വിലക്കുറച്ച് ചെരുപ്പ് വിറ്റു; കടയുടമയായ യുവതിയെയും കുടുംബത്തെയും മർദിച്ചെന്ന് പരാതി: എസ്ഐക്കെതിരേ കേസെടുത്തു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിലക്കുറച്ച് ചെരുപ്പ് വിറ്റു; കടയുടമയായ യുവതിയെയും കുടുംബത്തെയും മർദിച്ചെന്ന് പരാതി: എസ്ഐക്കെതിരേ കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2023, 03:28 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സാധനങ്ങൾ വിലക്കുറച്ച് വിറ്റതിന്റെ പേരിൽ ചെരിപ്പുകടയുടമയായ യുവതിയെയും കുടുംബത്തെയും മർദ്ദിച്ചെന്ന പരാതിയിൽ എസ്ഐക്കെതിരെ കേസെടുത്തു. ഇന്റലിജന്‍സ് എസ്.ഐ.യായ ഫിറോസ് ഖാനെതിരേയാണ് പരാതി നൽകിയത്. പോത്തൻകോട് ജം​ഗ്ഷനിൽ ചെരുപ്പ്കട നടത്തുന്ന യുവതിയ്‌ക്കും ഭർത്താവിനും മകനുമാണ് മർദ്ദനമേറ്റത്.

കേസിനാസ്പദമായ സംഭവം ഞായറാഴ്ച വൈകിട്ടാണ് നടന്നത്. പരാതിക്കാരിയുടെ കടയോടുചേര്‍ന്ന് എസ്.ഐ.യുടെ ബന്ധുവും ചെരിപ്പുകട നടത്തുന്നുണ്ടായിരുന്നു. ബന്ധുവിന്റെ പേരിലാണെങ്കിലും കട എസ്.ഐ.യുടേതാണെന്ന് മര്‍ദനമേറ്റവര്‍ ആരോപിക്കുന്നുണ്ട്. ഞായറാഴ്ച ഒരു മണിക്കൂര്‍നേരം യുവതിയുടെ കടയില്‍ പാദരക്ഷകള്‍ വിലകുറച്ച് വിറ്റിരുന്നു. ഇവരുടെ കടയില്‍ കൂടുതല്‍ ആളുകളെത്തിയതിന്റെ വിരോധത്തിലായിരുന്നു ഫിറോസ് ഖാനും മകനും ചേര്‍ന്ന് കടയിലെത്തി യുവതിയുടെ ഭര്‍ത്താവിനെ മര്‍ദിച്ചത്. തടയാന്‍ ശ്രമിച്ചപ്പോള്‍ യുവതിയെയും മകനെയും മര്‍ദിച്ചെന്നുമാണ് പരാതി.

തറയില്‍ വീണ യുവതിയെ ഫിറോസ് തറയിലിട്ടു ചവിട്ടിയതായും പരാതിയില്‍ പറയുന്നുണ്ട്. മര്‍ദനത്തില്‍ പരിക്കേറ്റ യുവതിയും കുടുംബവും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. എസ്.ഐ.ക്കും മകനുമെതിരേ സ്ത്രീകള്‍ക്കുനേരേയുള്ള അതിക്രമത്തിനും മര്‍ദനത്തിനുമാണ് കേസ് രജിസ്റ്റർ ചെയ്തത്. അഞ്ചുമാസം മുന്‍പും സമാനമായ സംഭവം നടന്നതായും പിന്നീട് വ്യാപാരിവ്യവസായി സംഘടനകള്‍ ചേര്‍ന്ന് കേസ് ഒത്തുതീര്‍പ്പാക്കിയതായും പരാതിക്കാരി പറയുന്നുണ്ട്.

Tags: PolicePothencode
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies