ഇന്ത്യ നെഞ്ച് വിരിച്ചു നിന്നു, ബ്രിക്‌സ് കാണാനാകാതെ പാകിസ്താൻ; കൂട്ടായ്മയിലേയ്ക്ക് ആറ് രാജ്യങ്ങൾ കൂടി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്ത്യ നെഞ്ച് വിരിച്ചു നിന്നു, ബ്രിക്‌സ് കാണാനാകാതെ പാകിസ്താൻ; കൂട്ടായ്മയിലേയ്‌ക്ക് ആറ് രാജ്യങ്ങൾ കൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2023, 02:30 pm IST
Facebook
Twitter
WhatsAppTelegram

ജോഹനസ്ബർഗ്: ഇന്ത്യയുടെ എതിർപ്പിനെ തുടർന്ന് ബ്രിക്‌സ് കാണാനാകാതെ പാകിസ്താൻ. അവസാന നിമിഷം വരെ പാകിസ്താനായി ചൈന വാദിച്ചെങ്കിലും ഇന്ത്യയുടെ ശക്തമായ എതിർപ്പിന് മുമ്പിൽ വഴങ്ങുകയായിരുന്നു. കൂട്ടായ്മയെ വിപുലീകരിക്കാനുള്ള പൊതുവായ അഭിപ്രായത്തോട് ഇന്ത്യ യോജിച്ചെങ്കിലും പാകിസ്താനെ ഉൾക്കൊളളാൻ സാധിക്കില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ നിഴൽ രാജ്യത്തെ സഖ്യത്തിൽ ഉൾപ്പെടുത്തി ബ്രിക്‌സിൽ ആധിപത്യം സ്ഥാപിക്കാനുളള ചൈനയുടെ നീക്കത്തിന് വൻ തിരിച്ചടിയായിരിക്കുകയാണ്.

ബ്രിക്‌സിലേയ്‌ക്ക് പുതിയ ആറ് അംഗ രാജ്യങ്ങൾ കൂടി. അർജന്റീന, ഈജിപ്ത്, ഇറാൻ, എത്യോപ്യ, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് എന്നീ ആറ് രാജ്യങ്ങളാണ് പുതിയതായി ബ്രിക്‌സിൽ ഉൾപ്പെട്ടിരിക്കുന്നത്. ജോഹന്നാസ്ബർഗിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയിൽ ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റമഫോസയാണ് പുതിയ അംഗങ്ങൾക്ക് ബ്രിക്‌സിൽ അംഗത്വം നൽകിയ കാര്യം അറിയിച്ചത്. പുതിയ അംഗത്വം 2024 ജനുവരി 1 മുതൽ പ്രബല്യത്തിൽ വരും.

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന ബ്രിക്സ് സഖ്യം വിപുലീകരിക്കുന്നത് ഉച്ചകോടിയുടെ അജണ്ടയാണെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാകിസ്താനെ ബ്രിക്സ് സഖ്യത്തിൽ ഉൾപ്പെടുത്താനുള്ള ചൈനയുടെ ശ്രമത്തെ നേരത്തെ തന്നെ ഇന്ത്യ എതിർത്തിരുന്നു. ബ്രിക്സ് സഖ്യം വിപുലീകരിച്ച് പുതിയ രാജ്യങ്ങൾക്ക് അംഗത്വം നൽകുന്നതിലൂടെ കൂടുതൽ വികസ്വര രാജ്യങ്ങൾ ബ്രിക്‌സിന്റെ ഭാഗമാകും. പുതിയ ചേർക്കലിലും ഏറ്റവും കൂടുതൽ ഉൾപ്പെട്ടിരിക്കുന്നത് ഏഷ്യൻ രാജ്യങ്ങളാണ്.

ബ്രിക്സ് അംഗത്വത്തിന്റെ വിപുലീകരണത്തിന് ഇന്ത്യ എല്ലായ്പ്പോഴും പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പുതിയ രാജ്യങ്ങൾക്ക് ബ്രിക്‌സിൽ അംഗത്വം നൽകുന്നതിലൂടെ ബ്രിക്‌സ് സഖ്യത്തെ ശക്തിപ്പെടുത്താൻ സാധിക്കുമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. ഈ രാജ്യങ്ങളുമായുളള സഹകരണം വർദ്ധിപ്പിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പുതിയ ബ്രിക്സ് അംഗങ്ങളുമായി ഇന്ത്യക്ക് വളരെ ആഴമേറിയതും ചരിത്രപരവുമായ ബന്ധമുണ്ടെന്ന് സൂചിപ്പിച്ച അദ്ദേഹം, സഹകരണ ബന്ധതിന് പുതിയ തലം കണ്ടെത്തുമെന്നും വ്യക്തമാക്കി.

 

Tags: 6 MORE COUNTRIESChinaPakistanbricsIndiaNEW MEMBERS
Share
Tweet
SendShare

More News from this section

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies