സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി ഏഷ്യൻസ് ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിനിടെ ക്രിസ്റ്റ്യാനോ റൊണാൾഡോ നടത്തിയ രോഷ പ്രകടനം. ആദ്യപകുതിയിലെ ഇടവേളയിലേയ്‌ക്ക് പിരിയുന്നതിന് തൊട്ടുമുമ്പാണ് റഫറിയോട് തട്ടിക്കയറിത്. പെനാൽറ്റി അനുവദിക്കാത്തതിനെ തുടർന്നാണ് താരം രോഷാകുലനായത്. ഗ്രൗണ്ടിൽ നിന്ന് താരങ്ങൾ ഡ്രസിംഗ് റൂമിലേയ്‌ക്ക് പോകുന്നതിനിടെയാണ് താരം റഫറിമാരുടെ അടുത്ത് ചെന്ന് രോഷാകുലനായി സംസാരിച്ചത്.
പ്ലേ ഓഫ് മത്സരത്തിൽ അവസാന മിനിറ്റുകളിലെ നാടകീയ തിരിച്ചുവരവിനൊടുവിൽ യു.എ.ഇ ക്ലബായ ശബാബ് അൽ അഹ്ലിയെ 4-2ന് തകർത്താണ് അൽ നസർ
ഏഷ്യൻ ക്ലബ് പോരാട്ടത്തിന് ടിക്കറ്റെടുത്തത്. നിശ്ചിത സമയം അവസാനിക്കാൻ രണ്ട് മിനിറ്റ് മാത്രം ശേഷിക്കെ സൗദി ക്ലബ് 2-1ന് പിന്നിലായിരുന്നു. എന്നാൽ എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ അടിച്ചുകൂട്ടി അൽ നസർ തകർപ്പൻ തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്.
Cristiano Ronaldo angry at the Chinese referee 😡😡😡pic.twitter.com/KUChStlY4x
— خريف عابر (@AbrKhryf) August 22, 2023
“>
Comments