തിരുവനന്തപുരം: ഏകദിന ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായി തിരുവനന്തപുരത്ത് നടക്കുന്ന ഇന്ത്യയുടെ സന്നാഹ മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പന ഇന്ന് ആരംഭിക്കും. രാത്രി എട്ടുമണി മുതൽ ……………….. എന്ന വെബ്‌സൈറ്റിലൂടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്. ഗുവാഹത്തിയിൽ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് മത്സരങ്ങളുടെ ടിക്കറ്റുകളും ഇന്ന് മുതൽ ലഭ്യമാകും. സന്നാഹ മത്സരങ്ങളുടെ ടിക്കറ്റുകൾ സൗജന്യമല്ലെന്നും തുക ഈടാക്കുമെന്നും ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു.
ഇന്ത്യ വേദിയാവുന്ന പുരുഷ ക്രിക്കറ്റ് ലോകകപ്പിൽ പ്രധാന മത്സരങ്ങൾക്കുള്ള വേദികളുടെ പട്ടികയിൽ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയതിന് ഇടം പടിക്കാനായിരുന്നില്ല. എന്നാൽ ഇന്ത്യയുടെ അടക്കം നാല് സന്നാഹ മത്സരങ്ങൾളുടെ വേദിയായി ഗ്രീൻഫീൽഡ് സ്റ്റേഡിയത്തെ തിരഞ്ഞെടുക്കുകയായിരുന്നു. ഇന്നലെയാണ് ടീമുകളുടെ സന്നാഹ മത്സരങ്ങൾ ആരംഭിച്ചത്. ഒക്ടോബർ മൂന്നിനാണ് ഇന്ത്യയുടെ മത്സരം നടക്കുക. ടീം ഇന്ത്യ, നെതർലൻഡ്‌സുമായി ഏറ്റുമുട്ടുന്നതോടെ തലസ്ഥാനത്തെ സന്നാഹ മത്സരങ്ങൾ അവസാനിക്കും.
എല്ലാ സന്നാഹ മത്സരങ്ങളും പകലും രാത്രിയുമായാണ് നടക്കുക. കളികൾ ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 2 മണിക്കാണ് ആരംഭിക്കുക. 15 അംഗ സ്‌ക്വാഡിലെ എല്ലാ താരങ്ങളേയും സന്നാഹ മത്സരത്തിന് ഇറക്കാം. വാംഅപ് ഘട്ടത്തിലെ മറ്റ് മത്സരങ്ങൾ ഇത്തരത്തിലാണ് ഇന്ന് ഇന്ത്യ- ഇംഗ്ലണ്ട്(ഗുവാഹത്തി), ഒക്ടോബർ 2- ഇംഗ്ലണ്ട്- ബംഗ്ലാദേശ്(ഗുവാഹത്തി), ഒക്ടോബർ 3- അഫ്ഗാനിസ്ഥാൻ- ശ്രീലങ്ക(ഗുവാഹത്തി). ഒക്ടോബർ 3- പാകിസ്ഥാൻ- ഓസ്‌ട്രേലിയ(ഹൈദരാബാദ്). എന്നീ ക്രമത്തിലായിരിക്കും മത്സരങ്ങൾ നടക്കുക.
Comments