സൂപ്പർസ്റ്റാർ രജനികാന്തിന്റെ സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രം ജയിലർ ഒടിടിയിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. തമിഴ്നാട്, തെലങ്കാന, കർണാടക, കേരള എന്നിങ്ങനെ ദക്ഷിണേന്ത്യ മുഴുവനും ഹിറ്റായി മാറിയ ജയിലർ സെപ്റ്റംബർ 7-ന് നെറ്റ്ഫ്ളിക്സിൽ സ്ട്രീം ചെയ്യുമെന്നാണ് വാർത്തകൾ.
അതേസമയം ഓഗസ്റ്റ് 10-ന് റിലീസ് ചെയ്ത ജയിലർ ജൈത്രയാത്ര തുടരുകയാണ്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലും കന്നഡ സൂപ്പർസ്റ്റാർ ശിവ രാജ്കുമാറും അതിഥി വേഷത്തിൽ എത്തിയ ചിത്രം ഇപ്പോഴും പല തീയേറ്ററുകളിലും ഹൗസ്ഫുള്ളാണ്. ആദ്യ ആഴ്ചയിൽ ഒരു സിനിമയ്‌ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡും ജയിലർ സ്വന്തമാക്കിയിരുന്നു.
നിലവിൽ കോളിവുഡിലെ ആദ്യ മൂന്ന് ഹിറ്റുകളിൽ ഇടംനേടിയിട്ടുണ്ട് ഈ ചിത്രം. ഒന്നാം സ്ഥാനം രജനിയുടെ തന്നെ എന്തിരൻ 2.0യ്‌ക്കാണ്. രണ്ടാം സ്ഥാനം പൊന്നിയൻ സെൽവൻ-1 നേടി. മൂന്നാം സ്ഥാനത്താണ് നിലവിൽ ജയിലർ. എന്നാൽ വൈകാതെ തന്നെ പൊന്നിയൻ സെൽവനെ ജയിലർ മറികടക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
Comments