'ഞാൻ പാകിസ്താനി ഡോക്ടറാണ്; ഐഎസ് ജിഹാദിൽ പരിക്കേറ്റ സഹോദരങ്ങളെ ചികിത്സിക്കാൻ സിറിയയിൽ പോകണം'; മുഹമ്മദ് മസൂദിന് 18 വർഷം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

‘ഞാൻ പാകിസ്താനി ഡോക്ടറാണ്; ഐഎസ് ജിഹാദിൽ പരിക്കേറ്റ സഹോദരങ്ങളെ ചികിത്സിക്കാൻ സിറിയയിൽ പോകണം’; മുഹമ്മദ് മസൂദിന് 18 വർഷം തടവ് ശിക്ഷ വിധിച്ച് യുഎസ് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2023, 04:14 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റിന്റെ കടുത്ത ആരാധകനായ പാകിസ്താൻ ഡോക്ടർക്ക് ശിക്ഷ വിധിച്ച് യുഎസ് കോടതി. ഐഎസ് ഭീകരസംഘടനയിൽ ചേർന്ന് യുഎസിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട 31 കാരനായ മുഹമ്മദ് മസൂദിനാണ് 18 വർഷം തടവ് ശിക്ഷ വിധിച്ചത്. മയോ ക്ലിനിക്ക് റിസർച്ച് വിഭാഗത്തിന്റെ മുൻ കോ-ഓർഡിനേറ്റർ കൂടിയാണ് മുഹമ്മദ് മസൂദ്.

2020ലാണ് മസൂദിനെതിരെ അമേരിക്കൻ ഏജൻസി അന്വേഷണം ആരംഭിച്ചത്.
സമൂഹ മാദ്ധ്യമങ്ങളിൽ ഐഎസ് അനുകൂല പോസ്റ്റുകൾ പങ്കുവെച്ചതൊടെയാണ് ഇയാൾ എഫ്ബിഐയുടെ ശ്രദ്ധയിൽപ്പെട്ടത്. ‘താൻ പാകിസാതാൻ പാസ്പോർട്ടുള്ള ഒരു മെഡിക്കൽ ഡോക്ടറാണെന്നും സിറിയ, ഇറാഖ് അല്ലെങ്കിൽ അഫ്ഗാനിസ്ഥാന് സമീപമുള്ള വടക്കൻ ഇറാൻ എന്നിവിടങ്ങളിൽ പോകാൻ ആഗ്രഹിക്കുന്നു. ജിഹാദിനായി മുൻനിരയിൽ പോരാടാനും പരിക്കേറ്റ സഹോദരങ്ങളെ സഹായിക്കാനും ആഗ്രഹിക്കുന്നതായി ഇയാൾ സമൂഹ മാദ്ധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു’ . മസൂദ് മുമ്പ് തെക്കുകിഴക്കൻ മിനസോട്ട നഗരമായ റോച്ചസ്റ്ററിലെ മെഡിക്കൽ സെന്ററിൽ ജോലി ചെയ്തിരുന്നതായി മയോ ക്ലിനിക്ക് സ്ഥിരീകരിച്ചു, എന്നാൽ അറസ്റ്റിലാകുമ്പോൾ അയാൾ അവിടെ ജോലി ചെയ്തിരുന്നില്ല.

2020-ൽ യുഎസിൽ നിന്ന് ജോർദാൻ വഴി സിറിയയിലേക്ക് പോകാൻ മുഹമ്മദ് മസൂദ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവിൽ 2020 മാർച്ച് 19 ന് സിറിയയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ മിനിയാപൊളിസ് എയർപോർട്ടിൽ വെച്ച് എഫ്ബിഐ സംഘം ഇയാളെ അറസ്റ്റ് ചെയ്തു. താൻ ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്‌ക്കുന്നതായി മുഹമ്മദ് മസൂദ് സമ്മതിച്ചതായി എഫ്ബിഐ കോടതിയിൽ വ്യക്തമാക്കി. തൊഴിൽ വിസയിലാണ് മസൂദ് യുഎസിൽ എത്തിയത്.

2014 ലാണ് ഇറാഖിന്റെയും സിറിയയുടെയും വലിയ പ്രദേശങ്ങൾ
ഇസ്ലാമിക് സ്റ്റേറ്റ് കയ്യടിക്കിയത്. തീവ്രവാദ ഗ്രൂപ്പുകളുടെ റിക്രൂട്ടിംഗ് കേന്ദ്രമെന്ന ദുഷ്‌പേര് മിനസോട്ട നഗരത്തിനുണ്ട് സൊമാലിയയിൽ നിന്നുള്ളവരാണ് ഇവിടെ താമസിക്കുന്നതിൽ നല്ലൊരു പങ്കും. അൽ-ഖായിദയുടെ ആഫ്രിക്കൻ ശാഖയായ അൽ-ഷബാബിൽ ചേരാൻ ഇവിടെ നിന്ന് നിരവധി പേർ പോയെന്നാണ് സൂചന. തീവ്രവാദവുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി നിരവധി ആളുകൾ ഈ പ്രദേശത്ത് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

Tags: PakistanISISDOCTORpunishment18 years
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies