കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോയ അഞ്ചംഗ സംഘം അറസ്റ്റിൽ. മലപ്പുറം കാളികാവ് സ്വദേശികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാളികാവ് സ്വദേശികളായ സുഹൈൽ, മുഹമ്മദ് മുർഷിദ്, തജ്ദാർ, ഫിറോസ്, അബ്ദുൽ ജലീൽ എന്നിവരാണ് അറസ്റ്റിലായത്.
കോഴിക്കോട് കുന്ദമംഗലത്ത് നിന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ട് പോകലിന് പിന്നിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണെന്നാണ് ലഭിക്കുന്ന വിവരം.
Comments