വമ്പന്‍ കളിക്കാര്‍ക്ക് പിന്നാലെ ഇതിഹാസ പരിശീലകരെയും തട്ടകത്തിലേക്ക് എത്തിക്കാനുള്ള സൗദിയുടെ ശ്രമങ്ങളുടെ ആദ്യ വിജയമായി. ഇറ്റാലിയന്‍ ഇതിഹാസ താരവും പരിശീലകനുമായ റോബര്‍ട്ടോ മാന്‍സിനിയാണ് സൗദി അറേബ്യ ദേശീയ ടീമിന്റെ പരിശീലകനായത്. ഇറ്റലിയുടെ പരിശീലകനായിരുന്ന താരം അസൂറിപ്പടയെ യൂറോകപ്പ് ജേതാക്കളാക്കിയിരുന്നു. എന്നാല്‍ ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാന്‍ ഇറ്റലിക്ക് കഴിഞ്ഞിട്ടില്ലായിരുന്നു. ഓഗസ്‌റ്റോടെയാണ് പരിശീലകന്‍ ഇറ്റലി ദേശീയ ടീമിനോട് വിടപറഞ്ഞത്.
77 മില്യണ്‍ മൂല്യമുള്ള ഓഫര്‍ ആണ് മാന്‍സിനി സ്വീകരിച്ചിരിക്കുന്നത്. അടുത്ത ലോകകപ്പ് വരെ മാന്‍സിനി സൗദിയില്‍ ഉണ്ടാകും.’സൗദി അറേബ്യ ദേശീയ ടീമിന്റെ പരിശീലകനാക്കിയത് വലിയ ബഹുമാനമായി കാണുന്നുവെന്നും.
പുതിയൊരു രാജ്യത്ത്, പ്രത്യേകിച്ച് ഫുട്‌ബോളിന്റെ ജനപ്രീതി വര്‍ദ്ധിക്കുന്ന ഏഷ്യയില്‍ പ്രവര്‍ത്തിക്കാനാവുന്നത് വലിയൊരു അവസരമായാണ് താന്‍ കാണുന്നതെന്നും മാന്‍സിനി പറഞ്ഞു.സൗദി ക്ലബുകളെ പോലെ ദേശീയ ടീമിനെയും ശക്തരാക്കാന്‍ ഉദ്ദേശിച്ചാണ് സൗദിയുടെ ഈ നീക്കം. മുമ്പ് മാഞ്ചസ്റ്റര്‍ സിറ്റി, ഇന്റര്‍ മിലാന്‍, ലാസിയോ എന്നീ ടീമുകളെയെല്ലാം മാന്‍സിനി പരിശീലിപ്പിച്ചിട്ടുണ്ട്.
Comments