കോട്ടയം: യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ നീണ്ടൂരിൽ യുവാവിന് ദാരുണാന്ത്യം. നീണ്ടൂർ സ്വദേശി അശ്വിൻ നാരായണനാണ് കുത്തേറ്റ് മരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. നീണ്ടൂർ ഓണാംതുരുത്തിൽ വെച്ച് 23-കാരനായ അശ്വിന് കുത്തേൽക്കുകയായിരുന്നു.
തിരുവോണ ദിവസം രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിലേക്ക് വഴിവെക്കുകയായിരുന്നു. പിന്നാലെയാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറയുന്നു. സംഘർഷത്തിൽ അനന്ദു എന്ന യുവാവിനും കുത്തേറ്റിട്ടുണ്ട്. പരിക്കേറ്റ ഇയാൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Comments