ത്രിവർണ പതാക ചന്ദ്രനെ സ്പർശിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ചന്ദ്രയാൻ-3ന്റെ റോവറിന് ആയുസ് 14 ദിവസം മാത്രം!! ഭൂമിയിലേക്ക് എപ്രകാരം സന്ദേശം അയക്കും?
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ത്രിവർണ പതാക ചന്ദ്രനെ സ്പർശിക്കാൻ ഇനി മണിക്കൂറുകൾ മാത്രം; ചന്ദ്രയാൻ-3ന്റെ റോവറിന് ആയുസ് 14 ദിവസം മാത്രം!! ഭൂമിയിലേക്ക് എപ്രകാരം സന്ദേശം അയക്കും?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2023, 06:21 pm IST
FacebookTwitterWhatsAppTelegram

‘ഓഗസ്റ്റ് 23-ന് വൈകുന്നേരം ആറ് മണി നാല് മിനിറ്റ്’ ലോകം മുഴുവൻ ആകംക്ഷയോടെ കാത്തിരിക്കുന്ന സമയമാണിത്. ചരിത്രത്തിന്റെ താളുകളിൽ സുവർണ ലിപികളാൽ ഇന്ത്യയുടെ നാമം എഴുതി ചേർക്കപ്പെടുമോ എന്ന പ്രതീക്ഷയിലാണ് ഓരോ ഇന്ത്യക്കാരനും. ചന്ദ്രനെ തൊടുന്ന നിമിഷം മുതലാകും ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞരുടെ പണിയും കൂടുന്നത് എന്ന് വേണമെങ്കിൽ പറയാം.

ഒരു ചാന്ദ്ര പകൽ മാത്രമാകും ലാൻഡറിന്റെയും റോവറിന്റെയും ആയുസ്, ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് ആയിരക്കണക്കിന് കാര്യങ്ങളാകും ചന്ദ്രയാൻ മൂന്ന് പേടകം പഠിക്കുക. ഈ പതിനാല് ദിനങ്ങളിൽ റോവർ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാൽ ശാസ്ത്രജ്ഞർ ലാൻഡറിൽ നിന്നും ലോവറിൽ നിന്നും വരുന്ന അഞ്ച് ഉപകരണങ്ങളിൽ നിന്നും വരുന്ന ടൺ കണക്കിന് ഡാറ്റാ വിശകലനം ചെയ്യാൻ തുടങ്ങും. ചാന്ദ്രോപരിത്തലത്തിൽ തൊട്ടതിന് പിന്നാലെ വിക്രം ലാൻഡറിന്റെ ഒരു വശത്തെ പാനൽ തുറക്കും.

തുടർന്ന് പ്രഗ്യാൻ റോവറിന്റെ റാമ്പ് തുറക്കും. ആറ് ചക്രങ്ങളുള്ള ത്രിവർണ്ണ പതാകയും ഐഎസ്ആർഒ ലോഗോയും പതിച്ച പ്രഗ്യാൻ, ലാൻഡറിൽ നിന്ന് നാല് മണിക്കൂറിന് ശേഷം ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങും. സെക്കൻഡിൽ ഒരു സെന്റിമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും. ത്രിവർണ്ണ പതാകയുടെയും ഐഎസ്ആർഒയുടെ ലോഗോയുടെയും മുദ്രകൾ ചന്ദ്രോപരിതലത്തിൽ സ്പർശിക്കുന്നതോടെ പുതുചരിത്രം പിറക്കും. ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും.

ചാന്ദ്രയാൻ-3 പേടകത്തിൽ നിന്ന് ധാരാളം ഡാറ്റകൾ വരുമെങ്കിലും പ്രഗ്യാൻ റോവർ ഒരു ചാന്ദ്ര ദിനത്തിൽ (14 ഭൗമദിനം) മാത്രമാകും പ്രവർത്തിക്കുക. ചന്ദ്രന്റെ ഉപരിതലത്തിലെ തണുത്തുറഞ്ഞ പ്രതലമാണ് റോവർ പ്രവർത്തനരഹിതമാകാനുള്ള കാരണം. 238 ഡിഗ്രി സെൽഷ്യൽസ് വരെ തണുപ്പാണ് ചാന്ദ്രരാത്രിയിൽ. 14 ദിവസങ്ങൾക്ക് ശേഷം മാത്രമാണ് അടുത്ത സൂര്യോദയമെന്നതിനാൽ തന്നെ പ്രഗ്യാൻ പ്രവർത്തന രഹിതമാകും. അതുകൊണ്ടാണ് ഒരു ചാന്ദ്രദിനം മാത്രമാണ് റോവറിന് ആയുസ് ഉള്ളൂവെന്ന് പറയാൻ കാരണം.

സൗരോർജ്ജത്തിലാണ് ലാൻഡറും റോവറും പ്രവർത്തിക്കുന്നത്. ഭൂമിയോട് നേരിട്ട് ആശയവിനിമയം നടത്തുന്ന ലാൻഡറുമായി മാത്രമേ റോവറിന് ആശയവിനിമയം നടത്താൻ കഴിയൂ. റോവറിന് നേരിട്ട് ഭൂമിയിലേക്ക് സന്ദേശം അയക്കാൻ കഴിയില്ലെന്ന് ചുരുക്കം. എന്നാൽ ചന്ദ്രന്റെ ഉപരിതലവുമായി ബന്ധപ്പെട്ട ഡാറ്റ നൽകുന്നതിന് പേലോഡുകൾ ഉപയോഗിച്ച് ക്രമീകരിച്ച ഉപകരണങ്ങൾ ഈ റോവറിലുണ്ട്. ഇതുവഴി ചന്ദ്രന്റെ അന്തരീക്ഷത്തിന്റെ മൂലക ഘടനയെ കുറിച്ചുള്ള ഡാറ്റ ശേഖരിക്കുകയും ലാൻഡറിലേക്ക് ഡാറ്റ അയക്കുകയും ചെയ്യുന്നു. മറ്റ് മൂന്ന് പേലോഡുകൾ ഉപയോഗപ്പെടുത്തി വിക്രം ലാൻഡർ ഉപരിതല പ്ലാസ്മയുടെ സാന്ദ്രത അളക്കും,ഒപ്പം ചന്ദ്രന്റെ പുറത്തെ പ്രകമ്പനം അളക്കുകയും ഘടന വ്യക്തമാക്കുകയും ചെയ്യും. നാളെ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതോടെ യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് ശേഷം ചന്ദ്രനിൽ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമായിരിക്കും ഇന്ത്യ.

Tags: isrochandrayaan-3Vikram LanderPragyan Rover
ShareTweetSendShare

More News from this section

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Latest News

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies