ഉത്രാട പുലരിയിൽ മലയാളികൾ...നാടും നഗരവും ആഘോഷത്തിനായി ഉണർന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉത്രാട പുലരിയിൽ മലയാളികൾ…നാടും നഗരവും ആഘോഷത്തിനായി ഉണർന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2023, 06:58 am IST
Facebook
Twitter
WhatsAppTelegram

മലയാളി മനസുകളിൽ ഐശ്വര്യത്തിന്റെയും ആഹ്ലാദത്തിന്റെയും ഉത്സവം തീർക്കാൻ വീണ്ടുമൊരു ഉത്രാട ദിനം കൂടി കടന്നെത്തി. തിരുവോണ ദിനത്തെ വരവേൽക്കാനുള്ള മലയാളികളുടെ അവസാനഘട്ട തത്ത്രപാടിലേക്ക് കടക്കുന്ന ദിവസം. നാളെ വിപുലമായി ആഘോഷിക്കുന്നതിനുള്ള തയാറെടുപ്പോട് കൂടിയാണ് ഇന്നത്തെ രാവ് ഉണരുന്നത്. കാർഷിക സംസ്‌കൃതിയുടെ ഒളി മങ്ങാത്ത ഓർമകളുടെ സവിശേഷമായ ദിനമാണ് ഉത്രാടം. അത്തം മുതൽ പത്ത് നാൾ നീളുന്ന ഓണം ഒരുക്കത്തിൽ വിപണി ഏറ്റവും സജീവമാകുന്ന ദിവസമാണ് ഇന്ന്.

എന്തൊക്കെ ഒരുക്കങ്ങൾ നടത്തിയാലും ഉത്രാട ദിനത്തിൽ മലയാളികളുടെ തയാറെടുപ്പിന് അവസാനമുണ്ടാകില്ല. പൂക്കളം ഒരുക്കാനും സദ്യ ഒരുക്കാനൊക്കെ വേണ്ടി സാധനങ്ങൾ വാങ്ങാനുള്ള തിരക്കിട്ട ഓട്ടത്തിലാണ് ഈ ദിവസം മലയാളികൾ. നാടാകെ ആഘോഷ പരിപാടികളും ഇന്ന് മുതൽ ആരംഭിക്കും. നാടും നഗരവുമെല്ലാം ഇന്ന് ഓണത്തിരക്കിലാകും.

ഉത്രാടദിവസത്തെ പൂക്കളത്തിനുമുണ്ട് പ്രത്യേകത. ഏറ്റവും വലിയ പൂക്കളങ്ങൾക്ക് തുടക്കം കുറിക്കുന്നതും ഇന്നാണ്. തിരുവോണം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ഉത്രാടവും. നമ്മുടെ സംസ്‌ക്കാരവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് ഉത്രാടം. പണ്ടത്തെ കർഷകർ കാർഷിക വിളകൾ ദൈവത്തിന് സമർപ്പിക്കുന്ന ദിനം കൂടിയാണ് ഉത്രാടം.

ഉത്രാടത്തിന് ഏറെ പ്രധാനപ്പെട്ടതാണ് ഉത്രാട വിളക്ക്. നാലടി പൊക്കത്തിൽ വാഴ വെട്ടി അതിനെ ചിരാത് പോലെ ഉണ്ടാക്കി നിലത്ത് കുത്തി വെയ്‌ക്കും. ഇതിൽ പുന്നക്ക എണ്ണ ഒഴിച്ച് കത്തിക്കുന്നു. തന്റെ പ്രജകളെ കാണാൻ എത്തുന്ന മാവേലിയെ വരവേൽക്കാനാണ് ഉത്രാട വിളക്ക് തയ്യാറാക്കുന്നത്. പണ്ടുള്ളവർ മുടങ്ങാതെ ചെയ്തിരുന്ന ചടങ്ങാണിത്. മലയാളത്തനിമ നിറയുന്ന ഓണകാഴ്ചകളും ആഘോഷ പരിപാടികളും തിരുവോണ ദിനത്തിലേക്കുള്ള മുന്നൊരുക്കങ്ങളും ഉത്രാട ദിനാഘോഷത്തിന് കൂടുതൽ വർണപ്പൊലിമ പകരുകയാണ്.

Tags: onamUTHRADAM
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies