ബെംഗളൂരു: കർണാടകയിൽ മലയാളി യുവതിയെ പങ്കാളി പ്രഷർ കുക്കർ കൊണ്ട് തലയ്‌ക്കടിച്ച് കൊന്നു. തിരുവനന്തപുരം സ്വദേശിയായ ദേവയാണ്( 24) കൊല്ലപ്പെട്ടത്. സംഭവത്തിൽ പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി വൈഷ്ണവാണ് പിടിയിലായത്.
ബെംഗളൂരുവിലെ ബേഗൂരിന് സമീപമുള്ള ന്യൂ മികോല ഔട്ടിലായിരുന്നു സംഭവം നടന്നത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ ഇരുവരും മൂന്നു വർഷമായി ഒരുമിച്ചു കഴിയുകയായിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.
Comments