ഏതാനും മണിക്കൂറുകൾക്കു മുമ്പാണ് റോവർ പ്രഗ്യാൻ പകർത്തിയ വിക്രം ലാൻഡറിന്റെ ചിത്രങ്ങൾ പുറത്തുവന്നത്. പ്രഗ്യാൻ റോവറിന്റെ ഓൺബോർഡ് നാവിഗേഷൻ ക്യാമറ നവക്യാമാണ് ചിത്രം പകർത്തിയത്. ‘പുഞ്ചിരിക്കൂ’ എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആർഒ ഈ ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
ചിത്രങ്ങൾ വൈറലായതോടെ ആശംസകൾ അറിയിച്ച് വ്യവസായി ആനന്ദ് മഹീന്ദ്രയും എത്തിയിരിക്കുകയാണ്. ‘ “അത്ഭുതപ്പെടുത്തുന്ന ചിത്രം! ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ചതും മനോഹരവുമായ ചിത്രം ഇതാണ്. ഇന്ത്യൻ ബഹിരാകാശ സഞ്ചാരികൾ അവിടെ നിന്നും സെൽഫികൾ എടുക്കുന്ന ഒരുനാൾ വരും” എന്നായിരുന്നു ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.
Jaw dropping image. This may just be the best Self-Portrait that I’ve ever seen…. And one day, we’ll see Indian Astronauts taking selfies next to it… https://t.co/k6Iu6lmO9t
— anand mahindra (@anandmahindra) August 30, 2023
“>
വിക്രം ലാൻഡറിന്റെ രണ്ട് ചിത്രങ്ങളായിരുന്നു പ്രഗ്യാൻ പകർത്തിയിത്. ചിത്രത്തിൽ ചന്ദ്രനിലെ താപമളക്കുന്ന പേയ്‌ലോഡ് ‘ചാസ്തെ’, ഇൻസ്ട്രമെന്റ് ഫോർ ലൂണാർ സിസ്മിക് ആക്ടിവിറ്റി എന്നിവയുടെ ഭാഗങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. നിരവധി ആളുകളാണ് ഇന്ത്യയുടെ അഭിമാന ദൗത്യത്തിന് ആശംസകളറിയിച്ച് മുന്നോട്ടു വന്നിരിക്കുന്നത്.
Comments