ന്യൂഡൽഹി: ഈ വർഷത്തെ രക്ഷാബന്ധൻ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കായി രാഖി നിർമ്മിച്ച് പാക് വംശജയായ ഖമർ മൊഹ്സിൻ ഷെയ്ഖ്. സ്വന്തമായി നിർമ്മിച്ച രാഖി ഖമർ തന്നെയാണ് പ്രധാനമന്ത്രിയ്ക്ക് അണിയിച്ച് കൊടുക്കുന്നത്. താൻ നിർമ്മിച്ച രാഖി പ്രധാനമന്ത്രിയ്ക്ക് അണിയിക്കുന്നതിനായി ഡൽഹിയിലേക്ക് യാത ചെയ്യാൻ ഒരുങ്ങുകയാണ് ഖമർ.
‘പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് രക്ഷാബന്ധൻ ആശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനും ദീർഘായുസിനും വേണ്ടി എല്ലാ ദിവസവും താൻ പ്രാർത്ഥിക്കുന്നു. പ്രധാനമന്ത്രിയ്ക്ക് ആദ്യം രാഖി കെട്ടി കൊടുത്തപ്പോൾ അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയാകാൻ ഞാൻ പ്രാർത്ഥിച്ചു. അതിന് ശേഷമുള്ള വർഷങ്ങളിലെല്ലാം രാഖി കെട്ടുമ്പോൾ അദ്ദേഹം പ്രധാനമന്ത്രിയാകണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു’
‘എല്ലാ ആഗ്രഹങ്ങളും ദൈവം നിറവേറ്റിത്തരും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഒടുവിൽ എന്റെ ആഗ്രഹങ്ങൾ സഫലമായി. അദ്ദേഹം പ്രധാനമന്ത്രിയായി. രാജ്യത്തിന് വേണ്ടി അക്ഷീണം പ്രയത്നിക്കുകയാണ് അദ്ദേഹം. രക്ഷാബന്ധൻ വേളയിൽ ഒരിക്കൽ കൂടി പ്രധാനമന്ത്രിയെ കാണുന്നതിനുള്ള സന്തോഷത്തിലാണ് ഞാനും കുടുംബവും’ ഖമർ പറഞ്ഞു. വിവാഹം കഴിഞ്ഞ് ഇന്ത്യയിലേക്ക് വന്നയാളാണ് ഖമർ മൊഹ്സിൻ ഷെയ്ഖ്. 30 വർഷത്തിലെറെയായി ഖമർ പ്രധാനമന്ത്രിയ്ക്ക് രാഖി നിർമ്മിച്ച് കെട്ടി കൊടുക്കാറുണ്ട്.
Comments