ചണ്ഡിഗഡ്: പഞ്ചാബിൽ വൻമയക്കുമരുന്ന് വേട്ട. ആറ് കിലോയിലധികം മയക്കുമരുന്ന് അതിർത്തി രക്ഷാ സേന (ബിഎസ്എഫ്) പിടികൂടി. ഗുരുദാസ്പൂരിലെ അന്താരാഷ്ട്ര അതിർത്തിയ്ക്കടുത്ത് ദോസ്ത്പൂർ ഗ്രാമത്തിൽ വെച്ചാണ് മയക്കുമരുന്ന് പിടികൂടിയത്.
അതിർത്തി വേലിക്ക് മുന്നിൽ ബാറ്ററി കെയ്സിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെത്തിയതെന്ന് ബിഎസ്എഫ് അറിയിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിലാണ് മയക്കുമരുന്ന് കണ്ടെത്തുന്നത്.
12 വോൾട്ട് ബാറ്ററി കെയ്സിനുള്ളിൽ ഏകദേശം 6.3 കിലോ വരുന്ന ആറ് പാക്കറ്റ് ഹെറോയിൻ, ഏകദേശം 70 ഗ്രാം വരുന്ന ഒരു പാക്കറ്റ് കഞ്ചാവും ബിഎസ്എഫ് സൈന്യം കണ്ടെടുത്തു. അതേസമയം സംസ്ഥാനത്തെ മയക്കുമരുന്നുക്കടത്ത് തടയാൻ ലക്ഷ്യമിട്ട് പഞ്ചാബ് പോലീസ് ഈ വർഷം മെയിൽ സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ ക്ലീൻ’ ആരംഭിച്ചിരുന്നു.
Comments