ഇമാമിന് 5 ലക്ഷം രൂപ വരെ ജാമ്യമില്ലാ വായ്പയും അലവൻസും; 700 പുതിയ മദ്രസകൾക്ക് അംഗീകാരം; പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ന്യൂനപക്ഷ വോട്ടുകൾ ചോദിച്ച് മമത; വോട്ട് ഭിന്നിക്കപ്പെടരുതെന്ന് അഭ്യർത്ഥനയും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇമാമിന് 5 ലക്ഷം രൂപ വരെ ജാമ്യമില്ലാ വായ്പയും അലവൻസും; 700 പുതിയ മദ്രസകൾക്ക് അംഗീകാരം; പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ന്യൂനപക്ഷ വോട്ടുകൾ ചോദിച്ച് മമത; വോട്ട് ഭിന്നിക്കപ്പെടരുതെന്ന് അഭ്യർത്ഥനയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 02:58 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നടന്ന ഇമാമുമാരുടെ സമ്മേളനത്തിൽ വർഗീയ പരാമർശവുമായി മുഖ്യമന്ത്രി മമതാ ബാനർജി. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലെ ന്യൂനപക്ഷ സമുദായങ്ങളുടെ വോട്ടുകൾ ഭിന്നിക്കപ്പെടരുതെന്ന് ന്യൂനപക്ഷ സമുദായത്തോട് മമതാ ബാനർജി അഭ്യർത്ഥിച്ചു. ന്യൂനപക്ഷങ്ങളുടെ വോട്ട് ഭിന്നിക്കപ്പെട്ടാൽ അത് ബിജെപിയുടെ വിജയത്തിലേക്ക് നയിക്കും. അത് സംഭവിക്കാതിരിക്കാൻ ന്യൂനപക്ഷം ശ്രദ്ധിക്കണമെന്നും മുസ്ലീം വോട്ടുകൾ ഏകീകരിക്കണമെന്നും മമത ആവശ്യപ്പെട്ടു. പൗരത്വനിയമത്തെ എതിർത്തതുപോലെ യൂണിഫോം സിവിൽ കോഡിനെ എതിർക്കുമെന്നും കൊൽക്കത്തയിൽ സംഘടിപ്പിച്ച ഇമാമുമാരുടെ സമ്മേളനത്തിൽ മമത പറഞ്ഞു.

ഇമാമുമാർക്ക് വേണ്ടി അലവൻസ് 500 രൂപ കൂടി വർദ്ധിപ്പിക്കുമെന്നും ബംഗാൾ മുഖ്യമന്ത്രി അറിയിച്ചു. ഇതുപ്രകാരം 3,000 രൂപ പ്രതിമാസ അലവൻസാണ് ഇമാമുമാർക്ക് ലഭിക്കുക. കൂടാതെ ഇമാമുമാർക്ക് അഞ്ച് ലക്ഷം രൂപ വരെ വായ്പാ ലഭിക്കുന്നതിന് ബംഗാൾ സർക്കാർ ജാമ്യം നിൽക്കുമെന്നും മമത പ്രഖ്യാപിച്ചു. രജിസ്റ്റർ ചെയ്യാത്ത എഴുന്നൂറോളം പുതിയ മദ്രസകൾക്ക് അംഗീകാരം നൽകുമെന്നും അവിടെ പഠിപ്പിക്കുന്ന വിഷയങ്ങളിൽ ബംഗാൾ സർക്കാർ ഇടപെടുകയില്ലെന്നും മമത വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ ഐഎൻഡിഐഎ (I.N.D.I.A) സഖ്യത്തിനൊപ്പമാണ് തൃണമൂൽ കോൺഗ്രസ് എന്ന് വാദിച്ച മമത, സ്വന്തം തട്ടകമായ ബംഗാളിൽ കോൺഗ്രസിനെയും സിപിഎമ്മിനെയും വളരാൻ അനുവദിക്കില്ലെന്നും ഇതര പാർട്ടികളുമായി നടത്തുന്ന തൃണമൂലിന്റെ പോരാട്ടം തുടരുമെന്നും സമ്മേളനത്തിൽ പ്രഖ്യാപിച്ചു. ബംഗാളിലെ മന്ത്രിമാരായ ഫിർഹാദ് ഹക്കിം, സിദ്ദിഖുള്ള ചൗധരി എന്നിവരുൾപ്പെടെ ന്യൂനപക്ഷ സമുദായത്തിലുള്ള മുതിർന്ന തൃണമൂൽ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു. മുസ്ലീം വോട്ടുകളുടെ ഏകീകരണത്തിനായി തൃണമൂൽ കോൺഗ്രസ് ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് സമ്മേളനത്തിൽ മമതാ ബാനർജി പങ്കെടുത്തതെന്നാണ് വിലയിരുത്തൽ.

 

Tags: mamtamamta-trinamoolminority
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies