷന്മാര്‍ക്ക് വെള്ളി, വനിതകള്‍ക്ക് വെങ്കലം

വേലി തന്നെ വിളവ് തിന്നു; അനധികൃത ഫ്ലക്സ് സ്ഥാപിച്ചതിന് കേരള പൊലീസിനും പിഴ, തിരുവനന്തപുരം നഗരസഭ ചുമത്തിയത് 15,030 രൂപ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies