തിരുവനന്തപുരം: നേമം വിക്ടറി ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ തീപിടിത്തം. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെയായിരുന്നു സംഭവം. സ്കൂൾ കെട്ടിടത്തിലെ നാലാം നിലയിൽ നിന്നും തീയുയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പ്രദേശവാസികൾ അഗ്നിശമന സേനയെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
സ്കൂളിലെ നാലാം നിലയിലും സ്റ്റെപ്പിന് സമീപത്തും സൂക്ഷിച്ചിരുന്ന കുട്ടികളുടെ അസൈൻമെന്റ് ഉൾപ്പെടെയുള്ള പേപ്പർകെട്ടുകൾക്കും തടികൾക്കുമാണ് തീപിടിച്ചത്. സമയോചിതമായ ഇടപെടലിൽ തീയണയ്ക്കാൻ സാധിച്ചതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടില്ല. സ്റ്റേഷൻ ഓഫീസർ രാമമൂർത്തി, അനീഷ് കുമാർ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അനു, സനീഷ്കുമാർ, വിവേക്,ബിജിൻ, അനീഷ്കുമാർ, സാജൻ, രതീഷ്കുമാർ, ശിവകുമാർ, ഹോം ഗാർഡ് രാജാശേഖരൻ, എന്നിവരുടെ സംഘമാണ് തീയണച്ചത്.
Comments