തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയാണ് നയൻതാര. തരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർ വളരെ ആവേശത്തോടെയാണ് ഏറ്റെടുക്കാറുള്ളത്. സോഷ്യൽ മീഡിയയിൽ ഇല്ലാതിരുന്ന നായിക കൂടിയായിരുന്നു നയൻതാര. ഭർത്താവായ വിഗ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞു കൊണ്ടിരുന്നത്. കൂടാതെ സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിൽ ഏറ്റവും കൂടുതൽ തിരഞ്ഞിട്ടുള്ള പ്രൊഫൈലുകളിൽ ഒന്ന് നയൻതാരയുടേത് തന്നെയായിരിക്കും.
നിരവധി വ്യാജ അക്കൗണ്ടുകളും നയൻതാരയുടേതായി ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലുണ്ട്. എന്നാൽ ഇപ്പോഴിതാ നയൻതാരയും ഇൻസ്റ്റാഗ്രാമിൽ എത്തിയിരിക്കുകയാണ്. വരവറിയിച്ച് ഒരു റീൽസ് വീഡിയോയും താരം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ മറ്റൊരു ആകർഷണം നയൻതാര പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ ആദ്യമായി മക്കളായ ഉയിരിന്റെയും ഉലകത്തിന്റെയും മുഖം പ്രദർശിപ്പിച്ചിരിക്കുകയാണ്. നയൻതാര പങ്കുവെച്ച വീഡിയോ ഇൻസ്റ്റാഗ്രാമിലേയ്‌ക്ക് സ്വാഗതം ചെയ്തുകൊണ്ട് വിഗ്നേഷ് സ്റ്റോറിയായി പങ്കുവെച്ചിട്ടുമുണ്ട്. നിരവധിപ്പേരാണ് ഇതിനോടകം പ്രിയ നായികയെ ഫോളോ ചെയ്യാൻ എത്തിയിരിക്കുതന്നത്. ഒപ്പം വീഡിയോയും വലിയ ആവേശത്തോടെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.















